city-gold-ad-for-blogger
Aster MIMS 10/10/2023

Teething Babies | കൊച്ചുകുഞ്ഞുങ്ങളിലെ പല്ലുവേദനയ്ക്ക് പരിഹാരം വീട്ടില്‍ നിന്നുതന്നെ; ചില നുറുങ്ങുകള്‍ അറിയാം!

കൊച്ചി: (KasargodVartha) കൊച്ചുകുട്ടികള്‍ക്ക് പല്ലു വരുന്നതും മോണകാട്ടിയുള്ള ചിരിയുമെല്ലാം മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം വളരെ ആസ്വാദ്യകരമാണ്. എന്നാല്‍ ആദ്യമായി പല്ല് വരുമ്പോള്‍ അത് ചില പ്രയാസങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കിയേക്കാം. ഇത് മുതിര്‍ന്നവരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് പല്ല് വരാന്‍ പോകുന്നതിനു മുന്‍പേ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. തുപ്പലൊലിപ്പും, മങ്ങിയ മുഖചര്‍മവും, ക്രമം തെറ്റിയ ഭക്ഷണ ശൈലിയും, മോണകളിലെ ചെറിയ മുറിവുകളും, ഉറക്കമില്ലാത്ത രാത്രികളും കയ്യില്‍ കിട്ടുന്നതെന്തും ചവയ്ക്കാനുള്ള വ്യഗ്രതയും ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ വീട്ടിലെ പ്രായമേറിയവര്‍ തന്നെ പറയാറുണ്ട്. പേടിക്കേണ്ട കാര്യമില്ല കുഞ്ഞിന് പല്ലുമുളയ്ക്കുന്നുണ്ടെന്ന്.

Teething Babies | കൊച്ചുകുഞ്ഞുങ്ങളിലെ പല്ലുവേദനയ്ക്ക് പരിഹാരം വീട്ടില്‍ നിന്നുതന്നെ; ചില നുറുങ്ങുകള്‍ അറിയാം!


ഓരോ കുഞ്ഞിനും വ്യത്യസ്തരീതിയിലാണ് പല്ലു പൊട്ടലിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. വയറിളക്കവും, പനിയും, ഛര്‍ദിയുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണെന്ന് ആളുകള്‍ പറയാറുണ്ട്. കുഞ്ഞുങ്ങളിലെ പല്ലുവേദനയ്ക്ക് വീട്ടില്‍ നിന്നുതന്നെ നമുക്ക് ചില നുറുങ്ങുകള്‍ തയാറാക്കാവുന്നതാണ്. അത് ഏതൊക്കെയാണെന്ന് നോക്കാം

ഇഞ്ചി

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ലേറ്റി ഘടകങ്ങള്‍ കുഞ്ഞുങ്ങളിലെ പല്ലുവേദനയെ നേരിടാന്‍ സഹായിക്കുന്നതായി ഡെന്റിസ്റ്റുകള്‍ പറയുന്നു. തൊലി പൊളിച്ച് എടുത്ത ശേഷം ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി കഷണങ്ങള്‍ കുറച്ചു നേരം മോണകളില്‍ തേച്ചുരച്ചാല്‍ വേദനയ്ക്ക് ശമനം ലഭിക്കും.

പല്ലുകളും മോണകളും പതുക്കെ മസാജ് ചെയ്യുക

പല്ലുകളും മോണകളും പതുക്കെ മസാജ് ചെയ്യുക വഴി കുഞ്ഞിന്റെ പല്ലു വേദനകളെ ഒരുപരിധിവരെ ശമിപ്പിക്കുന്നു. ആദ്യം മുതിര്‍ന്നവരുടെ കൈകള്‍ വൃത്തിയായി കഴുകിയശേഷം ഒട്ടും തന്നെ സമ്മര്‍ദം ചെലുത്താതെ വിരലുകള്‍ കൊണ്ട് കുഞ്ഞിന്റെ മോണകള്‍ പതുക്കെ തടവുക. ആശ്വാസം ലഭിക്കും.

മുലപ്പാല്‍ കൊടുക്കുന്നത്

കുഞ്ഞുങ്ങളുടെ പല്ലുകളുടെ സംരക്ഷണത്തിനായുള്ള അത്യുത്തമവും ലളിതവുമായ പരിഹാരം മുലയൂട്ടല്‍ തന്നെയാണ്. കുഞ്ഞിന് മോണകളില്‍ അമിതമായ വേദനയോ ചൊറിച്ചിലോ ഉണ്ടെന്ന് കണ്ടാല്‍ മുലയൂട്ടുന്നത് വഴി ആശ്വാസം കണ്ടെത്താനാകും.

ഗ്രാമ്പൂ


കുറച്ച് ഗ്രാമ്പു മിക്‌സിയിലിട്ടു പൊടിച്ചെടുത്ത ശേഷം കുറച്ചു വെള്ളത്തോടൊപ്പം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കുക. കുഞ്ഞിന്റെ മോണകളില്‍ ലോലമായി ഇത് തേച്ചുപിടിപ്പിക്കുക. ഗ്രാമ്പൂവിന് സമാന്തരമായി ഗ്രാമ്പൂ എണ്ണയും ഉപയോഗിക്കാം. ഉടനടി പല്ലുവേദനയ്ക്ക് ശമനമുണ്ടാകും.

ഒലിവ് ഓയില്‍


ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ എടുത്ത് കുഞ്ഞിന്റെ മോണകളില്‍ തടവുക. ഈ പ്രതിവിധി വഴി തുപ്പലൊലിക്കുന്നത് തടയാന്‍ സഹായിക്കും.

ബാര്‍ലി വെള്ളം


കുറച്ച് ബാര്‍ലി എടുത്ത് വെള്ളത്തിലിട്ട് 30-40 മിനുറ്റ് തിളപ്പിച്ചെടുക്കുക. തണുപ്പിച്ചാറ്റിയെടുത്തതിനു ശേഷം ഇത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുക. പല്ലു പൊട്ടുന്ന വേളയില്‍ കുഞ്ഞുമോണകളില്‍ ഉണ്ടാകുന്ന അമിതമായ വേദനകളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ ഇത് ഗുണം ചെയ്യും.

ബദാം

കുറച്ച് ബദാം ഒരല്‍പം വെള്ളത്തോടൊപ്പം ചേര്‍ത്ത് അരച്ചെക്കുക. അരച്ചെടുത്ത ഈ പേസ്റ്റ് വിരലുകള്‍കൊണ്ടോ നേര്‍ത്ത പഞ്ഞികൊണ്ടോ കുഞ്ഞുങ്ങളുടെ മോണകളില്‍ തടവുക. ഇങ്ങനെ ചെയ്യുന്നതുവഴി കുഞ്ഞുങ്ങളെ പല്ലുവേദനയില്‍ നിന്ന് സംരക്ഷിക്കാം. അതല്ലെങ്കില്‍ അരച്ചെടുത്ത ഈ പേസ്റ്റ് വേദനയുള്ള മോണയുടെ ഭാഗങ്ങളില്‍ പതിയെ തേക്കുന്നതു വഴി വേദന കുറക്കാനാവും.

ശീതീകരിച്ച ഭക്ഷണങ്ങള്‍

ശീതീകരിച്ച ഭക്ഷണ സാമഗ്രികള്‍ കുഞ്ഞിന്റെ പല്ലുവേദന കുറയ്ക്കുകയും താല്‍ക്കാലികമായ ആശ്വാസം നല്‍കുകയും ചെയ്യും. തണുപ്പേറിയ തൈരും, ആപിള്‍ സോസും, കാരറ്റും, വാഴപ്പഴവും, വെള്ളരിക്കയുമൊക്കെ കഴിക്കാന്‍ കൊടുക്കുന്നത് വളരെ നല്ലതാണ്. മോണകളിലെ വേദനയെ കുറയ്ക്കുന്നതോടൊപ്പം എളുപ്പത്തിലുള്ള ദഹനപ്രക്രിയയ്ക്കും ഇവ സഹായകമാകുന്നു.

ബീഫ് ജെര്‍ക്കി

കുഞ്ഞിന് ഒരു മാംസകഷണം കൊടുത്ത് കൊണ്ട് അത് നുണയാന്‍ അനുവദിക്കുക. കുഞ്ഞുങ്ങളിലെ പല്ലിന്റെ പ്രശ്‌നങ്ങള്‍ക്ക് ഇത് വളരെ ഉത്തമമായ പരിഹാരമാണെന്ന് ഡെന്റിസ്റ്റുകള്‍ പറയുന്നു. കൂടാതെ രുചിയേറിയതായതിനാല്‍ ഇത് കുഞ്ഞുങ്ങള്‍ നുണഞ്ഞ് കൊണ്ടേയിരിക്കും.

തണുത്ത സ്പൂണ്‍

കുറച്ച് സമയത്തേക്ക് ഫ്രിഡ്ജില്‍ ഒരു സ്റ്റീല്‍ സ്പൂണ്‍ സൂക്ഷിക്കുക. അതിനുശേഷം അതുപയോഗിച്ച് കുഞ്ഞിന് ഭക്ഷണം കൊടുക്കുക. പല്ലുവേദനയ്ക്കുള്ള ഈ പ്രതിവിധി തീര്‍ചയായും കുഞ്ഞുങ്ങളുടെ മോണയിലെ വേദനയെ ശമിപ്പിക്കും. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനായി കട്ടിയുള്ളതും ഉരുണ്ടതുമായ സ്പൂണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കുക്കീസ്

കുട്ടികള്‍ക്ക് ചവയ്ക്കാനായി കട്ടിയേറിയതും മധുരമില്ലാത്തതുമായ ബിസ്‌കറ്റുകള്‍ കൊടുക്കുക. പല്ലു പൊട്ടുന്ന വേളയില്‍ കുറച്ചു നേരത്തേക്ക് കുഞ്ഞുങ്ങളുടെ ചിന്തകളെ വഴിതിരിച്ചു വിടാന്‍ സഹായിക്കുന്ന നിരവധി ബിസ്‌കറ്റുകള്‍ കടകളില്‍ ലഭ്യമാണ്. അവ ഉപയോഗിച്ചു കൊണ്ട് കുട്ടികളെ സന്തോഷിപ്പിക്കാം.

റൊട്ടി

കുഞ്ഞിന് ഒരു തണുപ്പുള്ള റൊട്ടി കഷണം നല്‍കുക, കട്ടി കുറഞ്ഞ ഈ ലഘു ഭക്ഷണം വേദനയുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

Keywords:  Some home remedies for baby toothaches, Kochi, News, Teething Babies, Natural Home Remedies, Health, Health Tips, Warning, Dentist, Kerala News.































Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL