city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | 'വിദേശത്ത് പോകുന്നവർക്ക് വ്യാജ പാസ്പോർടും രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റും മെഡികൽ - ബിരുദ സർടിഫിക്കറ്റും നിർമിച്ച് കൊടുക്കും'; സംഘത്തിലെ 3 പേർ അറസ്റ്റിൽ; നിരവധി സീലുകളും ലെറ്റർ ഹെഡും രേഖകളും പിടിച്ചെടുത്തു; നിർമാണ കേന്ദ്രം ബെംഗ്ളൂറിലെന്ന് സൂചന

ബേഡഡുക്ക: (KasaragodVartha) വിദേശത്ത് പോകുന്നവർക്ക് വ്യാജ പാസ്പോർടും രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റും മെഡികൽ - ബിരുദ സർറ്റിഫികറ്റും നിർമിച്ച് കൊടുക്കുന്ന സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബേഡകം പൊലീസ് അറിയിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എം എ അഹ്‌മദ്‌ അബ്രാർ (26), എം എ സാബിത് (25), ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സഫ്‌വാൻ (25) എന്നിവരെയാണ് ബേഡകം എസ്ഐ എം ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തത്.

Arrested | 'വിദേശത്ത് പോകുന്നവർക്ക് വ്യാജ പാസ്പോർടും രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റും മെഡികൽ - ബിരുദ സർടിഫിക്കറ്റും നിർമിച്ച് കൊടുക്കും'; സംഘത്തിലെ 3 പേർ അറസ്റ്റിൽ; നിരവധി സീലുകളും ലെറ്റർ ഹെഡും രേഖകളും പിടിച്ചെടുത്തു; നിർമാണ കേന്ദ്രം ബെംഗ്ളൂറിലെന്ന് സൂചന

പൊലീസ് പറയുന്നത് ഇങ്ങനെ: 'അഹ്‌മദ്‌ അബ്രാർ കൊറിയയിൽ കാർ കംപനിയിൽ ജോലി ചെയ്തുവരികയാണ്. ഇയാൾ കൊറിയയിലേക്ക് ആളുകളെ റിക്രൂട്മെന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും മൂന്ന് വ്യാജ പാസ്പോർടുകളും 35 ഓളം സീലുകളും വ്യാജ രേഖകൾ നിർമിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഫർസീൻ പതാമാടെ പുരയിൽ, സൗമ്യ സൈമൺ, അമൽ കളപ്പുര പറമ്പിൽ എന്നിവരുടെ ഇൻഡ്യൻ പാസ്പോർടുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.

ആപിൾ കംപനിയുടെ ലാപ്ടോപ്, ഇൻഡ്യൻ ഓവർസീസ് ബാങ്ക് ആലുവ ശാഖ, ഫെഡറൽ ബാങ്ക് അങ്കമാലി ശാഖ, സൗത് ഇൻഡ്യൻ ബാങ്ക് തൃക്കരിപ്പൂർ ശാഖ എന്നിവയുടെയടക്കം സീലുകളും കണ്ടെടുത്തിട്ടുണ്ട്. ബെംഗ്ളൂറിലെ രണ്ട് ഡോക്ടർമാരുടെയും കാഞ്ഞങ്ങാട്ടെ സർജൻ ഡോ. വിനോദിന്റെയും പേരിലുള്ള സീലുകളും കോഴിക്കോട് എം ഇ എസ് കോളജ്, പടന്ന ഷറഫ് കോളജ് എന്നിവയുടെ വ്യാജ റബർ സീലുകളും ലെറ്റർ ഹെഡുകളും കണ്ടെടുത്തു.

ബെംഗ്ളുറു സൗത് ഇൻഡ്യൻ ബാങ്ക്, ബെംഗ്ളുറു സൂപർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ വ്യാജ ലെറ്റർ ഹെഡുകളും, എം ഇ എസ് കോളജിന്റെ എൻ ഒ സി തുടങ്ങിയ നിരവധി സർടിഫികറ്റുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവർക്ക് വ്യാജ സർടിഫികറ്റുകൾ, പാസ്പോർട്, മെഡികൽ സർടിഫികറ്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയടക്കം നിർമിച്ച് കൊടുക്കുന്നുണ്ട്. മൂന്ന് ലക്ഷം മുതലാണ് ഇവർ സർടിഫികറ്റുകൾക്കായി ആവശ്യപ്പെടുന്നത്. ബെംഗ്ളൂറിലാണ് ഇവരുടെ രഹസ്യം കേന്ദ്രം പ്രവർത്തിക്കുന്നതെന്നാണ് സൂചന.

ഇവരെ പിന്നിൽ ഉള്ളവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബെംഗ്ളൂറിൽ നിന്നും വരുന്നതിനിടയിൽ ബന്തടുക്ക കണ്ണാടിത്തോട് സംസ്ഥാനപാതയിൽ വാഹന പരിശോധനക്കിടയിലാണ് കെ എൽ 60 വി 4748 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘം പിടിയിലായത്. വ്യാജ സീലുകളും മറ്റു നിർമിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായും പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Arrested, Crime, Bedakam, Malayalam News, Police, Chandera, Seals, Apple, Laptop, Aluva, Indian Overseas Bank, Federal Bank, Angamaly, South Indian Bank, Trikaripur, Bangalore, Fake Paassport, Fake passport racket busted; Youths arrested. < !- START disable copy paste -->
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL