city-gold-ad-for-blogger
Aster MIMS 10/10/2023

Police Investigation | ചോക്ലേറ്റ് പയ്യന്മാരെ തേടി പൊലീസ് പരക്കം പായുന്നു; മോഷ്ടിച്ചത് അരലക്ഷം രൂപയുടെ ഡയറി മില്‍ക് സില്‍ക്; സിസിടിവി ദൃശ്യം പുറത്ത്

കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തിലെ കട കുത്തിതുറന്ന് അരലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച പയ്യന്‍മാരെ തേടി പൊലീസ് പരക്കം പായുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരി ആക്‌സസ് ബാങ്കിന് സമീപത്തെ മൊണാര്‍ക് എന്റര്‍പ്രൈസസിലാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഷടര്‍ തകര്‍ത്ത് അകത്ത് കടന്ന് വിലകൂടിയ ഡയറി മില്‍കിന്റെ സില്‍ക് ചോക്ലേറ്റ് മോഷ്ടിച്ചത്.

Police Investigation | ചോക്ലേറ്റ് പയ്യന്മാരെ തേടി പൊലീസ് പരക്കം പായുന്നു; മോഷ്ടിച്ചത് അരലക്ഷം രൂപയുടെ ഡയറി മില്‍ക് സില്‍ക്; സിസിടിവി ദൃശ്യം പുറത്ത്

 42,430 രൂപയുടെ ചോക്ലേറ്റും വലിപ്പിലുണ്ടായിരുന്ന 1,680 രൂപയുമാണ് കവര്‍ന്നതെന്ന് കടയുടമ അബ്ദുൽ ഖയ്യൂം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സമീപത്തെ തുണിക്കടയിലെ സിസിടിവിയില്‍ നിന്നുമാണ് മോഷ്ടാക്കളുടെ ദൃശ്യം പൊലീസിന് ലഭിച്ചിരിക്കുന്നത്. കരിനീല ജീന്‍സും, ഇളം നിറത്തിലുള്ള കുപ്പായവും ധരിച്ച 20 വയസിന് താഴെ പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ റോഡില്‍ നിന്ന് നിരീക്ഷിക്കുകയും മറ്റ് രണ്ടുപേര്‍ കടയുടെ ഷടര്‍ കുത്തിപ്പൊളിക്കുന്നതിന്റെയും ദൃശ്യമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സമീപത്തെ ട്രാന്‍സ്‌ഫോമര്‍ മറയായതുകൊണ്ട് ഷടറിന്റെ പൂട്ട് കുത്തിപ്പൊളിക്കുന്നവരുടെ മുഖദൃശ്യം വ്യക്തമായി ലഭിച്ചിട്ടില്ല. ചോക്ലേറ്റ് പയ്യന്മാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.



മറ്റ് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. മുഖം മറക്കാതെയാണ് മോഷ്ടാക്കള്‍ കവര്‍ച്ചക്കെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് സ്ഥലങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇവരുടെ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവരെ പിടികൂടാന്‍ സാധിക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

  
Police Investigation | ചോക്ലേറ്റ് പയ്യന്മാരെ തേടി പൊലീസ് പരക്കം പായുന്നു; മോഷ്ടിച്ചത് അരലക്ഷം രൂപയുടെ ഡയറി മില്‍ക് സില്‍ക്; സിസിടിവി ദൃശ്യം പുറത്ത്



Keywords: News, Malayalam News, Kasaragod, Kanhangad, Police, Theft, Crime, Youths stole chocolate from shop
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL