city-gold-ad-for-blogger
Aster MIMS 10/10/2023

Fire | കുബണൂരിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻതീപ്പിടിത്തം; അടിയന്തര യോഗം വിളിച്ചുചേർത്ത് കലക്ടർ; നടപടികൾ സ്വീകരിക്കാൻ നിർദേശം

ഉപ്പള: (KasargodVartha) മഞ്ചേശ്വരം കുബണൂർ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻതീപ്പിടിത്തം. തിങ്കളാഴ്ച അർധരാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. അനിശമനസേന സംഘമെത്തി ഒരു പ്ലാന്റിലെ തീ ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയും തുടർന്ന് രണ്ടാമത്തെ പ്ലാന്റിലെ തീയും അണച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

Fire | കുബണൂരിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻതീപ്പിടിത്തം; അടിയന്തര യോഗം വിളിച്ചുചേർത്ത് കലക്ടർ; നടപടികൾ സ്വീകരിക്കാൻ നിർദേശം

ജില്ലാ കലക്ടർ കെ ഇമ്പശേഖറിൻ്റെ നിർദേശപ്രകാരം അഗ്നിശമനസേനയും റവന്യു ഉദ്യോഗസ്ഥരും തീയണക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു. ഉപ്പള, കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സംഘമാണ് സ്ഥലത്ത് എത്തിയത്. പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപോർട് ചെയ്തിട്ടില്ല.

അതിനിടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ലാ കലക്ടർ കെ ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡികൽ കാംപ് ആരംഭിക്കാൻ ജില്ലാ മെഡികൽ ഓഫീസർക്കും അന്തരീക്ഷ മലിനീകരണത്തിൻ്റെ അളവ് പരിശോധിക്കാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനും കലക്ടർ നിർദേശം നൽകി. മാസ്ക് ഉൾപ്പടെയുള്ള അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കാൻ തഹസിൽദാർക്കും നിർദേശം നൽകിയിട്ടുണ്ട്.

Fire | കുബണൂരിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻതീപ്പിടിത്തം; അടിയന്തര യോഗം വിളിച്ചുചേർത്ത് കലക്ടർ; നടപടികൾ സ്വീകരിക്കാൻ നിർദേശം

മഞ്ചേശ്വരം താലൂകിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പ്ലാന്റാണ് കുബണൂരിലേത്. മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് എത്തിക്കുന്നത്. 17 വർഷം മുൻപാണ് ഇവിടെ മാലിന്യസംസ്കരണ സംവിധാനം പ്രവർത്തിച്ചുതുടങ്ങിയത്. നിലവിൽ കുബണൂരിൽ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ലാത്തതിനാൽ മാലിന്യ പ്രശ്‌നം രൂക്ഷമാണ്. പ്രദേശവാസികളും പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് ഇപ്പോൾ വൻതീപ്പിടിത്തം ഉണ്ടായിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Uppala, Kubanoor, Fire, Malayalam News, Fire, Massive fire broke out at waste treatment plant in Kubanoor.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL