Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Rate | സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞു, വെള്ളിക്ക് കൂടി; ഒരാഴ്ചയ്ക്കിടെ പൊന്നിന് 520 രൂപയുടെ ഇടിവും 200 രൂപയുടെ വർധനവും

ചാഞ്ചാട്ടം തുടരുന്നു Gold Rate, Silver Rate, Gold News, Business News, കേരള വാർത്തകൾ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച (09.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5790 രൂപയിലും പവന് 46,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate on February 9 in Kerala.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4790 രൂപയും പവന് 38,320 രൂപയുമാണ് വിപണി വില. അതേസമയം വെള്ളി വിലയിൽ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 77 രൂപയായി ഉയർന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് നിരക്ക്.

വ്യാഴാഴ്ച (08.02.2024) സ്വർണം, വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ബുധനാഴ്ച (07.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും പവന് 46,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടി ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയും പവന് 38,360 രൂപയുമായിരുന്നു വില.

ബുധനാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി മൂന്നിന് 160 രൂപയും അഞ്ചിന് 120 രൂപയും ആറിന് 160 രൂപയും കുറഞ്ഞപ്പോൾ ഫെബ്രുവരി ഏഴിന് 200 രൂപ കൂടുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ 520 രൂപയുടെ ഇടിവും 200 രൂപയുടെ വർധനവുമാണ് സ്വർണവിലയിൽ ഉണ്ടായത്.

Keywords: Gold Rate, Silver Rate, Gold News, Business News, Kochi, Price, Loss, Gold Rate on February 9 in Kerala.
< !- START disable copy paste -->

Post a Comment