city-gold-ad-for-blogger
Aster MIMS 10/10/2023

Murder Case | ഒരു കുടുംബത്തിലെ നാല് പേരുടെ കൊലപാതകം; പ്രതിയുടെ പരോൾ അപേക്ഷ കോടതി തള്ളി; അറസ്റ്റിലായത് മുതൽ ജയിലിൽ; സംഭവം നടന്ന് 3 മാസം തികയുന്ന തിങ്കളാഴ്ച കോടതിയിൽ കുറ്റപത്രം സമർപിക്കും

ഉഡുപി: (KasargodVartha) നഗരത്തിലെ നെജാർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീൺ ചൗഗുലെ സമർപ്പിച്ച പരോൾ അപേക്ഷ ഉഡുപി ജെഎംഎഫ്‌സി കോടതി തള്ളി . മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഫെബ്രുവരി ഒന്നിന് അന്തരിച്ച സഹോദരൻ നിതിൻ്റെ അന്ത്യ കർമങ്ങളിൽ പങ്കെടുക്കാൻ മൂന്ന് മണിക്കൂർ പരോൾ അനുവദിക്കണമെന്നായിരുന്നു പ്രവീൺ ചൗഗുലെയുടെ ആവശ്യം.

ഹർജി കോടതിയിൽ പരിഗണിച്ചപ്പോൾ പരോൾ അപേക്ഷയെ സീനിയർ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂടർ എതിർത്തു. പരോൾ നൽകിയാൽ ക്രമസമാധാനം തകരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ, തൻ്റെ സഹോദരൻ്റെ മരണ സർടിഫികറ്റ് നൽകുന്നതിൽ പ്രതി പരാജയപ്പെട്ടുവെന്നും പബ്ലിക് പ്രോസിക്യൂടർ ചൂണ്ടിക്കാട്ടി. വാദം പരിഗണിച്ച ജഡ്ജ് ദീപ പ്രതിക്ക് പരോൾ അനുവദിക്കാതെ അപേക്ഷ തള്ളുകയായിരുന്നു. അറസ്റ്റിലായത് മുതൽ പ്രതി പ്രവീൺ ജയിലിൽ കഴിയുകയാണ്.

അതേസമയം, കൊലപാതകക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഫെബ്രുവരി 12ന് ഉഡുപി കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫോറൻസിക് സയൻസ് ലബോറടറിയിൽ നിന്നുള്ള റിപോർടുകൾ കൂടി ലഭിച്ചതോടെയാണ് അന്വേഷണം പൂർത്തിയാക്കിയതെന്നാണ് വിവരം.
  
Murder Case | ഒരു കുടുംബത്തിലെ നാല് പേരുടെ കൊലപാതകം; പ്രതിയുടെ പരോൾ അപേക്ഷ കോടതി തള്ളി; അറസ്റ്റിലായത് മുതൽ ജയിലിൽ; സംഭവം നടന്ന് 3 മാസം തികയുന്ന തിങ്കളാഴ്ച കോടതിയിൽ കുറ്റപത്രം സമർപിക്കും

കഴിഞ്ഞ വർഷം നവംബർ 12 ന് രാവിലെ 8.30 മണിയോടെയാണ് കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാൻ (23), എയർഇൻഡ്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെട്ടത്. വെറും 15 മിനിറ്റിനുള്ളിലാണ് നാല് പേരെയും കുത്തിക്കൊന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഹസീനയുടെ ഭർതൃമാതാവ് ഹാജറ (70) യ്ക്ക് പരുക്കേറ്റിരുന്നു.
    
Murder Case | ഒരു കുടുംബത്തിലെ നാല് പേരുടെ കൊലപാതകം; പ്രതിയുടെ പരോൾ അപേക്ഷ കോടതി തള്ളി; അറസ്റ്റിലായത് മുതൽ ജയിലിൽ; സംഭവം നടന്ന് 3 മാസം തികയുന്ന തിങ്കളാഴ്ച കോടതിയിൽ കുറ്റപത്രം സമർപിക്കും

കൂട്ടക്കൊല നടത്തിയ പ്രതിയും എയർ ഇൻഡ്യയിൽ കാബിൻ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗുലെയെ (39) നവംബർ 15 ന് ബെൽഗാമിലെ കുടച്ചിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അയ്നാസിനോടുള്ള വ്യക്തി വിദ്വേഷമാണ് നാല് പേരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

Also Read -

Probe | '4 പേരെ കൊന്ന് കത്തി സ്വന്തം വീട്ടിലെ അടുക്കളയിൽ തിരികെവെച്ചു; അയ്നാസിന്റെ വീട്ടിലെത്തിയത് ആപിന്റെ സഹായത്തോടെ; സിസിടിവിയിൽ പതിയാതിരിക്കാൻ തന്ത്രങ്ങളും പയറ്റി'; ഒരു കുടുംബത്തിലെ 4 പേരെ പ്രവീൺ കൊലപ്പെടുത്തിയത് ഇങ്ങനെ; അന്ന് സംഭവിച്ചത് പൊലീസ് പറയുന്നു

Keywords : News, Top-Headlines, Mangalore, Mangalore-News, Crime, National, Court rejects parole application for accused in Nejar quadruple murder case.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL