city-gold-ad-for-blogger
Aster MIMS 10/10/2023

Income Tax | ആദയനികുതി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്; ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ല

ന്യൂഡെല്‍ഹി: (KasargodVartha) ആദയനികുതി സ്ലാബില്‍ മാറ്റം വരുത്താതെ മോദി സര്‍കാരിന്റെ ഇടക്കാല ബജറ്റ്. നിലവിലെ ആദായനികു പരിധി നിലനിര്‍ത്തി, ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

നിലവില്‍ പുതിയ സ്‌കീം അനുസരിച്ച് ഏഴു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. ആ പരിധി 2013- 14 കാലത്ത് 2.2 ലക്ഷം ആയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം നികുതി നല്‍കുന്നവര്‍ക്കു നല്‍കുന്ന സേനവങ്ങള്‍ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. റീഫണ്ട് ലഭിക്കുന്നതിനുള്ള കാലപരിധി 93 ദിവസങ്ങളില്‍നിന്ന് വെറും 10 ദിവസമാക്കി കുറച്ചു എന്നും ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

Income Tax | ആദയനികുതി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്; ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ല


വരുന്ന സാമ്പത്തികവര്‍ഷം അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവെയ്ക്കുന്ന തുക 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. ഐടി മേഖലയ്ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കുന്നതാണ് ഈ ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.

ഐടി മേഖലയില്‍ യുവ സംരംഭകരെ ആകര്‍ഷിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടിന് രൂപം നല്‍കും. ഇതുവഴി 50 വര്‍ഷം വരെ പലിശ രഹിത വായ്പ അനുവദിക്കും.

ഐടി മേഖലയുടെ വികാസത്തിന് ദീര്‍ഘകാല വായ്പ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പിഎം ആവാസ് യോജന പ്രകാരം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രണ്ടു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കുകയാണ് ലക്ഷ്യം. നിലവില്‍ മൂന്ന് കോടി വീടുകള്‍ എന്ന ലക്ഷ്യത്തിന് അരികില്‍ എത്തിയിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

വമ്പിച്ച ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കേ രണ്ടാം മോദി സര്‍കാരിന്റെ അവസാന ബജറ്റ് അവതരണ വേളയിലാണ് നിര്‍മല സീതാരാമന്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

Keywords: No changes in income tax rates, slabs, announces Nirmala Sitharaman, New Delhi, News, Politics, Income Tax, Nirmala Sitharaman, Union Budget, Lok Sabha Election, IT Profession, National News

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL