city-gold-ad-for-blogger
Aster MIMS 10/10/2023

Drama | കണ്ണൂർ സർവകലാശാല കലോത്സവം: മലയാളം, ഇൻഗ്ലീഷ് നാടകങ്ങളിൽ ഒന്നാം സ്ഥാനം നേടി ഡോൺ ബോസ്കോ കോളജിന് ഇരട്ട നേട്ടം; രണ്ടിന്റെയും സംവിധായകൻ ജിനോ ജോസഫിനും അഭിമാനം

മുന്നാട്: (KasargodVartha) കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മലയാളം, ഇൻഗ്ലീഷ് നാടകങ്ങളിൽ ഒന്നാം സ്ഥാനം നേടി ഡോൺ ബോസ്കോ കോളജിന് ഇരട്ട നേട്ടം. രണ്ടു നാടകങ്ങളുടെയും രചനയും സംവിധാനവും നിർവഹിച്ചത് നാടക പ്രവർത്തകൻ ജിനോ ജോസഫാണ്. വില്യം ഷേക്സ്പിയറുടെ കഥാപാത്രങ്ങളിലൂടെയുള്ള ഒരു നടന്റെ ഭ്രമാത്മകമായ സഞ്ചാരമാണ് ഇൻഗ്ലീഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ 'ദ സ്റ്റേജ്' എന്ന നാടകത്തിന്റെ ഇതിവൃത്തം.
  
Drama | കണ്ണൂർ സർവകലാശാല കലോത്സവം: മലയാളം, ഇൻഗ്ലീഷ് നാടകങ്ങളിൽ ഒന്നാം സ്ഥാനം നേടി ഡോൺ ബോസ്കോ കോളജിന് ഇരട്ട നേട്ടം; രണ്ടിന്റെയും സംവിധായകൻ ജിനോ ജോസഫിനും അഭിമാനം

ജീവിതത്തിൽ കണ്ടുമുട്ടുന്ന വ്യക്തികളെ ഷേക്സ്പിയർ കഥാപാത്രങ്ങളായി സങ്കൽപ്പിക്കുകയും ജീവിത മുഹൂർത്തങ്ങളെ നാടക രംഗംപോലെ കൊണ്ടാടുകയും ചെയ്യുന്ന വില്യം എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് നാടകം മുന്നോട്ടു കുതിക്കുന്നത്. അത്യന്തം വൈകാരികമായ നാടക സന്ദർഭങ്ങളും സാങ്കേതിക തികവും സമന്വയിപ്പിച്ച നാടകത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദൃശ്യ ഭംഗികൊണ്ട് ഒരു വിദേശ ഓപറയെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു 'സ്റ്റേജിന്റെ' അവതരണം. കുട്ടികളുടെ അസാമാന്യ മെയ് വഴക്കവും അഭിനയപാടവവും നടകത്തെ കൂടുതൽ മികവുറ്റതാക്കി.

പ്രശസ്ത ഇറാനിയൻ ചലചിത്രകാരൻ ബായ്രം ഫാസ്‌ലിയുടെ ദി വെൽ എന്ന വിഖ്യാത ഹ്രസ്വചിത്രത്തിന്റെ സ്വതന്ത്ര നാടകവിഷ്കാരമായ 'കുഴി' യാണ് മികച്ച മലയാള നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്. യുവതിയായ സ്ത്രീയും വൃദ്ധനും തീവ്ര മതവിശ്വാസിയുമായ ഭർത്താവും ചേർന്ന് മരുഭൂമിയിൽ കിണർ കുഴിക്കുന്നതും അനുബന്ധ സംഭവങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. പ്രണയവും നിരാശയും അന്ധമായ മതവും വിശ്വാസവും സംശയവും ഫാന്റസിയും ഇടകലർന്ന ഇരുവരുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നാടകം വികസിക്കുന്നത്.

Drama | കണ്ണൂർ സർവകലാശാല കലോത്സവം: മലയാളം, ഇൻഗ്ലീഷ് നാടകങ്ങളിൽ ഒന്നാം സ്ഥാനം നേടി ഡോൺ ബോസ്കോ കോളജിന് ഇരട്ട നേട്ടം; രണ്ടിന്റെയും സംവിധായകൻ ജിനോ ജോസഫിനും അഭിമാനം

ഒടുവിൽ കിണറിനുള്ളിലേക്ക് കല്ലുകൾ തള്ളിയിട്ട് ഭർത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം സ്വാതന്ത്ര്യത്തിലേക്ക് പറക്കുന്ന യുവതി കണ്ടത് കേവലം പകൽക്കിനാവ് മാത്രമാണെന്ന് തിരിച്ചറിയുന്നിടത്ത് നാടകം അവസാനിക്കുന്നു. രംഗ സംവിധാനത്തിലും വെളിച്ചവിതാനത്തിലും ഒട്ടേറെ പുതുമകൾ സമ്മാനിച്ച കുഴി എന്ന നാടകം വേറിട്ട അനുഭവം സമ്മാനിച്ചു. ഇതേ നാടകത്തിലെ അഭിനയ മികവിന് യുവതിയായ ഭാര്യയെ അവതരിപ്പിച്ച അനുഷ ജോബിനെ മികച്ച നടിയായി തിരഞ്ഞെടുത്തു.

ശ്രദ്ധേയമായ നിരവധി സ്കൂൾ, കോളജ്, അമച്വർ നാടകങ്ങളിലൂടെ നാടക രംഗത്ത് നിറ സാന്നിധ്യമായ ജിനോ ജോസഫ് കേരള സാഹിത്യ അകാഡമി, സംഗീത നാടക അകാഡമി പുരസ്‌കാര ജേതാവും ഡോൺബോസ്കോ കോളജ് പൂർവ വിദ്യാർഥിയുമാണ്. ജിനോ ജോസഫിന്റെ ഭാര്യയും ഡോൺ ബോസ്കോ കോളജ് ഇൻഗ്ലീഷ് വകുപ്പ് അധ്യാപികയുമായ ദീപ ദിവാകറാണ് ഇൻഗ്ലീഷ് നാടകം പരിഭാഷപ്പെടുത്തിയത്.നാടകങ്ങളുടെ സഹസംവിധാനം സുധി പാനൂരും കല സംവിധാനം അനിൽ തില്ലങ്കേരിയും ചിത്രകല പവി കൊയ്യോടും നിർവഹിച്ചു.

Keywords: Arts Fest, Kasaragod, Malayalam News, Munnad, Don Bosco College, Won, First, Malayalam, English, Drama, Kannur, University, Don Bosco College won first place in Malayalam and English dramas in Kannur University Arts Festival.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL