Join Whatsapp Group. Join now!
Aster MIMS 10/10/2023

Back to Home | ഔദ്യോഗിക കാർ ഉപേക്ഷിച്ച് സ്‌കൂടറിൽ വന്ന് രാജി നൽകി; സുഹൃത്തിന്റെ ഇരുചക്ര വാഹനത്തിൽ തന്നെ മടങ്ങി; അഡ്വ. വി എം മുനീറിന്റെ രാജി കൗണ്‍സിലര്‍മാരെയും ജീവനക്കാരെയും സങ്കടത്തിലാഴ്ത്തി

3 വർഷക്കാലം കാഴ്ചവെച്ചത് മികച്ച പ്രവർത്തനം Muslim League, Municipality Chairman, Malayalam News, കാസറഗോഡ് വാർത്തകൾ
കാസര്‍കോട്: (KasargodVartha) നഗരസഭാ ചെയര്‍മാനായിരുന്ന അഡ്വ. വി എം മുനീര്‍ ബുധനാഴ്ച ഉച്ചയോടെ ചെയര്‍മാന്‍ സ്ഥാനവും ഒപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചത് സഹകൗണ്‍സിലര്‍മാരെയും നഗരസഭാ ഓഫീസിലെ ജീവനക്കാരെയും സങ്കടത്തിലാഴ്ത്തി.

VoidCouncilors and staff saddened by VM Munir's resignation

ചെയര്‍മാന്റെ ഔദ്യോഗിക കാർ ഉപേക്ഷിച്ച് സുഹൃത്ത് അമാനുല്ലയുടെ  സ്‌കൂടറിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രാജി നല്‍കാന്‍ മുനീര്‍ നഗരസഭാ ഓഫീസിലെത്തിയത്. സെക്രടറി മുമ്പാകെ ഒപ്പിട്ട് രാജിക്കത്ത് നല്‍കി സുഹൃത്തിന്റെ സ്‌കൂടറിൽ തന്നെ മടങ്ങി. മൂന്നുവര്‍ഷം ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്ന മുനീര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

യാത്രയയപ്പ് പോലും ഇല്ലാതെ തങ്ങളുടെ പ്രിയപ്പെട്ട ചെയര്‍മാനായിരുന്ന മുനീര്‍ യാത്രപറഞ്ഞ് മടങ്ങിയപ്പോള്‍ അത് സഹകൗണ്‍സിലര്‍മാരെയും ഇത്രയും കാലം ഒന്നിച്ച് പ്രവര്‍ത്തിച്ച നഗരസഭാ ഉദ്യോഗസ്ഥരെയും വലിയ രീതിയില്‍ സങ്കടപ്പെടുത്തി. വനിതാ കൗണ്‍സിലര്‍മാര്‍ സങ്കടം സഹിക്കാതെ കണ്ണീരണിഞ്ഞു.

രാജിക്ക് ശേഷം നിയുക്ത ചെയര്‍മാന്‍ അബ്ബാസ് ബീഗത്തെ ആശ്ലേഷിച്ച് എല്ലാ സഹായവും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയത് ഇവര്‍ തമ്മിലുള്ള ആത്മബന്ധത്തെക്കൂടി സൂചിപ്പിക്കുന്നതായിരുന്നു. എല്ലാവരോടും കൈവീശി യാത്ര പറഞ്ഞ് മടങ്ങാനിരിക്കെ തന്റെ വാര്‍ഡില്‍ നിന്നും അപേക്ഷ നല്‍കാനെത്തിയ ആളോട് കുശലം പറയുകയും ഇദ്ദേഹത്തിന്റെ കാര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യർഥിക്കുകയും ചെയ്തു. താൻ ഇപ്പോള്‍ കൗണ്‍സിലര്‍ അല്ലെന്ന് അപേക്ഷകനോട് ഓര്‍മപ്പെടുത്താനും മുനീര്‍ മറന്നില്ല.സമീപത്തെ കാന്റീനില്‍ ലീഗ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം ചായ കുടിച്ച ശേഷമാണ് ഇത്രയും കാലം ഉപയോഗിച്ച് വന്ന ചെയര്‍മാന്റെ കാര്‍ ഉപേക്ഷിച്ച് മുനീര്‍ സുഹൃത്തിന്റെ സ്‌കൂടറില്‍ കയറി പോയത്. മുനീര്‍ മൂന്ന് വര്‍ഷം ചെയര്‍മാനായത് വലിയ രീതിയിലുള്ള പഴിയൊന്നും കേള്‍ക്കാതെയായിരുന്നു. എന്നും പദ്ധതി പ്രവര്‍ത്തനങ്ങളുടെ പേരിലും മറ്റും സമരവും പോര്‍വിളികളും കാസര്‍കോട് നഗരസഭയില്‍ പതിവായിരുന്നു.

മുനീര്‍ വന്നശേഷം അത്തരം പരാതികള്‍ ഒന്നുംതന്നെ കേള്‍പ്പിക്കാതെയാണ് ഭരണം മുന്നോട്ടുകൊണ്ടുപോയത്. ജീവനക്കാരുടെ അഭാവം നഗരസഭാ ഭരണത്തെ പിടിച്ചുലച്ചിരുന്നുവെങ്കിലും ഉള്ളവരെ വെച്ച് എല്ലാം കൃത്യമായി കൊണ്ടുപോകാന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മുനീറിന് സാധിച്ചത് അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ലഭിച്ച അംഗീകാരമാണ്.

എല്ലായ്‌പ്പോഴും പദ്ധതിയുടെ പേരില്‍ വിജിലന്‍സ് കയറി ഇറങ്ങാറുള്ള നഗരസഭകളിലൊന്നാണ് കാസര്‍കോട്. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മുമ്പത്തെ പോലെ വിജിലന്‍സിന് ഇവിടേക്ക് കയറേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തോടുപോലും ആശയവിനിമയം നടത്താനും പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമുള്ള ജനാധിപത്യമര്യാദ മുനീര്‍ കാണിച്ചിരുന്നു.

VoidCouncilors and staff saddened by VM Munir's resignation

ആര്‍ക്കുനേരേയും ചെയര്‍മാന്‍ എന്ന അധികാരം വെച്ച് മുനീര്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ നോക്കിയിരുന്നില്ലെന്നും, ന്യായമായ കാര്യങ്ങള്‍ക്ക് മാത്രമെ അദ്ദേഹം നിലനിന്നിരുന്നുവെന്നും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

(നേരത്തെ ചെയര്‍മാന്റെ ഔദ്യോഗിക കാറിൽ വന്ന് രാജിക്കത്ത് കൈമാറിയെന്ന തരത്തിൽ തെറ്റായി വാർത്ത നൽകിയതിൽ നിർവ്യാജം ഖേദിക്കുന്നു - എഡിറ്റർ)

Updated

Keywords: News, Kerala, Kasaragod, Muslim League, Municipality Chairman, Malayalam News, Resignation, Councilors and staff saddened by VM Munir's resignation.
< !- START disable copy paste -->