city-gold-ad-for-blogger
Aster MIMS 10/10/2023

N H Work | പ്രതീക്ഷ അസ്തമിച്ചു; മൊഗ്രാൽ ദേശീയപാതയിൽ കലുങ്കിലൂടെ നടപ്പാത അനുവദിക്കാൻ കഴിയില്ലെന്ന് സുരക്ഷാ വിഭാഗം; വിദ്യാർഥികളും വയോജനങ്ങളും അടക്കമുളവർക്ക് നിരാശ

മൊഗ്രാൽ: (KasargodVartha) ദേശീയപാതയിൽ ശാഫി മസ്ജിദിനിടുത്തുള്ള കലുങ്ക് നിർമാണം ഉയരം കൂട്ടി വിദ്യാർഥികൾക്കും വയോജനങ്ങൾക്കും നടന്നുപോകാൻ അവസരം ഒരുക്കണമെന്ന ആവശ്യം ഒടുവിൽ അധികൃതർ നിരാകരിച്ചു. സുരക്ഷാ വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് നടപടി. പ്രതീക്ഷ തരികയും പരിഗണനയിലിരിക്കുകയും ചെയ്ത നിർമാണം ഇനി കലുങ്കായി തന്നെ നിർമിക്കും.
  
N H Work | പ്രതീക്ഷ അസ്തമിച്ചു; മൊഗ്രാൽ ദേശീയപാതയിൽ കലുങ്കിലൂടെ നടപ്പാത അനുവദിക്കാൻ കഴിയില്ലെന്ന് സുരക്ഷാ വിഭാഗം; വിദ്യാർഥികളും വയോജനങ്ങളും അടക്കമുളവർക്ക് നിരാശ

ഉയരം കൂട്ടിയുള്ള ജോലിക്കിടയിലാണ് നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന സുരക്ഷാ എൻജിനീയറിങ് വിഭാഗം ഇടപെട്ട് കലുങ്ക് നിർമാണത്തിന്റെ ഉയരം കുറക്കാനുള്ള നിർദേശം നൽകിയത്. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശ്രദ്ധയിൽ പെട്ട നാട്ടുകാർ ജോലിസ്ഥലത്ത് ബഹളം വെക്കുകയും നിർമാണ പ്രവൃത്തികൾ തൽക്കാലം നിർത്തിവെക്കുകയും ചെയ്തിരുന്നു.

കലുങ്കിന് ഉയരം കൂട്ടി കാൽനടയാത്രയ്ക്ക് അവസരം ഒരുക്കണമെന്നാവശ്യപെട്ട് കഴിഞ്ഞമാസം ജനപ്രതിനിധികളും, ശാഫി ജുമാ മസ്ജിദ് കമിറ്റി ഭാരവാഹികളും കണ്ണൂരിലുള്ള ദേശീയപാത ഇൻപ്ലിമെന്റേഷൻ പ്രോജക്ട് ഡയറക്ടറെയും, കുമ്പള യുഎൽസിസി കാംപ് മാനജരേയും കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. നിവേദനവും നൽകിയിരുന്നു.
  
N H Work | പ്രതീക്ഷ അസ്തമിച്ചു; മൊഗ്രാൽ ദേശീയപാതയിൽ കലുങ്കിലൂടെ നടപ്പാത അനുവദിക്കാൻ കഴിയില്ലെന്ന് സുരക്ഷാ വിഭാഗം; വിദ്യാർഥികളും വയോജനങ്ങളും അടക്കമുളവർക്ക് നിരാശ

ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി, എകെഎം അശ്റഫ് എംഎൽഎ, പഞ്ചായത് ജനപ്രതിനിധികൾ എന്നിവരും ബന്ധപ്പെട്ടവരെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോലി നടന്നുകൊണ്ടിരിക്കെയാണ് മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടായത്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതും, ജോലി സ്ഥലത്ത് ബഹളം വെച്ചതും. കലുങ്കിന് ഉയരം കൂട്ടാനുള്ള ഫലകയും, ഇരുമ്പും അടിച്ചു കോൺക്രീറ്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഉയരം കൂട്ടുന്നതിന് സേഫ്റ്റി എൻജിനീയറിംഗ് വിഭാഗം തടസവാദമുന്നയിച്ച് രംഗത്ത് വന്നത്.
  
N H Work | പ്രതീക്ഷ അസ്തമിച്ചു; മൊഗ്രാൽ ദേശീയപാതയിൽ കലുങ്കിലൂടെ നടപ്പാത അനുവദിക്കാൻ കഴിയില്ലെന്ന് സുരക്ഷാ വിഭാഗം; വിദ്യാർഥികളും വയോജനങ്ങളും അടക്കമുളവർക്ക് നിരാശ

നേരത്തെ ഒരു ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ കലുങ്കിന് മറുഭാഗത്ത് സമാനമായി കലുങ്ക് നിർമിച്ചാൽ സർവീസ് റോഡ് ഉയരത്തിൽ ആയതിനാൽ കാൽനട യാത്രയ്ക്ക് തടസമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും ജുമാമസ്ജിദ് കമിറ്റി ഭാരവാഹികളും ബന്ധപ്പെട്ടവരെ നേരിട്ടു കണ്ട് പരാതി ബോധിപ്പിച്ചിരുന്നത്. വിഷയത്തിൽ എകെഎം അശ്റഫ് എംഎൽഎ ജില്ലാ കലക്ടർ, ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ സുരക്ഷാ വിഭാഗം ഉറച്ചു നിന്നതോടെയാണ് നാട്ടുകാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നത്.

Keywords : News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Security department said that footpath cannot be allowed through culvert on Mogral National Highway.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL