city-gold-ad-for-blogger
Aster MIMS 10/10/2023

Dubai Expat | ദുബൈയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാസർകോട്ടെ യുവാവിനെ നാട്ടിലെത്തിച്ചു; മംഗ്ളൂർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

കാസർകോട്: (KasargodVartha) ദുബൈയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാസർകോട്ടെ യുവാവിനെ നാട്ടിലെത്തിച്ച് മംഗ്ളൂറിലെ ആശുപത്രിയിൽ തുടർ ചികിത്സയ്ക്ക് വിധേയമാക്കി. വിദ്യാനഗർ ചാലക്കുന്നിലെ അബൂബകർ - സുഹ്‌റ ദമ്പതികളുടെ മകൻ അബ്ദുൽ നിസാഫിനെയാണ് മംഗ്ളുറു യൂനിറ്റി ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ടോടെ ക്രൈനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

Dubai Expat | ദുബൈയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാസർകോട്ടെ യുവാവിനെ നാട്ടിലെത്തിച്ചു; മംഗ്ളൂർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

ദുബൈ കറാമയിലെ എ ഡി സി ബി മെട്രോ സ്റ്റേഷന് സമീപം 2023 നവംബർ 15നാണ് യുവാവ് അപകടത്തിൽ പെട്ടത്. നിസാഫ് റെസ്റ്റോറന്റിൽ ഇരിക്കുന്ന സമയത്തായിരുന്നു സംഭവം. നിയന്ത്രണം വിട്ടെത്തിയ കാർ നിസാഫിനെ ഇടിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ തല സമീപത്ത് മറ്റൊരു വസ്തുവിലും ശക്തിയായി ഇടിക്കുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റ നിസാഫിനെ ഉടൻ തന്നെ ദുബൈ റാശിദ് ആശുപത്രിയിൽ എത്തിക്കുകയും മസ്തിഷ്കാഘാതത്തിന് ഡോ. ആമിറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മികച്ച ചികിത്സയാണ് യുവാവിന് ആശുപത്രിയിൽ ലഭ്യമാക്കിയത്. ഒരുമാസത്തോളം നീണ്ട ചികിത്സയിൽ ഒരു കുടുംബാംഗത്തെ പോലെയാണ് ഡോക്ടർമാരും നഴ്‌സുമാരും ജീവനക്കാരും നിസാഫിനെ കണ്ടതെന്ന് ബന്ധുക്കൾ പറയുന്നു.

പിന്നീട് റിപാട്രിയേഷൻ ചെയ്യാൻ വേണ്ടി ദുബൈ ഹെൽത് അതോറിറ്റിയുടെ കീഴിലുള്ള റിഹാബിലിറ്റേഷൻ സെന്ററിലേക്കും മാറ്റിയിരുന്നു. നാട്ടിൽ തന്നെ തുടർ ചികിത്സ ഒരുക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ദുബൈ കെഎംസിസി കാസർകോട് മുൻസിപൽ കമിറ്റി പ്രവർത്തകരും ചികിത്സയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും സഹായവുമായി ഒപ്പമുണ്ടായിരുന്നു. ദുബൈ കെഎംസിസി കാസർകോട് മുൻസിപൽ കമിറ്റി പ്രസിഡന്റ് ഹാരിസ് ബ്രദേഴ്‌സ്, ജെനറൽ സെക്രടറി അസ്‌കർ ചൂരി, വൈസ് പ്രസിഡന്റ് ത്വൽഹത് തളങ്കര, ശിഫാസ് തളങ്കര എന്നിവർ നിസാഫിനെ നാട്ടിലേക്ക് യാത്രയയക്കാൻ ഉണ്ടായിരുന്നു.

Dubai Expat | ദുബൈയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാസർകോട്ടെ യുവാവിനെ നാട്ടിലെത്തിച്ചു; മംഗ്ളൂർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

Keywords:  News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Youth, Youth who seriously injured in accident in Dubai brought India. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL