city-gold-ad-for-blogger
Aster MIMS 10/10/2023

Road Dispute | കോട്ടിക്കുളം ജി യു പി സ്കൂളിലെ റോഡുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽകാലിക പരിഹാരം; തീരുമാനം ഉദുമ പഞ്ചായത് അധികൃതരും സബ് കലക്ടറും ഇടപെട്ട് നടത്തിയ ചർച്ചയിൽ

ഉദുമ: (KasargodVartha) ഉദുമ ഗ്രാമപഞ്ചായത് പരിധിയിലുള്ള കോട്ടിക്കുളം ജി യു പി സ്കൂളിലെ റോഡുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും പഞ്ചായത് അധികൃതരും സബ് കലക്ടറും ഇടപെട്ട് നടത്തിയ ചർച്ചയിൽ താൽകാലിക പരിഹാരമായി. നൂറ് വർഷത്തിലധികമായി നിലനിൽക്കുന്ന പഞ്ചായത് ആസ്ഥിയിലുള്ള റോഡ് സ്കൂൾ കുട്ടികൾ പഠിക്കുന്ന രണ്ട് കെട്ടിടത്തിന്റെ ഇടയിലായതുകൊണ്ട്, റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു എന്നായിരുന്നു സ്കൂൾ അധികൃതരുടെയും പിടിഎ കമിറ്റിയുടെയും വാദം.
 
Road Dispute | കോട്ടിക്കുളം ജി യു പി സ്കൂളിലെ റോഡുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽകാലിക പരിഹാരം; തീരുമാനം ഉദുമ പഞ്ചായത് അധികൃതരും സബ് കലക്ടറും ഇടപെട്ട് നടത്തിയ ചർച്ചയിൽ

അടച്ചുപൂട്ടാതെ നേരത്തെയുള്ള സ്ഥിയിൽ റോഡ്‌ നിലനിർത്തുകയും ബദൽ സംവിധാനം ഒരുക്കുകയും വേണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച പഞ്ചായത് ഹോളിൽ നടന്ന യോഗത്തിൽ കുട്ടികളുടെ സുരക്ഷക്ക് വേണ്ടി ഹോം ഗാർഡിനെ നിയമിക്കാമെന്ന സബ് കലക്ടറുടെ നിർദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു.

Road Dispute | കോട്ടിക്കുളം ജി യു പി സ്കൂളിലെ റോഡുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽകാലിക പരിഹാരം; തീരുമാനം ഉദുമ പഞ്ചായത് അധികൃതരും സബ് കലക്ടറും ഇടപെട്ട് നടത്തിയ ചർച്ചയിൽ

യോഗത്തിൽ ഗ്രാമപഞ്ചായത് പ്രസിഡണ്ട് പി ലക്ഷ്മി, വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സൈനബ് അബൂബകർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സുധാകരൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, പ്രദേശവാസികൾ, സ്കൂൾ പിടിഎ കമിറ്റി ഭാരവാഹികൾ, കോട്ടിക്കുളം ജമാഅത് കമിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
 
Road Dispute | കോട്ടിക്കുളം ജി യു പി സ്കൂളിലെ റോഡുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽകാലിക പരിഹാരം; തീരുമാനം ഉദുമ പഞ്ചായത് അധികൃതരും സബ് കലക്ടറും ഇടപെട്ട് നടത്തിയ ചർച്ചയിൽ

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Malayalam News, Udma, Temporary solution to road related disputes at Kottikulam GUP School

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL