city-gold-ad-for-blogger
Aster MIMS 10/10/2023

Police Action | പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കാസർകോട്ട് പിടിയിലായത് നൂറിലധികം പിടികിട്ടാപ്പുള്ളികൾ; വാറന്റ്, കാപ, മോഷണ കേസുകളിൽ ഉൾപെട്ട പ്രതികളെ കൊണ്ട് ജയിൽ നിറഞ്ഞു

കാഞ്ഞങ്ങാട്: (KasargodVartha) ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നൂറിലധികം പിടികിട്ടാപ്പുള്ളികളും, വാറന്റ്, കാപ, മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രതികളും ജയിലിലായി. മുങ്ങി നടക്കുന്നതിനിടെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 13 പേരും, വാറൻ്റ് കേസിൽ 104 പേരുമാണ് പിടിയിലായത്. മയക്കുമരുന്ന്, അടിപിടി, കൊലപാതകം തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളും പിടിയിലായിട്ടുണ്ട്.
  
Police Action | പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കാസർകോട്ട് പിടിയിലായത് നൂറിലധികം പിടികിട്ടാപ്പുള്ളികൾ; വാറന്റ്, കാപ, മോഷണ കേസുകളിൽ ഉൾപെട്ട പ്രതികളെ കൊണ്ട് ജയിൽ നിറഞ്ഞു

ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കാപ കേസ് പ്ര തിയെ പിടികൂടിയത്. മയക്കുമരുന്ന്, കൊലപാതകം തുടങ്ങി ആറോളം കേസുകളിൽ പ്രതിയായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വൈശാഖാണ് (26) അറസ്റ്റിലായത്. ഇതിനുപുറമെ മോഷണക്കേസുകളിൽ പ്രതികളായ വിവീഷ് (19), മുഹമ്മദ് ഫസൽ റഹ്‍മാൻ (18) എന്നിവരെയും അറസ്റ്റുചെയ്തു. കുശാൽനഗറിലെ ഐസ്ക്രീം ഗോഡൗണിലും കടയിലും കവർച്ച നടത്തിയ കേസിലാണ് ഇവരെ അറസ്റ്റുചെയ്‌തത്‌.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 9.450 ഗ്രാം കഞ്ചാവുമായി അനസ് പി (25) എന്ന യുവാവ് പിടിയിലായി. ഇയാളിൽ നിന്നും കഞ്ചാവ് വിൽപനക്കായി ഉപയോഗിച്ച സ്കൂടറും കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ പൊലീസ് 10,529 പാകറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി മുഹമ്മദ് അശ്റഫ് (30) എന്നയാളെയും അറസ്റ്റുചെയ്‌തു. ഇയാൾ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തു.

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രാജപുരം സ്റ്റേഷനിൽ രണ്ട് പേർ പിടിയിലായി. 3.410 ഗ്രാം എംഡിഎംഎയുമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റശീദ് (34), സമീർ എന്നിവരാണ് അറസ്റ്റിലായത്. രാജപുരത്ത് 18 ലിറ്റർ ഇൻഡ്യൻ നിർമിത വിദേശ മദ്യവുമായി രാജപുരത്തെ കെ വിനീഷും (42) അറസ്റ്റിലായി. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2015 ൽ പറമ്പിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്ന കേസിലും 2017 ൽ പറമ്പിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തെന്ന കേസിലും വാറണ്ട് പ്രതിയായ രാമചന്ദ്രൻ, 2017 ൽ ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസറെ അടിച്ചു പരിക്കേൽപ്പിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്ന കേസിൽ പി വി അസീം, ബി കെ ഇർശാദ് എന്നിവരും പിടിയിലായി.

2021 ൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസിൽ കെ രാധാകൃഷ്‌ണൻ, 2021 -ലെ കൊറോണ നിയന്ത്രണ നിയമ പ്രകാരമുള്ള കേസിൽ അഫ്സൽ എന്നിവരെയും അറസ്റ്റുചെയ്‌തു. മാസ്ക് ധരിക്കാത്ത കേസിൽ വാറന്റ് പ്രകാരം അറസ്റ്റിലായ അഫ്സലിനെ റിമാൻഡ് ചെയ്തു. ഹൊസ്ദുർഗ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ എം പി ആസാദ്, എസ്ഐമാരായ അഖിൽ, എംടിപി സൈഫുദ്ദീൻ, പ്രേമചന്ദ്രൻ എന്നിവരും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കുഞ്ഞബ്ദുല്ല, സജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിതിൻ മോഹൻ, റിജിത്, കരുൺ എന്നിവരുമാണ് വാറണ്ട് പ്രതികളെ അറസ്റ്റുചെയ്‌തത്. കാസർകോട് ജില്ല പൊലീസ് മേധാവി പി ബിജോയ് യുടെ നേതൃത്വത്തിലാണ് ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞദിവസം സ്പെഷ്യൽ ഡ്രൈവ് പരിശോധനകൾ നടന്നത്.
  
Police Action | പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കാസർകോട്ട് പിടിയിലായത് നൂറിലധികം പിടികിട്ടാപ്പുള്ളികൾ; വാറന്റ്, കാപ, മോഷണ കേസുകളിൽ ഉൾപെട്ട പ്രതികളെ കൊണ്ട് ജയിൽ നിറഞ്ഞു

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, More than 100 arrested in special drive conducted by police.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL