city-gold-ad-for-blogger
Aster MIMS 10/10/2023

Uroos | മുഹിമ്മാതില്‍ ത്വാഹിര്‍ തങ്ങള്‍ ഉറൂസ് വ്യാഴാഴ്ച തുടങ്ങും; ആദ്യ ദിനം സനദ് ദാന സമ്മേളനം; 4 ദിനങ്ങളിൽ വിവിധ പരിപാടികൾ

കാസര്‍കോട്: (KasargodVartha) മുഹിമ്മാത് സ്ഥാപകനും പ്രമുഖ ആത്മീയ പണ്ഡിതനുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനെട്ടാമത് ഉറൂസ് മുബാറകും മുഹിമ്മാത് സനദ് ദാന മഹാ സമ്മേളനവും ഈ മാസം 15മുതല്‍ 18 വരെയായി മുഹിമ്മാതില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രഥമ ദിനം മുഹിമ്മാത് സനദ് ദാന സമ്മേളനം നടക്കും. ഞായറാഴ്ച രാത്രിയാണ് സമാപനം. സിയാറത്, ദൗറതുല്‍ ഖുര്‍ആന്‍, മതപ്രഭാഷണം, റാതീബ്, തമിഴ് സമ്മേളനം, സ്വലാത് മജലിസ് തുടങ്ങി വിവിധ പരിപാടികള്‍ ഉറൂസ് ഭാഗമായി നടക്കും. അതിഥികളെ വരവേല്‍ക്കാന്‍ അതി വിപുലമായ സൗകര്യങ്ങളാണ് മുഹിമ്മാത് നഗറില്‍ ഒരുക്കിയിട്ടുള്ളത്.

Uroos | മുഹിമ്മാതില്‍ ത്വാഹിര്‍ തങ്ങള്‍ ഉറൂസ് വ്യാഴാഴ്ച തുടങ്ങും; ആദ്യ ദിനം സനദ് ദാന സമ്മേളനം; 4 ദിനങ്ങളിൽ വിവിധ പരിപാടികൾ

15ന് രാവിലെ രാവിലെ എട്ട് മണിക്ക് ഇച്ചിലങ്കോട് മഖാം സിയാറതിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലും ഒമ്പത് മണിക്ക് അഹ്ദല്‍ മഖാം സിയാറതിന് സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഐദറൂസിയും നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സലാം ദാരിമി കുബണൂര്‍ പതാക ഉയര്‍ത്തും.

10 മണിക്ക് സയ്യിദ് ഇബ്രാഹിം അല്‍ ഹാദി ചൂരിയുട അധ്യക്ഷതയില്‍ സമസ്ത കര്‍ണാടക പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി ഉദ്ഘാടനം ചെയ്യും.

ദൗറതുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് മുട്ടം കുഞ്ഞി കോയ തങ്ങള്‍, സ്വാലിഹ് സഅദി തളിപ്പറമ്പ നേതൃത്വം നല്‍കും. മുഹിമ്മാത് സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കുഞ്ഞു മുഹമ്മദ് സഖാഫി പറവൂര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30ന് ജില്ലാതല ഹജ്ജ് പഠന ക്ലാസ് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫിയുടെ പ്രാര്‍ഥനയോടെ തുടങ്ങും. സുലൈമാന്‍ കരിവെള്ളൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് രണ്ടിന് ഹിമമി സംഗമം അബൂബകര്‍ കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ് മിസ്ബാഹി ഉദ്ഘാടനം ചെയ്യും. വൈ എം അബ്ദുർ റഹ്മാന്‍ അഹ്‌സനി വിഷയാവതരണം നടത്തും. വൈകിട്ട് മൂന്നിന് ഹമലതുല്‍ ഖുര്‍ആന്‍ സംഗമം ഹാഫിസ് അബ്ദുസ്സലാം നിസാമിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇസ്മാഈല്‍ ബാഫഖി കൊയിലാണ്ടി ഉദ്ഘാടനം ചെയ്യും. ഹാഫിസ് കബീര്‍ ഹിമമി ബോവിക്കാനം വിഷയാവതരണം നടത്തും. വൈകിട്ട് ആറിന് സ്വലാത് മജ്‌ലിസ് തുടങ്ങും.

സനദ് ദാന സമ്മേളനം ഏഴിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതം പറയും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സനദ് ദാനവും സനദ് ദാന ഭാഷണവും കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റശീദ് സൈനി കക്കിഞ്ച പ്രസംഗിക്കും.

16ന് വൈകിട്ട് നാലിന് നടക്കുന്ന രിഫാഈ റാതീബിന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി നേതൃത്വം നല്‍കും. രാത്രി 7.30ന് മതപ്രഭാഷണം ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രസംഗിക്കും. 17ന് ഉച്ചയ്ക്ക് രണ്ടിന് തമിഴ് സമ്മേളനം സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുർ റഹ്മാന്‍ അല്‍ ബുഖാരി കായല്‍പട്ടണം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഹ്‌യുദ്ദീൻ റാതീബിന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ ബുഖാരി എന്‍മൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നേതൃത്വം നല്‍കും.

രാത്രി ഏഴിന് മതപ്രഭാഷണം ബായാര്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചികോയ തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. നൗഫല്‍ സഖാഫി കളസ പ്രസംഗിക്കും. 18ന് രാവിലെ 11ന് പ്രവാസി സംഗമം അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം. മൂസ സഖാഫി കളത്തൂര്‍, എസ് പി ഹംസ സഖാഫി വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് മൗലിദ് മജ്‌ലിസിന് സയ്യിദ് ശഹീര്‍ അല്‍ ബുഖാരിയും, വൈകിട്ട് മൂന്നിന് ഖത്തം ദുആ സദസ്സിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറയും നേതൃത്വം നല്‍കും.

അഞ്ച് മണിക്ക് അഹ്ദലിയ്യ ആത്മീയ സമ്മേളനം സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ പ്രാര്‍ഥനയോടെ തുടങ്ങും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുർ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കെ പി അബൂബകര്‍ മുസ്ലിയാര്‍ പട്ടുവം, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഡോ. ഫാസില്‍ റസ്‌വി കാവല്‍ക്കട്ട, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ കെ ഹുസൈന്‍ ബാഖവി സഅദിയ, ഫിര്‍ദൗസ് സുറൈജി സഖാഫി, ഹാഫിസ് സുഫ്യാന്‍ സഖാഫി കര്‍ണാടക തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. തബറുക് വിതരണത്തോടെ ഉറൂസ് സമാപിക്കും.

വാർത്താസമ്മേളനത്തില്‍ മുഹിമ്മാത് ജെനറൽ സെക്രടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്‌ലിം ജമാഅത് ജില്ലാ ജെനറൽ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അമീറലി ചൂരി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, അബൂബകര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ എന്നിവർ സംബന്ധിച്ചു.


Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Uroos, Malayalam News, Thahir Thangal, Thursday, Thahir Thangal Uroos will start on Thursday.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL