city-gold-ad-for-blogger
Aster MIMS 10/10/2023

Harmony | ജമാഅത് - ചർച് ഭാരവാഹികൾ ഭക്ഷ്യധാന്യങ്ങളുമായെത്തി, ബളാൽ ഭഗവതി ക്ഷേത്രത്തിലെ മഹാപൂജ ദിവസത്തെ അന്നദാനത്തിന് മതസാഹോദര്യത്തിന്റെ കയ്യൊപ്പ്!

വെള്ളരിക്കുണ്ട്: (KasargodVartha) മതസൗഹാർദം എന്നത് വെറും വാക്കല്ലെന്ന് തെളിയിച്ച് പുതുമാതൃക തീർത്തിരിക്കുകയാണ് ബളാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവനാൾ. ക്ഷേത്രോത്സവവത്തിന്റെ ഭാഗമായുള്ള മഹാപൂജദിവസം നടന്ന അന്നദാനത്തിൽ ബളാൽ ജമാഅത് കമിറ്റി ഭാരവാഹികളും സെന്റ് ആന്റണീസ് ചർച് ഭാരവാഹികളും ഭക്ഷ്യധാന്യങ്ങളുമായി എത്തുകയും ക്ഷേത്രനടയിൽ ഇരുന്ന് ഭാരവാഹികൾക്ക് ഒപ്പം ഭക്ഷണവും കഴിച്ചാണ് എല്ലാവരും മടങ്ങിയത്.
  
Harmony | ജമാഅത് - ചർച് ഭാരവാഹികൾ ഭക്ഷ്യധാന്യങ്ങളുമായെത്തി, ബളാൽ ഭഗവതി ക്ഷേത്രത്തിലെ മഹാപൂജ ദിവസത്തെ അന്നദാനത്തിന് മതസാഹോദര്യത്തിന്റെ കയ്യൊപ്പ്!

മലയോരത്തെ പ്രസിദ്ധമായ ദേവീ ക്ഷേത്രമാണ് ബളാൽ ഭഗവതി ക്ഷേത്രം. പതിറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും ഉള്ള ഈ ക്ഷേത്രത്തിലെ ഉത്സവകാലത്ത്‌ സമീപത്തെ ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികളെ ചേർത്ത്‌ നിർത്തുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും പരസ്പരം ഹസ്തദാനം നടത്തി ക്ഷേത്ര നടയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുപിരിയുന്നതും ഭക്ഷണസാധനങ്ങൾ പരസ്പരം പങ്കുവെക്കുന്നതും പുതു തലമുറയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമാണ്.
  
Harmony | ജമാഅത് - ചർച് ഭാരവാഹികൾ ഭക്ഷ്യധാന്യങ്ങളുമായെത്തി, ബളാൽ ഭഗവതി ക്ഷേത്രത്തിലെ മഹാപൂജ ദിവസത്തെ അന്നദാനത്തിന് മതസാഹോദര്യത്തിന്റെ കയ്യൊപ്പ്!

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കല്ലൻചിറ ജമാഅത് ഉറൂസിനും ബളാൽ സെന്റ് ആന്റണീസ് ദേവാലയ പെരുന്നാളിനും ബളാൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ പങ്കെടുക്കുകയും അവർക്ക് ഒപ്പം സ്നേഹവിരുന്നിൽ പങ്കാളികളാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രത്തിലെ മഹാപൂജദിവസം അന്നദാനത്തിനാവശ്യമായ സാധനങ്ങൾ സഹിതം ക്ഷേത്രത്തിൽ എത്തിച്ച് അന്നദാനസദ്യയിൽ പങ്കെടുത്ത്‌ ബളാൽ ജമാഅത് കമിറ്റി ഭാരവാഹികളും സെന്റ് ആന്റണീസ് ചർച് ഭാരവാഹികളും വാക്കുകളിലൊതുങ്ങാത്ത മത സാഹോദര്യം പങ്കിട്ടത്.

ബളാൽ ജമാഅത് കമിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ എൽ കെ ബശീർ, വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഖാദർ ടി എം, എ സി എ ലത്വീഫ്, സെക്രടറി റശീദ് കെ പി, ട്രഷറർ ഹംസ ഹാജി, അംഗം എ ഹസൈനാർ എന്നിവരും ബളാൽ സെന്റ് ആന്റണീസ് ദേവാലയത്തെ പ്രതിനിധീകരിച്ച് റവ. ഫാ. ജസ്റ്റിന്റെ നേതൃത്വത്തിൽ ഇടവക ഭാരവാഹികളും പങ്കെടുത്തു. ക്ഷേത്ര കമിറ്റി ഭാരവാഹികളായ ഹരീഷ് പി നായർ, പി കുഞ്ഞികൃഷ്ണൻ, പി വി ശ്രീധരൻ, ജ്യോതി രാജേഷ്, രേഷ്മ രാധാകൃഷ്ണൻ, ശ്യാമള ശ്രീധരൻ, ദിവാകരൻ നായർ, എം മണികണ്ഠൻ, വി ഗോപി.എന്നിവർ ചേർന്ന് സ്വീകരിച്ചു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Religious harmony in temple festival.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL