city-gold-ad-for-blogger
Aster MIMS 10/10/2023

Vande Bharat Train | മംഗ്ളുറു – ഗോവ വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുന്നു; കാസർകോട് വഴി ഇനി 3 സെമി ഹൈ സ്പീഡ് ട്രെയിനുകൾ?

കാസർകോട്: (KasaragodVartha) മംഗ്ളുറു – മഡ്ഗാവ് (ഗോവ) വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടുന്നു. റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ അനുകൂലമാണെന്നാണ് റിപോർട്. ട്രെയിൻ നീട്ടുന്ന കാര്യം ടൈംടേബിൾ കമിറ്റിയുടെ പരിഗണനയിലാണെന്ന് റെയിൽവേ അമിനിറ്റീസ് കമിറ്റി മുൻ ചെയർമാനും ബിജെപി നേതാവുമായ പി കെ കൃഷ്ണദാസ് വ്യക്തമാക്കിയിട്ടുണ്ട്. എപ്പോൾ ഓടിത്തുടങ്ങുമെന്നും കണ്ണൂരിലേക്കാണോ അതോ കോഴിക്കോട്ടേക്കാണോ നീട്ടുക എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

Vande Bharat Train | മംഗ്ളുറു – ഗോവ വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുന്നു; കാസർകോട് വഴി ഇനി 3 സെമി ഹൈ സ്പീഡ് ട്രെയിനുകൾ?

കഴിഞ്ഞ ഡിസംബർ 30നാണ് മംഗ്ളുറു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്തത്. നിലവിൽ മംഗ്ളുറു സെൻട്രലിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10 ന് മഡ്ഗാവിൽ എത്തിച്ചേരുന്നു. ഉഡുപിയിലും (9.50) കാർവാറിലും (12.10) സ്റ്റോപ് ഉണ്ട്. മടക്കയാത്രയിൽ മഡ്ഗാവിൽ നിന്ന് വൈകീട്ട് 6.10ന് പുറപ്പെടുന്നു. കാർവാറിർ 6.57നും ഉഡുപിയിൽ 9.14നും മംഗ്ളുറു സെൻട്രലിൽ 10.45നും എത്തിച്ചേരുന്നു. എട്ടു കോച്ചുകളാണുള്ളത്.

ഈ ട്രെയിനിന് യാത്രക്കാരിൽ നിന്ന് വേണ്ടത്ര പ്രതികരണം ലഭിക്കാത്തതാണ് വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുന്നതിന് വഴിവെക്കുന്നതെന്നാണ് വിവരം. മിക്കവാറും ട്രെയിൻ 30 ശതമാനത്തിലേറെ ടികറ്റുകൾ കാലിയായാണ് സർവീസ് നടത്തുന്നതെന്നാണ് റിപോർട്. അതേസമയം കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരതുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലോടുന്ന വന്ദേഭാരതുകൾക്ക് വൻ ഡിമാൻഡ് ആണെന്നാണ് ഒക്യുപൻസി റേറ്റിന്‍റെ കണക്കുകൾ പറയുന്നത്.

ഈ സാഹചര്യത്തിൽ മംഗ്ളുറു – മഡ്ഗാവ് ട്രെയിൻ കേരളത്തിലേക്ക് നീട്ടി ലാഭകരമാക്കാനാണ് റെയിൽവേയുടെ തീരുമാനം. സർവീസ് ആരംഭിച്ചാൽ കാസർകോട് വഴി കടന്നുപോകുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും ഇത്. നിലവിൽ രണ്ട് സെമി-ഹൈ സ്പീഡ് ട്രെയിനുകൾ കാസർകോട് - തിരുവനന്തപുരം റൂടിലാണ് സർവീസ് നടത്തുന്നത്. സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് ആശ്രയിക്കാവുന്ന തരത്തിൽ ബൈന്തൂരിൽ (മൂകാംബിക റോഡ്) സ്റ്റോപ് അനുവദിച്ചാൽ മലയാളികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

അതിനിടെ ബെംഗ്ളുറു - കണ്ണൂർ - ബെംഗ്ളുറു എക്സ്പ്രസ് (16511/12) കോഴിക്കോട് വരെ നീട്ടിയതിൽ കർണാടകയിലെ യാത്രക്കാരിൽ പ്രതിഷേധം ശക്തമാണ്. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടരുതെന്ന് ദക്ഷിണ കന്നഡ എംപിയും ബിജെപി നേതാവുമായ നളിൻ കുമാർ കട്ടീൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അഭ്യർഥിച്ചിട്ടുണ്ട്. ബെംഗ്ളുറു - മംഗ്ളുറു സെൻട്രൽ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ആദ്യം ട്രെയിൻ ആരംഭിച്ചത്. പിന്നീട് ട്രെയിൻ കണ്ണൂരിലേക്ക് നീട്ടുകയായിരുന്നു.

തീരദേശ നഗരമായ മംഗ്ളൂറിനെ തലസ്ഥാന നഗരിയായ ബെംഗ്ളൂറുമായി ബന്ധിപ്പിക്കുന്ന പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രാത്രി എക്‌സ്‌പ്രസ് ട്രെയിനാണ് ഇതെന്നും 22 കോചുകളുമായി ഓടുന്ന ട്രെയിൻ എപ്പോഴും വെയിറ്റ്‌ലിസ്റ്റിലാണെന്നും ഇത് കോഴിക്കോട്ട് കൂടി നീട്ടിയാൽ ദുരിതം കൂടുതൽ വർധിക്കുമെന്നുമാണ് യാത്രക്കാർ പറയുന്നത്. ട്രെയിൻ കണ്ണൂരിന് പുറത്ത് തെക്ക് ഭാഗത്തേക്ക് നീട്ടുന്നതിനെ ഈ മേഖലയിലെ പൊതുജനങ്ങൾ എതിർക്കുകയാണെന്ന് ദക്ഷിണ കന്നഡ എംപിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോഴിക്കോട്ടേക്ക് നീട്ടിയത് റദ്ദാക്കുമോ എന്ന ആശങ്ക കേരളത്തിലെ യാത്രക്കാർക്കുമുണ്ട്. എന്നാൽ ഈ എതിർപ്പ് വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുന്നതിൽ കർണാടകയിലെ യാത്രക്കാർക്ക് ഇല്ലെന്നാണ് അറിയുന്നത്.

Vande Bharat Train | മംഗ്ളുറു – ഗോവ വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുന്നു; കാസർകോട് വഴി ഇനി 3 സെമി ഹൈ സ്പീഡ് ട്രെയിനുകൾ?

Keywords: Train, Kozhikode, Railway, Bengaluru, Malayalam News, Vande Bharat, Goa, Mangalore, Kannur, Kasaragod, BJP, MP, Mangluru – Goa Vande Bharat extends to Kerala. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL