city-gold-ad-for-blogger
Aster MIMS 10/10/2023

Love Trap | പുതപ്പിനുള്ളിലെ പ്രണയം; സോഷ്യൽ മീഡിയ വാഴും വീടുകൾ!

/ ബസരിയ ആദൂർ

(KasargodVartha)
സ്കൂൾ വിട്ട് വന്നതും ബാഗ് വലിച്ചെറിഞ്ഞു നേരെ മൊബൈലുമായി ബെഡ്‌റൂമിൽ പോയി കിടന്നു. എങ്ങനെയെങ്കിലും ഒന്ന് വീടെത്തിയാൽ മതിയെന്ന് ആഗ്രഹിച്ചു പോവാറുണ്ട് വീട്ടിൽ വരുന്ന വഴി. വീട്ടിൽ ആകെ മൗനം നിറഞ്ഞിരിക്കുന്നു. ഉമ്മ ഫോണിലാണ് യൂട്യൂബിൽ വീഡിയോ കാണുന്നതായിരിക്കണം. പാചക വീഡിയോയിൽ അലിഞ്ഞു പോയിരിക്കയാണ് ഉമ്മ. അനിയൻ അസാനുവും അവന്റെ ടാബിൽ കാർട്ടൂൺ കാണുന്നുണ്ട്.

അകത്തെ റൂമിൽ ഉപ്പാപ്പ കിടപ്പുണ്ട്. കിടപ്പിലാണ്. ഭക്ഷണം വാരി കൊടുക്കലും കുളിപ്പിക്കലും എല്ലാം ഉമ്മയാണ്. അല്ലെങ്കിൽ ഉപ്പാപ്പയുടെ മറ്റു മക്കൾ ആരെങ്കിലും വരും. കൊച്ചു മക്കളെ താലോലിക്കാൻ കൊതിക്കുന്ന 90'ലെ ഉപ്പാപ്പയാണ് അദ്ദേഹം. അത് കൊണ്ട് തന്നെ പേരമക്കൾക്കൊക്കെ ഭയമാണ് ഉപ്പാപ്പയെ. തെല്ലോരിഷ്ടക്കുറവും ഉണ്ടുതാനും! ഉപ്പാപ്പ പേരമക്കളെ കണ്ടാൽ പിന്നെ നൂറു ചോദ്യങ്ങളായിരിക്കും, വാത്സല്യത്തിന്റെ തിരയെഴുക്കായിരിക്കും, സ്നേഹ ഭാഷയുടെ പ്രകടനങ്ങൾ തലോടലായും ചുംബനങ്ങളായും ഉപ്പാപ്പ കാണിക്കും. കണ്ണുകൾ നിറഞ്ഞിരിക്കും.

തലയിൽ കൈവെച്ച് അനുഗ്രഹിക്കും. അടുത്തിരുത്തി കൊഞ്ചിക്കാൻ കൊതി കാണിക്കും. മുറുക്കാൻ കറ പിടിച്ച കുറച്ചു പല്ലുകളാൽ കണ്ണീരിനൊപ്പം ഉപ്പാപ്പ ചിരിക്കും. ആ ചിരിയിൽ പ്രായത്തിന്റെ ചുക്കിച്ചുളിവുകൾക്കൊപ്പം നിരവധി പ്രയാസങ്ങൾ നേർകാഴ്ചയാണ് കാണുന്നവർക്ക്. ഇതൊന്നും താൽപര്യമില്ലാത്ത പുതിയ തലമുറയെ ഉപ്പാപ്പ തിരിച്ചറിഞ്ഞില്ല. പലപ്പോഴും കുട്ടികൾ ഉപ്പാപ്പ കാണാതിരിക്കാൻ ഒളിച്ചു പോവാറാണ് പതിവ്. ഉപ്പാപ്പായ്ക്ക് കൂടി ഒരു ഫോൺ വേണമെന്ന് ഉപ്പ ഇനി വിളിക്കുമ്പോൾ പറയണം. ബോറടിക്കുന്നുണ്ടാവും. ശല്യമൊന്ന് മാറിക്കിട്ടുകയും ചെയ്യും സമീറ മനസിൽ ഓർത്തു.
Love Trap | പുതപ്പിനുള്ളിലെ പ്രണയം; സോഷ്യൽ മീഡിയ വാഴും വീടുകൾ!

പഴയ പോലെ അല്ലല്ലോ സംസാരിക്കാൻ ആർക്കും സമയമോ താൽപര്യമോ ഇല്ലാത്ത കാലഘട്ടമാണ്. കയ്യിലെ കൗതുകങ്ങൾ നിറഞ്ഞ സ്മാർട്ട്‌ ഫോൺ ബഹളമില്ലാത്ത വീടുകളാക്കി. കുസൃതികളില്ലാത്ത കുട്ടികളെ വളർത്തി. മിഠായി കൊണ്ട് വരാത്തതിന് പിണങ്ങാൻ, ജോലി കഴിഞ്ഞു വരുന്ന ഉപ്പാനെ കണ്ട് ഓടി വരാൻ ഇനിയുള്ള മക്കളെ കിട്ടണമെന്നില്ല. ഇത്തരം പഴയ ശീലങ്ങൾ ഒന്നും ഇനി വീടുകളിൽ കാണാനാവില്ല. ഇന്നത്തെ കുട്ടികൾ പിണങ്ങാറില്ല. അവർക്ക് പരിഭവം ഇല്ല. പരാതികളും മാതാപിതാക്കളോട് പറയാനില്ല. ദേഷ്യം വന്നാൽ സങ്കടം വന്നാൽ ന്യൂ ജെൻ മോഡലിൽ തന്നെ കാണിക്കും. ചിലതൊക്കെ മരണ വാർത്തകളാകും. മറ്റു ചിലത് കൊലപാതകങ്ങളും! വേറെ ചിലത് ഒളിച്ചോട്ടങ്ങളും!

ഫോൺ വന്ന് വീട് ശാന്തമായ പോലെ. ഇന്നത്തെ ഉമ്മമാർക്ക് സുഖമാണ്. പണ്ടത്തെ പോലെ കഷ്ടപ്പാടില്ല, കാക്കയുടെയും കുറുക്കന്റെയും നെയ്യപ്പത്തിന്റെ കഥ പറഞ് ഭക്ഷണം കൊടുക്കേണ്ട, ഫോൺ കൊടുത്താൽ മതി. കഥകൾ പറയാൻ ഫോൺ ഉണ്ട്. ഒപ്പം വിശ്വലുകളും! മക്കൾ ഭക്ഷണം പെട്ടെന്ന് കഴിച്ചിട്ട് പോവും. ആഹാരത്തിനൊപ്പം റേഡിയേഷനും കിട്ടട്ടെ ശരീരത്തിന്.

സമീറ പത്താം ക്ലാസിലാണ് പഠിക്കുന്നത്. വെളുത്തു മെലിഞ്ഞ സുന്ദരിയായൊരു മൊഞ്ചത്തിക്കുട്ടി. ഉപ്പാന്റെ ഇഷ്ട മോളാണ്. ഈ പിറന്നാളിന് ഉപ്പ ഐഫോൺ കൊടുത്തയച്ചിട്ടുണ്ട്. മോളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കുന്ന ഉപ്പ. ശരീഫിക്ക ഗൾഫിലാണ്, വർഷങ്ങളായി പ്രവാസ ജീവിതത്തിന്റെ പ്രയാസത്തിലാണ്. മക്കളെ ലാളിച്ച് കൊതി തീർന്നിട്ടില്ല. നാട്ടിൽ വന്നാൽ കഷ്ടിച്ച് മൂന്ന് മാസം ഉണ്ടാവും. അതും രണ്ട് വർഷത്തിലൊരിക്കൽ മാത്രം! ഇപ്രാവശ്യം അതിലും വൈകും, ഈ രണ്ട് മാസങ്ങൾ ചിലവിത്തിരി കൂടിയിട്ടുണ്ട്. മകൻ അസാനുവിന് പുതിയ ടാബ്, മകൾ സമീറക്ക് പിറന്നാൾ സമ്മാനം ഐഫോൺ 12 പ്രൊ, ഇനി ഈ കടം തീർക്കാൻ ഇനിയൊരു രണ്ട് മാസം കൂടെ പണിയെടുക്കണം.കാര്യം മക്കളുടെ സന്തോഷം. പണം ഇന്ന് വരും നാളെ പോകും.

രാത്രി, സമീറ സ്കൂളിന്ന് വന്ന കിടപ്പാണ്. ഒന്നും കഴിച്ചിട്ട് പോലും ഇല്ല. വിശപ്പ് ദാഹം ഒന്നും അവളിൽ വന്നില്ല. എസിയിട്ട റൂമിൽ പുതപ്പിനുള്ളിൽ അവൾ, കൂട്ടിന് മൊബൈൽ ഫോണും. അവൾ മറ്റൊരു ലോകത്താണ്. സിരകളിൽ പ്രണയത്തിന്റെ തിരകൾ തൊട്ട് തൊട്ട് കുളിര് പകർത്തുന്ന കൗമാരത്തിന്റെ നിറവിൽ. കൂട്ടിന് ഇൻസ്റ്റഗ്രാമും. ഉമ്മയും വാപ്പയുമറിയാത്ത സൗഹൃദങ്ങളും പ്രണയ ബന്ധവും. കോഴിക്കോട്ടുകാരൻ ജാഫർ കുറച്ച് നാളുകളായി അവളുടെ സ്വപ്നങ്ങളിൽ വന്ന് പോകുന്നു, ചുള്ളൻ ചെക്കനാണ്. ആദ്യം ഇട്ട ഹായ് ആയിരുന്നു ജാഫറിന്റെ പരിചയപ്പെടലിന്റെ തുടക്കം.

ഫോർമൽ പരിചയപ്പൊടൽ കഴിഞ്ഞ് സൗഹൃദം തുടങ്ങി. പിന്നെ എപ്പോഴോ രാത്രിയുടെ യാമങ്ങളിൽ പ്രണയ തന്ത്രികൾ അവർക്കിടയിലേക്ക് താളമിട്ടു. പ്രണയം തലയ്ക്കു പിടിച്ച മട്ടാണ്. ചാറ്റ് ചെയ്യാതെ ഒരു നാൾ പോലും കഴിഞ്ഞു കൂടാൻ കഴിയാത്ത ഹൃദയങ്ങളുടെ വിലാപം അതിശക്തമാണ്. കാണാൻ തോന്നുന്നു. കണ്ടിരിക്കാൻ തോന്നുന്നു. പ്രണയ പ്രകടനങ്ങൾക്കായി മെയ്യും മനസ്സും കൊതിച്ചു പോയിട്ടുണ്ടെത്രേയോ രാത്രികൾ. ഫോട്ടോകൾ അയച്ചു കൊടുക്കുന്നു. സെൽഫികൾ പതിവാകുന്നു. വീഡിയോ കോളുകളും നിത്യമാകുന്നു. അതിരു വിട്ട പലതും അവരുടെ ക്യാമറകളിൽ പതിയുന്നു. രാത്രി മെസ്സേജുകളും വീഡിയോ കോളും. സ്നേഹവും പ്രണയവും രണ്ട് തരം വികാരങ്ങളുടെ മാത്രം നിയന്ത്രണത്തിലാകുന്നു.
  
Love Trap | പുതപ്പിനുള്ളിലെ പ്രണയം; സോഷ്യൽ മീഡിയ വാഴും വീടുകൾ!

ഇതൊരു തരം തുടക്കമാണ്. ഇനിയെന്തുമാവം. നമ്മൾ കാണുന്ന വാർത്തകളിൽ ചിലതിന്റെയൊക്കെ തുടക്കം ഇങ്ങനെയാവണം. പെണ്മക്കളുള്ള ഉമ്മമാരും ഉപ്പമാരും കൺ തുറന്ന് കാണേണ്ട തുടക്കം. നമ്മുടെ വീടുകളിൽ ഒത്തിരി സമീറമാർ സോഷ്യൽ മീഡിയയുടെ ലോകത്തുണ്ട്. സമ്മാന പൊതികളിൽ മൊബൈലും ഇന്റർനെറ്റും കൊടുത്ത് മക്കളെ ലാളിക്കുന്ന മാതാപിതാക്കൾക്ക് ഇത്തരം ഇൻസ്റ്റഗ്രാം ബന്ധങ്ങൾ മക്കളുടെ ഭാവിയോ ജീവിതമോ കൊണ്ട് പോയേക്കാം. കാണാതിരിക്കരുത്. വീടുകൾ സോഷ്യൽ മീഡിയക്കുള്ള വേദിയാക്കി മാറ്റരുത്.

Keywords: Article,Editor’s-Choice, Love, Relationship, Social Media, Impact of social media on modern relationships.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL