city-gold-ad-for-blogger
Aster MIMS 10/10/2023

Congress Politics | കണ്ണൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഹൈകമാന്‍ഡിന് വിട്ട് കെ സുധാകരന്‍; വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വി ഡി സതീശന്‍

കാസര്‍കോട്: (KasargodVartha) കണ്ണൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ പന്ത് ഹെകമാന്‍ഡിന്റെ കോര്‍ടിലേക്ക് വിട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈകമാന്‍ഡാണ്. മത്സരിക്കുന്ന കാര്യത്തില്‍ തന്റെ അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇനി പാര്‍ടി ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടേയെന്നും സുധാകരന്‍ നയം വ്യക്തമാക്കി.

അതിനിടെ വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു. ആനയെ ട്രാക് ചെയ്യുന്ന കാര്യത്തില്‍ അധികൃതര്‍ പരാജയപ്പെട്ടതാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വന്യമൃഗ ആക്രമണം സംസ്ഥാനത്ത് രൂക്ഷമാവുകയാണ്. ഇത് തടയാന്‍ കാര്യമായ നടപടികളൊന്നും സര്‍കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

മാനന്തവാടിയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ്. മനുഷ്യ - മൃഗ സംഘര്‍ഷം രൂക്ഷമാകുകയാണ്. അപ്പോഴും സര്‍കാര്‍ നോക്കുകുത്തിയായി മാറി നില്‍ക്കുന്നു. വനംവകുപ്പ് മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും രാജിവെച്ച് ഇറങ്ങി പോകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയ്ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ കര്‍ഷകര്‍ തീരാദുരിതം നേരിടുകയാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം പോലും സര്‍കാര്‍ കൊടുക്കുന്നില്ല. കണ്ണും കാതും മനസും മൂടിവച്ചിരിക്കുന്ന സര്‍കാരാണിതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

Congress Politics | കണ്ണൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഹൈകമാന്‍ഡിന് വിട്ട് കെ സുധാകരന്‍; വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വി ഡി സതീശന്‍

 അതിനിടെ കോട്ടയം സീറ്റ് ഏറ്റെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞതായുള്ള വാര്‍ത്തകള്‍ തമാശ മാത്രമാണെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ചര്‍ച പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. മുസ്ലീം ലീഗുമായി ചില വിഷയങ്ങള്‍ ചര്‍ച്ച ഇപ്പോഴും തുടരുന്നുണ്ട്. ഫെബ്രുവരി 14 ന് യുഡിഎഫിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും വി ഡി സതീശന്‍ വിശദീകരിച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Opposition Leader, VD Satheesan, Contest, Lok Sabha Polls, Election, High Command, Demands, K Sudhakaran, Decision, Kannur Election, K Sudhakaran leaves the decision to contest in Kannur to High Command; VD Satheesan criticized government over wild elephant attack in Wayanad.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL