city-gold-ad-for-blogger
Aster MIMS 10/10/2023

Breast Cancers | കരുതിയിരിക്കാം സ്‌തനാർബുദത്തെ! എങ്ങനെ രോഗത്തെ ഒഴിവാക്കാം? അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: (KasargodVartha) സർവ സാധാരണമായി കേട്ടുവരുന്ന രീതിയിലേക്ക് മാറികൊണ്ടിരിക്കുകയാണ് സ്തനാർബുദം. എന്നാൽ കൂടുതലായും ഇത് കാണുന്നത് സ്ത്രീകളിലാണ്. പെട്ടെന്ന് തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്‌താൽ പൂര്‍ണമായും ഭേദമാക്കാവുന്ന അർബുദമാണ് ഇത്. സ്തനാർബുദത്തിന്റെ ചികിത്സാ സാധ്യത മനസിലാക്കാതെയുമാണ് പലരും ഭയപ്പെടുന്നത്. കൃത്യമായ അവബോധവും മുന്നൊരുക്കങ്ങളും വഴി സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും ശരിയായ സമയത്ത് രോഗനിര്‍ണയം നടത്താനും സാധിക്കുന്നതാണെന്ന് മുംബൈ വോക്ക്ഹാര്‍ഡ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. മേഘല്‍ സാംഗ്​വി പറയുന്നു. സ്തനാർബുദത്തിന്റെ സാധ്യതയും ഇത് മൂലം ഉണ്ടാകുന്ന സങ്കീർണതയെ കുറിച്ചും അറിയാം.

Breast Cancers | കരുതിയിരിക്കാം സ്‌തനാർബുദത്തെ! എങ്ങനെ രോഗത്തെ ഒഴിവാക്കാം? അറിയേണ്ടതെല്ലാം

ആരോഗ്യകരമായ ജീവിതശൈലി

വ്യായാമത്തിന് പുറമേ സന്തുലിതമായ ഭക്ഷണക്രമവും സമ്മര്‍ദ നിയന്ത്രണ മാര്‍ഗങ്ങളും നല്ല ഉറക്കവുമെല്ലാമായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ ശ്രമിക്കേണ്ടതും സ്തനാര്‍ബുദ നിയന്ത്രണത്തില്‍ സുപ്രധാനമാണ്. സമ്മര്‍ദം നിയന്ത്രിക്കാന്‍ യോഗ, പ്രാണായാമം പോലുള്ള മാര്‍ഗങ്ങള്‍ പിന്തുടരാം. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഒരു ദിവസം ഉറങ്ങേണ്ടതാണ്. പുകവലി, അമിതമായ മദ്യപാനം പോലുള്ള ശീലങ്ങളും ഒഴിവാക്കേണ്ടതാണ്.

ദീര്‍ഘകാല ഹോര്‍മോണ്‍ തെറാപ്പി ഒഴിവാക്കണം

ദീര്‍ഘകാലമുള്ള ഹോര്‍മോണ്‍ തെറാപ്പിക്കെതിരെയും കരുതിയിരിക്കേണ്ടതാണ്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനായി ഹോര്‍മോണ്‍ തെറാപ്പിക്ക് പകരം അനുയോജ്യമായ മറ്റ് ചികിത്സാ മാര്‍ഗങ്ങള്‍ തേടുന്നതാണ് നല്ലത്.

നിത്യവുമുള്ള വ്യായാമം

ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനായി നിത്യവും വ്യായാമം ചെയ്യുക. അമിതവണ്ണം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് ദിവസം പ്രതിദിനം 20 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ബോഡി മാസ് ഇന്‍ഡെക്സ് 20നും 24നും ഇടയില്‍ നിര്‍ത്താനും ശ്രദ്ധിക്കണം.

മുലയൂട്ടല്‍

കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും പലവിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ മുലയൂട്ടുന്നതിലൂടെ ഉണ്ടാകും. സ്തനങ്ങളുടെ ആരോഗ്യത്തിന് കുറഞ്ഞത് ആറ് മാസമെങ്കിലും മുലയൂട്ടല്‍ നടത്തേണ്ടതാണ്.

സ്വയം പരിശോധന

30 വയസിന് ശേഷം ഇടയ്ക്കിടെ സ്തനങ്ങൾ സ്വയം പരിശോധിക്കുക. ആര്‍ത്തവചക്രത്തിന്‍റെ പത്താം നാള്‍ ഇത്തരം പരിശോധന നടത്തുന്നതാകും അനുയോജ്യം. എന്തെങ്കിലും തരത്തിലുള്ള മുഴകളോ മാറ്റങ്ങളോ മുലയിലോ തോളിലോ ശ്രദ്ധയില്‍പ്പെട്ടാലും മുലക്കണ്ണുകളില്‍ നിന്ന് സ്രവങ്ങള്‍ വന്നാലും മുലക്കണ്ണുകള്‍ അകത്തേക്ക് വലിഞ്ഞാലും ഡോക്ടറെ കാണാന്‍ വൈകരുത്.

ഈസ്ട്രജന്‍ അടങ്ങിയ മരുന്നുകള്‍ ഒഴിവാക്കണം

ഈസ്ട്രജന്‍ അടങ്ങിയ ചില ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗവും സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. ഇതിനാല്‍ ഗര്‍ഭനിരോധനത്തിനായി മറ്റ് വഴികള്‍ തേടേണ്ടതാണ്.

മാമോഗ്രാം പരിശോധന

പ്രായം സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. 40 വയസ് പിന്നിടുന്നവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും, 45 കഴിഞ്ഞവര്‍ ഓരോ ഒന്നര വര്‍ഷം കൂടുമ്പോഴും മാമോഗ്രാം പരിശോധനയ്ക്ക് വിധേയരാകുക.

ജങ്ക് ഫുഡ് ഒഴിവാക്കുക

അമിതമായി കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുള്ളതുമായ ജങ്ക് ഫുഡ് വിഭവങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും പ്രോട്ടീനുമെല്ലാം അധികമുള്ള ഭക്ഷണം കഴിക്കുക. കലോറിയും കൊഴുപ്പും കുറഞ്ഞതും ആന്‍റി ഓക്സിഡന്‍റുകള്‍ നിറഞ്ഞതുമായ ഭക്ഷണവും സ്തനാര്‍ബുദ സാധ്യത കുറയ്ക്കും

സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന കാൻസർ ആണ് സ്തനാർബുദം. അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിച്ചവർക്കും മാത്രമേ സ്തനാർബുദ സാധ്യതയുള്ളൂ എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഗർഭനിരോധന ഗുളികകൾ, ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി കഴിക്കുന്നവർക്കും സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. എന്തിനുമപ്പുറം ഒരു ഡോക്ടറെ കണ്ട് സംശയം തീർക്കുന്നതാണ് ഉചിതം.

Keywords: Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Breast Cancer, Ways to Prevent Breast Cancer.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL