city-gold-ad-for-blogger
Aster MIMS 10/10/2023

Parasurama Statue | പരശുരാമ പ്രതിമ സ്ഥാപിച്ചതിലെ അഴിമതി കേസിൽ അന്വേഷണം നിലച്ചു; കോൺഗ്രസിൽ പ്രതിഷേധം

മംഗ്ളുറു: (KasaragodVartha) ഉഡുപി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർകിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്ന കേസ് അന്വേഷണം നിലച്ചു. മുൻ ഊർജ മന്ത്രിയും കാർക്കള എംഎൽഎയുമായ വി സുനിൽകുമാറിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളേയും പരാതിയേയും തുടർന്നായിരുന്നു കേസെടുത്തത്. അന്വേഷണം പുനരാരംഭിച്ചില്ലെങ്കിൽ താനും നൂറുക്കണക്കിന് പ്രവർത്തകരും പാർടി പരിപാടികൾ ബഹിഷ്കരിക്കുമെന്ന് കാർക്കള ബ്ലോക് യൂത് കോൺഗ്രസ് പ്രസിഡന്റ് യോഗീഷ് ആചാര്യ ഇന്ന പറഞ്ഞു.

Parasurama Statue | പരശുരാമ പ്രതിമ സ്ഥാപിച്ചതിലെ അഴിമതി കേസിൽ അന്വേഷണം നിലച്ചു; കോൺഗ്രസിൽ പ്രതിഷേധം

ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഉഡുപി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ, യൂത് കോൺഗ്രസ് കർണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലാപാട്ട് തുടങ്ങിയവരെ രേഖാമൂലം അറിയിച്ചു. നിർമിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതർ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയെന്ന് കോൺഗ്രസ് നേതാക്കളും പ്രദേശവാസികളുമാണ് പുറത്തു കൊണ്ടുവന്നിരുന്നത്.

കഴിഞ്ഞ വർഷം ജനുവരി 27ന് അനാഛാദനം ചെയ്ത വെങ്കലപ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. മേയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രി കാർക്കള എംഎൽഎ വി സുനിൽ കുമാർ തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്. തീം പാർകിലേക്ക് വിനോദ സഞ്ചാരികളെ വിലക്കി കാർക്കള തഹസിൽദാർ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു. മിനുക്ക് പണികൾക്ക് ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഉഡുപി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ

സ്ഥലം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

ഭൂ നിരപ്പിൽ നിന്ന് 50 അടി ഉയരത്തിൽ സ്ഥാപിച്ച 33 അടി ഉയരമുള്ള പ്രതിമ നിർമാണത്തിന് 15 ടൺ വെങ്കലം ഉപയോഗിച്ചു എന്നാണ് കണക്ക്. പ്ലാസ്റ്റിക് മറയുടെ അകം ഇപ്പോൾ ശൂന്യമാണെന്ന ആരോപണം കോൺഗ്രസ് നേതാവും കാർക്കള കോർപറേഷൻ കൗൺസിലറുമായ ശുഭത റാവു ആവർത്തിച്ചു. അരക്ക് മുകളിലുള്ള ഭാഗം പ്രതിമയിൽ കാണാനില്ല. തീം പാർക് നിർമാണ അഴിമതി ചൂണ്ടിക്കാട്ടിയും കാലികൾക്ക് മേയാനുള്ള (ഗോമാല) ഭൂമി പാർകാക്കുന്നതിന് എതിരെയും ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിക് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളിയിരുന്നു.

10 കോടി രൂപ ചിലവിൽ കർണാടക വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക് ഒരുക്കിയത്. സമുദ്ര നിരപ്പിൽ നിന്ന് 450 അടി ഉയരത്തിലുള്ള മലയിൽ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങൾ പാർകിൽ ഉണ്ട്. പാർകിൽ സ്ഥാപിച്ച പരശുരാമ പ്രതിമയുടെ

നിർമ്മാണ സാമഗ്രികൾ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയിൽ ആരോപണമുണ്ടായിരുന്നു. കോൺഗ്രസ് ഈ ആരോപണങ്ങൾ ഏറ്റുപിടിക്കുകയും പരാതി നൽകുകയും ചെയ്തതിനെത്തുടന്ന് ചുമത്തിയ കേസിന്റെ അന്വേഷണമാണ് നിലച്ചത്.

Keywords: Parasurama statue, Karkala, Mangalore, Udupi, Karnataka, Umikkal, Theme Park, Congress, Youth Congress, MLA, Bronze, Statute, Museum, Case, Udupi Congress Demand For Investigation Of Parashuram Statute.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL