city-gold-ad-for-blogger
Aster MIMS 10/10/2023

Budget | ബജറ്റിൽ കാസർകോട് വികസന പാകേജിന് 75 കോടി രൂപ; ജില്ലയിലെ 3 ചെറുകിട തുറമുഖങ്ങളുടെ വികസനത്തിന് തുക വകയിരുത്തി; ആചാരസ്ഥാനീയര്‍ക്കും കോലധികാരികള്‍ക്കുമുള്ള പ്രതിമാസ ധനസഹായം വർധിപ്പിച്ചു; 1400 രൂപയില്‍ നിന്ന് 1600 രൂപയാക്കി

കാസർകോട്: (KasargodVartha) വലിയ പദ്ധതികളൊന്നും ഇല്ലെങ്കിലും സംസ്ഥാന ബജറ്റിൽ കാസർകോടിന് നേരിയ പ്രതീക്ഷ. കാസർകോട് വികസന പാകേജിന് 75 കോടി രൂപ വകയിരുത്തിയതാണ് പ്രധാനം. കാസർകോട്ടെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പലതും നടപ്പാക്കുന്നത് ഈ പാകേജിലെ തുക ഉപയോഗിച്ചാണ്. കഴിഞ്ഞ ബജറ്റിലും കാസർകോട് വികസന പാകേജിന് 75 കോടി രൂപയാണ് നീക്കിവെച്ചത്.

Budget | ബജറ്റിൽ കാസർകോട് വികസന പാകേജിന് 75 കോടി രൂപ; ജില്ലയിലെ 3 ചെറുകിട തുറമുഖങ്ങളുടെ വികസനത്തിന് തുക വകയിരുത്തി; ആചാരസ്ഥാനീയര്‍ക്കും കോലധികാരികള്‍ക്കുമുള്ള പ്രതിമാസ ധനസഹായം വർധിപ്പിച്ചു; 1400 രൂപയില്‍ നിന്ന് 1600 രൂപയാക്കി

 കാസർകോടിന് പുറമെ ഇടുക്കി, വയനാട് വികസന പാകേജുകൾക്കും 75 കോടി രൂപ വീതം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ തോതിലുള്ള വികസനങ്ങൾ ഈ ജില്ലകളിൽ നടപ്പിലാക്കി വരുന്നതിനു പുറമേയാണ് ഈ തുക വകയിരുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ജില്ലയിലെ മൂന്ന് ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനായും പണം അനുവദിച്ചിട്ടുണ്ട്. നീണ്ടകര, വലിയതുറ, കായംകുളം, മനക്കോടം, മുനമ്പം- കൊടുങ്ങല്ലൂർ, തലശേരി, കോഴിക്കോട്, കണ്ണൂർ, ചെറുവത്തൂർ - നീലേശ്വരം, കാസർകോട്, മഞ്ചേശ്വരം എന്നീ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയത്.

ഉത്തരമലബാറിലെ ആചാരസ്ഥാനീയര്‍ക്കും കോലധികാരികള്‍ക്കും നല്‍കിവരുന്ന പ്രതിമാസ ധനസഹായം വർധിപ്പിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. 1400 രൂപയില്‍ നിന്ന് 1600 രൂപയാക്കി വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് മുഖേനയാണ് പ്രതിമാസം ഇവർക്ക് ധനസഹായം നൽകിവരുന്നത്. കാസർകോട്ട് പുതിയ നഴ്സിങ് കോളജ്, എൻഡോസൾഫാൻ പാകേജിന് 17 കോടി, പെരിയ എയർ സ്ട്രിപിന് 1.10 കോടി, ജില്ലയിൽ പി എസ് സിക്ക് സ്വന്തം കെട്ടിടം എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Budget | ബജറ്റിൽ കാസർകോട് വികസന പാകേജിന് 75 കോടി രൂപ; ജില്ലയിലെ 3 ചെറുകിട തുറമുഖങ്ങളുടെ വികസനത്തിന് തുക വകയിരുത്തി; ആചാരസ്ഥാനീയര്‍ക്കും കോലധികാരികള്‍ക്കുമുള്ള പ്രതിമാസ ധനസഹായം വർധിപ്പിച്ചു; 1400 രൂപയില്‍ നിന്ന് 1600 രൂപയാക്കി

Keywords: News, Malayalam News, Kerala, Budget, Idukky, Wayanad, Needakara, Valiyathura, Kannur, Kozhikode, 75 crore for the Kasaragod development package in budget
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL