city-gold-ad-for-blogger
Aster MIMS 10/10/2023

Budget | ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ 1.50 കോടി; ഷി ജിമിന് 50 ലക്ഷം, അമ്പലത്തറ ഗോത്രകലാ ഗ്രാമത്തിന് 50 ലക്ഷം; കാസര്‍കോട് ജില്ലാ പഞ്ചായതിന്റേത് വികസനോന്മുഖ ബജറ്റ്

കാസര്‍കോട്: (KasargodVartha) സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായതിന്റെ ബജറ്റ് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍ അവതരിപ്പിച്ചു. ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ 1.50 കോടിയും ഷി- ജിമിന് 50 ലക്ഷം രൂപയും അമ്പലത്തറ ഗോത്രകലാ ഗ്രാമത്തിന് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വികസനത്തിന് സ്ഥലപരിമിതി തടസമായതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഒരുകോടി അമ്പതുലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മാറി വരുന്ന ജീവിത സാഹചര്യവും ജീവിത ശൈലിയും സ്ത്രീകളെ നിത്യരോഗികളാക്കി മാറ്റുന്നതിനെ തുടര്‍ന്നാണ് അവര്‍ക്ക് വ്യായാമത്തിന് പഞ്ചായതുകളുമായി സഹകരിച്ച് സാധ്യമായ സ്ഥലങ്ങളില്‍ ഷീ-ജിം സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പിലിക്കോട് അജാനൂര്‍ പഞ്ചായതുകളില്‍ ഇതിന്റെ പ്രവര്‍ത്തി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Budget | ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ 1.50 കോടി; ഷി ജിമിന് 50 ലക്ഷം, അമ്പലത്തറ ഗോത്രകലാ ഗ്രാമത്തിന് 50 ലക്ഷം; കാസര്‍കോട് ജില്ലാ പഞ്ചായതിന്റേത് വികസനോന്മുഖ ബജറ്റ്

ഇതുകൂടാതെ അമ്പലത്തറ ബിദിയാല്‍ കോളനിയില്‍ ഗോത്രകലാ ഗ്രാമം സ്ഥാപിക്കാന്‍ അമ്പതുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പഞ്ചായത് വിട്ടുനല്‍കുന്ന സ്ഥലത്താണ് ഇത് സ്ഥാപിക്കുന്നത്. ഇതിന്റെ ഡീറ്റേല്‍ഡ് പ്രൊജക്റ്റ് റിപോര്‍ട് (DPR) തയ്യാറായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രവൃത്തി ആരംഭിക്കും.

ഹാപിനസ് പാര്‍കുകള്‍ക്ക് ഒരുകോടി

ജാതി- മത ഭേദമന്യേ എല്ലാവര്‍ക്കും കുടിയിരിക്കാനും ആസ്വദിക്കാനും കഴിയുന്ന പൊതുഇടങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചാണ് മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഹാപിനസ് പാര്‍ക് സ്ഥാപിക്കുന്നത്. ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ ഹാപിനസ് പാര്‍ക് സ്ഥാപിക്കും. ഇതിന് പുറമെ ജില്ലാ പഞ്ചായത് പരിസരത്ത് ഒരു മാതൃകാ ഹാപിനസ് പാര്‍കും സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

ചില്‍ഡ്രന്‍സ് പാര്‍കിന് ഒരു കോടി

കുട്ടികളുടെ പാര്‍ക് നിര്‍മാണത്തിന് പഞ്ചായതുമായി സഹകരിച്ച് സംയുക്ത പദ്ധതി നടപ്പാക്കുന്നതിന് ബജറ്റില്‍ ഒരു കോടി രൂപ നീക്കിവെച്ചു.

ചട്ടഞ്ചാലില്‍ മോഡല്‍ വയോജന പാര്‍ക്

ചട്ടഞ്ചാലില്‍ ഈ വര്‍ഷം മോഡല്‍ വയോജനപാര്‍ക് ആരംഭിക്കും. ഇതുകൂടാതെ പിലിക്കോട്, കോടോത്ത്, മടിക്കൈ, ഉദുമ വയോജനപാര്‍കുകള്‍ പഞ്ചായതുകളുടെ സഹകരണത്തോടെ യാഥാര്‍ത്ഥ്യമാക്കും.

അംഗന്‍വാടി കെട്ടിടനിര്‍മാണത്തിന് ഒന്നരക്കോടി

ത്രിതല പഞ്ചായത്, കെ.ഡിപി, സഹായത്തോടെ അംഗന്‍വാടി കെട്ടിടം യാഥാര്‍ത്ഥ്യമാക്കും ഇനിയും കെട്ടിടമില്ലാത്ത 34 അംഗന്‍വാടികള്‍ക്ക് ബഹുവര്‍ഷമായി കെട്ടിടം നിര്‍മിക്കാന്‍ 1.50 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. കുടാതെ സ്ഥല സൗകര്യമുള്ള സ്‌കൂള്‍ പരിസരത്ത് ഓപണ്‍ ജിം സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഭിന്നശേഷി സൗഹൃദജില്ല

ഭിന്നശേഷി വിഭാഗത്തെ കൈകോര്‍ത്ത് മുന്നോട്ട് നയിക്കുന്നതിന്റെ ഭാഗമായി ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റും. ഇതിന്റെ ഭാഗമായി ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിനും ഭിന്നശേഷി സ്‌കോളര്‍ഷിപും നല്‍കി വരുന്നുണ്ട്. ഭിന്നശേഷി ഉപകരണ വിതരണം നടത്തിവരുന്നുണ്ട്. ബഡ്‌സ് സ്‌കൂളില്‍ പ്രവേശനം നേടിയ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി 10 ലക്ഷം മാറ്റിവെച്ചു.

കൊറഗ സമഗ്ര പാകേജിന് 50 ലക്ഷം

ജില്ലയിലെ പിന്നാക്കം നില്‍ക്കുന്ന കൊറഗ വിഭാഗത്തിന്റെ സമഗ്ര വികസനം മുന്നില്‍കണ്ട് സ്വയംതൊഴില്‍ പരിശീലനം നല്‍കാന്‍ പദ്ധതി രൂപീകരിച്ചു. ഇതോടൊപ്പം കൊറഗ കോളനിയുടെ സമഗ്രവികസനം പോഷകാഹാര വിതരണം എന്നിവ ഈ വര്‍ഷം ഏറ്റെടുക്കും. പാകേജിന് 50 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ ആര്‍ത്തവശുചിത്വം ഉറപ്പുവരുത്താന്‍ മെന്‍സ്ട്രറല്‍ കപ്

പഞ്ചായതുമായി സഹകരിച്ച് മെന്‍സ്ട്രറല്‍ കപ് വിതരണം ചെയ്യാന്‍ 30 ലക്ഷം രൂപ മാറ്റിവെച്ചു. പെണ്‍കുട്ടികളുടെ ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് ഈ പദ്ധതി.

തീരദേശമേഖലയില്‍ ടൂറിസം കാര്‍ണിവല്‍

ടൂറിസം മേഖലയ്ക്ക് ഏറെ സാധ്യതയുള്ള കാസര്‍കോട് ജില്ലയില്‍ ടൂറിസം കാര്‍ണിവല്‍ സംഘടിപ്പിക്കും. തീരസംരക്ഷണത്തിന്റെ ഭാഗമായി തീരം മനോഹരമാക്കിയിട്ടുണ്ട്. ഈ തീരപ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്താനവാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. മഞ്ചേശ്വരം കണ്വതീര്‍ത്ഥ, മൊഗ്രാല്‍ ബീച്, ചെമ്പരിക്ക, ഹൊസ്ദുര്‍ഗ് കൈബീച്, നീലേശ്വരം അഴിത്തല, വലിയപറമ്പ് ബീച് എന്നിവിടങ്ങളില്‍ എംഎല്‍എമാരുടെയും ഡിടിപിസിയുടെയും സഹായത്തോടെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് 30 ലക്ഷം വകയിരുത്തി.

വികസനം പെണ്‍കരുത്തിലൂടെ

ജില്ലയുടെ ആരോഗ്യസര്‍വേയിലെ കണ്ടെത്തലിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് പോഷകാഹാരകുറവും വിളര്‍ച്ച രോഗവും തടയുന്നതിന് ടാര്‍ജറ്റ് 12@25 എന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. തുളസി, മുരിങ്ങ കൃഷി ഇതുകൂടാതെ സ്ത്രീകള്‍ക്ക് പോഷകാഹാര കിറ്റ് എന്നിവ നല്‍കി 2025 ഓടെ സ്ത്രീകളുടെ ഹീമോഗ്ലോബിന്‍ അളവ് 12 ആയെങ്കിലും ഉയര്‍ത്താന്‍ ബജറ്റ് ലക്ഷ്യമിടുന്നു.

ചട്ടഞ്ചാല്‍ ടാറ്റാ ആശുപത്രിക്ക് പ്രത്യേക പദ്ധതി

ജില്ലാ പഞ്ചായതിന് ടാറ്റാ ആശുപത്രി കൈമാറിയതിനെ തുടര്‍ന്ന് ഇത് ഏറ്റെടുത്ത് മികച്ച സംവിധാനമാക്കാന്‍ പദ്ധതി തയ്യാറാക്കും. ഇതിനായി സര്‍കാര്‍ അനുവദിച്ച 20 കോടിക്ക് പുറമെ ആവശ്യമെങ്കില്‍ ജില്ലാ പഞ്ചായത് വിഹിതവും അനുവദിക്കും. അലോപതി, ആയൂര്‍വേദം, ഹോമിയോ ചികിത്സ രീതികള്‍ ജനപ്രിയമാക്കി മികച്ച ചികിത്സ ലഭ്യമാക്കാന്‍ 13.80 കേടി രൂപ ബജറ്റില്‍ വകയിരുത്തി.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് പശ്ചാത്തല സൗകര്യമൊരുക്കാന്‍ 85-84 ജില്ലാ പഞ്ചായത് സ്‌കൂളുകളില്‍ ഗുണമേന്മയുള്ള കുടിവെള്ളം, കളിസ്ഥലം, ലാബ്, ഡൈനിങ് ഹാള്‍, പാചക ശാല, സ്റ്റീം കുകര്‍, അറ്റകുറ്റപ്പണി എന്നിവയ്ക്കായി 16 കോടി രൂപയും നീക്കിവെച്ചു.

എസ്എല്‍എസി, പ്ലസ്ടു വിജയം ഉറപ്പിക്കാന്‍ ഇ-ക്യുപ്, മികച്ച ഇംഗ്ലീഷിന് ഇ-ക്യൂബ്

എസ്എല്‍എസി, പ്ലസ്ടു വിജയം ഉറപ്പിക്കാന്‍ ഇക്യുപ് പദ്ധതി തയ്യാറാക്കും. പ്രത്യേക ചോദ്യാവലി തയ്യറാക്കി പ്രത്യേക പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുകൂടാതെ മികച്ച കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താനും പരീക്ഷകളെയും ഇന്റര്‍വ്യൂവിനെയും അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കുന്നതിന് എന്‍ജോയ്, എന്‍ഹാന്‍സ്, എന്‍ റിച് ഇംഗ്ലീഷ്- ഇ3 എന്നീ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.

ഇതുകൂടാതെ കുടുംബശ്രീ പദ്ധതിക്ക് 1.5 കോടി, ടിഷ്യു കള്‍ചറല്‍ ലാബ് സ്ഥാപിക്കാന്‍ 70 ലക്ഷം കല്ലുമ്മക്കായ സംസ്‌കരണത്തിന് 80 ലക്ഷം, കുട്ടികളുടെ മാനസീകാരോഗ്യം വീണ്ടെടുക്കാന്‍ റിഥം പദ്ധതി, സാംസ്‌കാരിക മേഖലയില്‍ പുസ്തകം കുറഞ്ഞ ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കാന്‍ 25 ലക്ഷം, സമം സാസ്‌കാരികോത്സവം, വജ്രജൂബിലി കലാകാരന്മാരുടെ പരിപാടി അവതരിപ്പിക്കാന്‍ 10 ലക്ഷം. ജൈവ വൈവിധ്യ സംരക്ഷണത്തിന് 40 ലക്ഷം, വയോജനങ്ങള്‍ക്ക് ജെറിയാട്രിക് ഫുഡ് സായന്തനം @ 40, എസ് സി / എസ് ടി സ്‌കില്‍ ഡെവല്പമെന്റിന് 50 ലക്ഷം രൂപയും നീക്കിവെച്ചു.

നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഹെല്‍പ് ഡെസ്‌ക്, പ്രവാസി സംഗമത്തിന് 20 ലക്ഷം, മലയോര മേഖലയില്‍ ഫിഷ്ബൂതുകള്‍ക്ക് 20 ലക്ഷം. ക്ഷീര കര്‍ഷകര്‍ക്ക് റിവോള്‍വിഗ് ഫണ്ടിന് 50 ലക്ഷം. ചട്ടഞ്ചാല്‍ അഗ്രിഹബ്ബിന് 1 കോടി, പുനാര്‍പുളി സംരക്ഷണത്തിന് പ്രത്യേക പദ്ധതി, മഞ്ചേശ്വരം ഇടിസിയുമായി സഹകരിച്ച് മില്ലറ്റ് കൃഷിക്ക് 20 ലക്ഷം. വോര്‍ക്കാടി പഞ്ചായതില്‍ പ്രൊജനി ഓര്‍ച്ചാഡ്, മലയോര മേഖലയില്‍ മോഡല്‍ വാട്ടര്‍ഷെഡ്, സീഡ് ഫാമുകളില്‍ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ്, പടന്നക്കാട് കാര്‍ഷിക കോളേജുമായി സഹകരിച്ച് ആസ്പിയര്‍ പദ്ധതിക്ക് 2.20 കോടി, ജില്ലാ പഞ്ചായത്ത് റോഡ് സൈഡുകള്‍ ജനസൗഹൃദമാക്കും. എന്നിവ നടപ്പാക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. 82,06,80,995 കോടി രൂപ വരവും, 81,05,82,500 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 1,00,98,495 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.

Keywords: News, Malayalam  News, Kasaragod, Kerala, Budget, Education, Ladies jim, Health, Development Budget of Kasaragod District Panchayat
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL