city-gold-ad-for-blogger
Aster MIMS 10/10/2023

Cold & Cough | ചുമയും ജലദോഷവും മൂലം പൊറുതിമുട്ടിയോ? വീട്ടിലുണ്ട് പരിഹാരം; അറിയാം!

കൊച്ചി: (KasargodVartha) ചുമയും ജലദോഷവും മിക്കവാറും എല്ലാ ആളുകളും അനുഭവിക്കുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. നവജാതശിശുക്കളില്‍ ഒഴികെ ജലദോഷം അപകടകരമല്ലെങ്കിലും, ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിപ്പിക്കാന്‍ ഇതിന് കഴിയും, ഇത് ബാക്ടീരിയ അണുബാധകള്‍ക്ക് കൂടുതല്‍ ഇരയാക്കും.

200ലധികം വ്യത്യസ്ത വൈറസുകള്‍ കാരണവും അലര്‍ജികള്‍, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ മൂലവും ചുമയും ജലദോഷവും ഉണ്ടാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പക്ഷെ ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ, ശ്വാസകോശത്തിലെ അണുബാധ തുടങ്ങിയ കൂടുതല്‍ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

അതേസമയം, ചുമയുടെയും ജലദോഷത്തിന്റെയുമൊക്കെ ആരംഭമാണെങ്കില്‍ നേരത്തെ വീട്ടില്‍ തന്നെ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമയും ജലദോഷവും കുറയ്ക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

Cold & Cough | ചുമയും ജലദോഷവും മൂലം പൊറുതിമുട്ടിയോ? വീട്ടിലുണ്ട് പരിഹാരം; അറിയാം!

1.തുളസി

ആന്റിമൈക്രോബയല്‍, ആന്റി -ഇന്‍ഫ്‌ലമേറ്ററി അലര്‍ജി വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചുമ, ജലദോഷ ലക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ തുളസിയാണ് ആദ്യത്തെ പ്രതിവിധി. തുളസിയുടെ ഏതാനും ഇലകള്‍ തേനോടൊപ്പം കഴിക്കുന്നത് രോഗപ്രതിരോധ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. തുളസിയിലയും ഇഞ്ചിയും ചേര്‍ത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം രണ്ടോ മൂന്നോ തുള്ളി നാരങ്ങനീരും ചേര്‍ത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാന്‍ വളരെയധികം സഹായിക്കും.

2.കുരുമുളക്

കുരുമുളകില്‍ വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിലെ ചുമ, ജലദോഷം എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു.

3.ഗ്രാമ്പൂ

ഗ്രാമ്പൂ ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ്. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവ കുറയ്ക്കാന്‍ ഗ്രാമ്പൂ സഹായകമാണ്.

4.തേന്‍

വ്യത്യസ്തമായ പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണ് തേന്‍. ധാരാളം ഔഷധ ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ഒരു സ്പൂണ്‍ ഇഞ്ചിനീര് ഒരു സ്പൂണ്‍ തേനില്‍ കലര്‍ത്തി രാവിലെയും രാത്രിയും രണ്ടുനേരം കഴിക്കുന്നത് ജലദോഷവും ചുമയും നിയന്ത്രിക്കും.

5.കറുവാപ്പട്ട

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ കറുവപ്പട്ട കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കും. കറുവാപ്പട്ട പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷവും ചുമയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കറുവാപ്പട്ട പൊടിച്ച് രണ്ട് കപ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ചായയായി കഴിക്കുന്നത് ജലദോഷം, ചുമ, പനി എന്നിവ മാറാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.

6.ഇഞ്ചി

അടുക്കളയില്‍ വളരെ സുലഭമായി കണ്ടുവരുന്നതാണ് ഇഞ്ചി. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ ചുമ മാറാന്‍ ഏറെ നല്ലതാണ്. അതുപോലെ ജലദോഷം കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ചൂട് ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.

7.വെളുത്തുള്ളി

ധാരാളം ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇത് കഴിക്കുന്നത് ചുമയ്ക്കും ജലോദഷത്തിനും ശമനം നല്‍കാന്‍ സഹായിക്കും. വെളുത്തുള്ളി ചതച്ച് തേനിനൊപ്പം കഴിക്കാവുന്നതാണ്. അതുപോലെ കറികളില്‍ കുറച്ച് അധികം വെളുത്തുള്ളി ചേര്‍ക്കുന്നതും ചുമയും ജലദോഷവുമൊക്കെ കുറയ്ക്കാന്‍ ഏറെ സഹായിക്കും.

8.സവാള

വിറ്റാമിന്‍ സി അടങ്ങിയ സവാള കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സവാള കല്ലുപ്പോ അല്ലെങ്കില്‍ കല്‍കഷ്ണമോ ചേര്‍ത്ത് കഴിക്കുന്നത് ചുമയും ജലദോഷവുമൊക്കെ കുറയ്ക്കാന്‍ ഏറെ സഹായിക്കും.

ശ്രദ്ധിക്കുക: ഏതൊരു രോഗത്തിനും സ്വയം ചികിത്സിക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാരുടെ സേവനം തേടേണ്ടത് അനിവാര്യമാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Lifestyle-News, Home Remedies, Treat, Cold, Cough, Honey, Cinnamon, Onion, Cloves, Tulsi, Pepper, Garlic, Ginger, Home remedies to treat cold and cough.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL