city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞെന്ന കേസില്‍ പ്രതി പിടിയില്‍; കഴിഞ്ഞ മാസം നടന്ന കവര്‍ചയ്ക്ക് തുമ്പായത് വ്യാജ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ; മറ്റൊരു മോഷണവും തെളിഞ്ഞു

തളിപ്പറമ്പ്: (KasargodVartha) വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെന്ന കേസില്‍ പ്രതി ഒടുവില്‍ പിടിയിലായി. കഴിഞ്ഞ മാസം 22നു രാവിലെ 9.30 മണിക്ക് പറശ്ശിനിക്കടവ് അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയുടെ മൂന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ചു ബൈകില്‍ കടന്നു കളഞ്ഞ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി പി ലിജീഷ് (32) ആണ് അറസ്റ്റിലായത്.

Arrested | വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞെന്ന കേസില്‍ പ്രതി പിടിയില്‍; കഴിഞ്ഞ മാസം നടന്ന കവര്‍ചയ്ക്ക് തുമ്പായത് വ്യാജ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ; മറ്റൊരു മോഷണവും തെളിഞ്ഞു
 

കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹേമലതയുടെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ കുമാര്‍, പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 250 ഓളം സി സി ടിവി കാമറകള്‍ ആണ് പൊലീസ് സംഘം പരിശോധിച്ചത്. പൊലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞശേഷം നേരിട്ടു വീട്ടില്‍ പോകാതെ വിവിധ സ്ഥലങ്ങളില്‍ സഞ്ചാരിച്ചാണ് പ്രതി തിരിച്ചു പോയത്.

തുടര്‍ന്ന് സംഭവസമയത്ത് പ്രതി ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിലാണ് വലയിലായത്. പ്രതിയെ ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20 ന് രാത്രി 7.30 മണിക്ക് പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ സ്ത്രീയുടെ മൂന്ന് പവന്‍ മാല പൊട്ടിച്ചെടുത്ത കേസിലും തുമ്പുണ്ടായി. പ്രതിയുടെ പേരില്‍ ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ചൊക്ലി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021 വര്‍ഷത്തില്‍ ഓരോ കേസുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Man arrested for snatching woman’s gold chain, Kannur, News, Arrested, Robbery, Police, CCTV, Gold Snatching, Police Station, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL