city-gold-ad-for-blogger
Aster MIMS 10/10/2023

Headache Problem | എന്നും കടുത്ത തലവേദന കൊണ്ട് ബുദ്ധിമുട്ടുകയാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കൂ

കൊച്ചി: (KasargodVartha) ചെറിയ തലവേദന മുതല്‍ ഇടയ്ക്കിടെ വരുന്ന കടുത്ത തലവേദനവരെ പലരെയും നിത്യ ജീവിതത്തില്‍ അലട്ടാറുണ്ട്. സ്‌ട്രെസ് ആണ് തലവേദനയ്ക്ക് ഒരു കാരണം. തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ സമ്മര്‍ദം എന്തായാലും ഉണ്ടാകും. ഭൂരിഭാഗം ആളുകളിലും കാണുന്ന തലവേദനയെ അവഗണിക്കാറാണ് പതിവ്.

കടുത്ത തലവേദനയുള്ളവരില്‍ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില ഭക്ഷണക്രമങ്ങളും ജീവിതശൈലിയും തലവേദനക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കക്കുറവ്, നിര്‍ജലീകരണം, മദ്യത്തിന്റെ ഉപയോഗം, പോഷക കുറവ്, ഭക്ഷണക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും തലവേദനയ്ക്ക് കാരണമാകും.

ഗുരുതരമായ പരുക്കുകളും ആരോഗ്യപ്രശ്നങ്ങളും തലവേദനയ്ക്ക് മറ്റൊരു കാരണമാണ്. മുഴകള്‍, രക്തം കട്ടപിടിക്കല്‍ എന്നിവയും തലവേദനക്ക് കാരണമാകും. അമിതവണ്ണമുള്ളവര്‍, ഉറക്കക്കുറവ് ഉള്ളവര്‍, പുകവലിക്കുന്നവര്‍ക്കെല്ലാം തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

തലവേദന തന്നെ പല വിധമുണ്ട്. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേന്‍. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേന്‍ ഉണ്ടാക്കാം. അല്ലെങ്കില്‍ തലവേദനയായി ഇരിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദനയെ കൂട്ടാം. അത്തരത്തില്‍ തലവേദനയെ കൂട്ടുന്ന ചില ഭക്ഷണങ്ങളെ അറിയാം.


Headache Problem | എന്നും കടുത്ത തലവേദന കൊണ്ട് ബുദ്ധിമുട്ടുകയാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കൂ



* കാപ്പി: ചിലരില്‍ കാപ്പി കുടിക്കുന്നത് തലവദേനയെ കൂട്ടാം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന 'കഫീന്‍' ആണ് തലവേദന വര്‍ധിപ്പിക്കുന്നത്. അത്തരക്കാര്‍ തലവേദനയുള്ളപ്പോള്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.

*ഡ്രൈ ഫ്രൂട്‌സും നട്‌സും: ഇവ കഴിക്കുന്നതും ചിലരില്‍ തലവേദന ഉണ്ടാക്കാം.

*ചീസ്: പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ് ചീസ്.

*മദ്യപാനം: മൈഗ്രേന്‍ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനമെന്ന് എല്ലാവര്‍ക്കും അറിയാം. മദ്യപാനം മൈഗ്രേന്‍ കൂട്ടുമെന്ന് ചില പഠനങ്ങളും പറയുന്നു.

* ചോക്ലേറ്റ്: ഇതില്‍ കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ തലവേദന ഉണ്ടാക്കാം.

* എരുവും ഉപ്പും: അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേന്‍ സാധ്യത ഉണ്ടാക്കും.

പരിഹാരങ്ങള്‍

1. ആവശ്യത്തിന് ഉറങ്ങുക

ഉറക്കക്കുറവ് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചിലരില്‍ അത് തലവേദന ഉണ്ടാക്കുകയും ചെയ്യാം. മോശം ഉറക്കവും ഉറക്കമില്ലായ്മയും തലവേദനയുടെ തീവ്രത വര്‍ദിക്കുന്നുവെന്ന് നിരവധി ഗവേഷണങ്ങള്‍ കാണിക്കുന്നു. ടെന്‍ഷന്‍ തലവേദനയുള്ളവരില്‍ ഉറക്കമില്ലായ്മ വലിയൊരു പ്രശ്നമാണ്. എന്നിരുന്നാലും, അമിതമായി ഉറങ്ങുന്നതും തലവേദനയ്ക്ക് കാരണമാകും. തലവേദന തടയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരിയായ അളവിലുള്ള ഉറക്കം പ്രധാനമാണ്.

2. ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരത്തില്‍ വെള്ളത്തിന്റെ കുറവുണ്ടെങ്കിലും തലവേദനയുണ്ടാകും. നിര്‍ജലീകരണം തലവേദനയുടെ ഒരു സാധാരണ കാരണമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിര്‍ജലീകരണം സംഭവിക്കുന്നത് ഏകാഗ്രതയെ തടസ്സപ്പെടുത്തും. കൂടുതല്‍ വെള്ളം കുടിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തലവേദന ഒഴിവാക്കാന്‍, ആവശ്യത്തിന് വെള്ളം കുടിക്കാനും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക.

3. യോഗാസനം

യോഗാസനം സമ്മര്‍ദം ഒഴിവാക്കാനും, ശരീരത്തിന്റെ വഴക്കം വര്‍ധിപ്പിക്കാനും, വേദന കുറയ്ക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള മികച്ച മാര്‍ഗമാണ്. യോഗ ചെയ്യുന്നത് നിങ്ങളുടെ തലവേദനയുടെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചേക്കാം. വിട്ടുമാറാത്ത മൈഗ്രെയിനുകളുള്ള ആളുകള്‍ക്കും അവരുടെ വേദന കുറയ്ക്കാന്‍ യോഗ ഒരു പരിഹാരമാണ്.

4. അക്യുപങ്ചര്‍

അക്യുപങ്ചര്‍ ഒരു പരമ്പരാഗത ചൈനീസ് മെഡിസിന്‍ ടെക്നിക്കാണ്. വിട്ടുമാറാത്ത തലവേദന ചികിത്സിക്കുന്നതിനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, അക്യുപങ്ചര്‍ നിങ്ങള്‍ക്കുള്ള ഒരു വഴിയാണ്. അക്വുപങ്ചര്‍ ചെയ്യുന്നത് തലവേദന കുറയ്ക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

ശ്രദ്ധിക്കുക: ചില തലവേദനകള്‍ വൈദ്യസഹായം ഇല്ലാതെ തന്നെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയുമാണ്. എന്നാല്‍ സഹിക്കാനാകാത്ത തലവേദന വന്നാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ കാരണം കണ്ടെത്തി ചികിത്സിക്കാനായി ഡോക്ടര്‍മാരെ സമീപിക്കേണ്ടതാണ്. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Keywords: News, Kerala, Kerala-News, Top-Headlines, Health-News, Lifestyle, Food, Migraine, Rid, Headache, Study, Pain, Liquor, Sleep, Ways to get rid of headache.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL