Join Whatsapp Group. Join now!
Aster MIMS 10/10/2023

K Surendran | ഡെല്‍ഹിയില്‍ സമരത്തിന് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിന് എത്ര സഹായം കിട്ടിയെന്ന് പരിശോധിക്കണം: കെ സുരേന്ദ്രന്‍

'കിട്ടിയ പണത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ പിണറായി തയ്യാറുണ്ടോ?' Aid, Kerala, Received, Ten Years, K Surendran, BJP, Politics, CM, Chief Minister,
കാസര്‍കോട്: (KasargodVartha) ഡെല്‍ഹിയില്‍ സമരത്തിന് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിന് എത്ര സഹായം കിട്ടിയെന്ന് പരിശോധിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി സംസ്ഥാന നേതൃത്വം നടത്തുന്ന കേരളപദയാത്രയ്‌ക്കെത്തിയ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന് എത്ര ഡെഫിസിറ്റ് ഗ്രാന്റ് കിട്ടിയെന്ന് പരിശോധിക്കണം. കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ എത്ര ജി എസ് ടി കോംപന്‍സേഷന്‍ കിട്ടിയെന്നതും അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം എത്ര പണം അനുവദിച്ചുവെന്നും പരിശോധിക്കണം.

ദേശീയപാത, സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, എന്നിവയ്ക്കെല്ലാം എത്ര പണം ലഭിച്ചുവെന്നതിന്റെ കണക്ക് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ കേന്ദ്രം നല്‍കിയ സഹായങ്ങളും വിസ്മരിക്കരുതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരള പദയാത്ര സംസ്ഥാന രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റമായിരിക്കും. 'മോദിയുടെ ഗ്യാരന്റി' കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്. മുഖ്യമന്ത്രിയും സര്‍കാരും കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജപ്രചാരണമാണ് അഴിച്ചുവിടുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


മറ്റുള്ളവര്‍ പറയുന്നതുപോലെ മോദി പാഴ് വാക്കുകളോ, നടക്കാത്ത വാഗ്ദാനങ്ങളോ അല്ല നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റിയെന്ന് പറയുന്നത്. പറഞ്ഞ എല്ലാ പദ്ധതികളും നടപ്പിലാക്കി തെളിയിച്ചതുകൊണ്ടാണ് മോദി ഗ്യാരന്റി ഉറപ്പ് നല്‍കുന്നത്. കേന്ദ്രം കേരളത്തെ ഒരു തരത്തിലും അവഗണിക്കുന്നില്ലെന്നും അഴിമതിയും ധൂര്‍ത്തും പക്ഷപാതവും നിയമനങ്ങളില്‍ പാര്‍ടിക്കാരെ നിയമിച്ചും സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. കേരളത്തില്‍ ഒരു നിക്ഷേപകനും മുതല്‍ മുടക്കാന്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസ് ജനങ്ങളില്‍ ഒറ്റപ്പെട്ടുവരുന്നതായും രണ്ട് മുന്നണികളെയും ജനങ്ങള്‍ കൈവിട്ടുകൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
We should check how much aid Kerala received in the last ten years: K Surendran.

കേരള ജനത മോദിയുടെ നേതൃത്വത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് ക്ഷേത്രപദ്ധതികളെല്ലാം നഷ്ടപ്പെടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി ഭരണത്തിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയെന്നതിന് ഉദാഹരണമാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ കേരളത്തിലെ ജനങ്ങള്‍ മുക്കിലും മൂലയിലും വരവേറ്റതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നയപ്രഖ്യാപന പ്രസംഗം രണ്ട് വാക്കില്‍ ഒതുക്കിയ ഗവര്‍ണറുടെ നടപടിയെയും സുരേന്ദ്രന്‍ ന്യായീകരിച്ചു. നയപ്രഖ്യാപനത്തില്‍ അസത്യങ്ങള്‍ എഴുതിചേര്‍ത്തതുകൊണ്ടാണ് ഗവര്‍ണര്‍ അത് പൂര്‍ണമായും വായിക്കാതിരുന്നത്. കവല പ്രസംഗം നയപ്രഖ്യാപനമായി നിയമസഭയില്‍ അനുവദിക്കാനാവില്ലെന്നേ ഗവര്‍ണര്‍ കാട്ടിത്തന്നിരിക്കുകയാണ്. മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന അസത്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ എഴുതിചേര്‍ത്ത് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത് വിലകുറഞ്ഞ രാഷട്രീയമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ബി ജെ പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, സംസ്ഥാന ജെനറല്‍ സെക്രടറി ടി രഞ്ജിത്ത്, അഡ്വ. ബാലകൃഷ്ണഷെട്ടി തുടങ്ങിയവരും സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു. വൈകിട്ട് 3 മണിക്ക് താളിപ്പടുപ്പ് മൈതാനിയില്‍ നടക്കുന്ന എന്‍ ഡി എ പൊതുസമ്മേളനത്തില്‍ വെച്ചാണ് കേരള പദയാത്രയുടെ ഉദ്ഘാടനം ബി ജെ പി അഖിലേന്‍ഡ്യ അധ്യക്ഷന്‍ കെ പി നദ്ദ നിര്‍വഹിക്കുന്നത്. യാത്രയുടെ ഭാഗമായി രാവിലെ സുരേന്ദ്രന്‍ മധൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. വൈകിട്ട് ആറ് മണിക്ക് മേല്‍പറമ്പിലാണ് യാത്രയുടെ സമാപനസമ്മേളനം നടക്കുക.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Aid, Kerala, Received, Ten Years, K Surendran, BJP, Politics, CM, Chief Minister, Ministers, Central Government, Strike, JP Nadda, Ravisha Thantri Kuntar, Madhur Temple, We should check how much aid Kerala received in the last ten years: K Surendran.

Post a Comment