city-gold-ad-for-blogger
Aster MIMS 10/10/2023

Virat Kohli | 2023ലെ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി; അതുല്യ നേട്ടം നാലാം തവണ

ന്യൂഡെൽഹി. (KasargodVartha) ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ കഴിഞ്ഞ വർഷത്തെ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തു. 50 ഓവർ ഫോർമാറ്റിലെ അസാമാന്യ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അംഗീകാരം. ഇത് നാലാം തവണയാണ് കോഹ്‌ലി മികച്ച ഏകദിന താരമാകുന്നത്. ഏറ്റവും കൂടുതല്‍ തവണ ഐസിസിയുടെ ഏകദിന താരമെന്ന റെക്കോര്‍ഡും ഇതോടെ കോഹ്‌ലിക്ക് സ്വന്തമായി.

Virat Kohli | 2023ലെ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി; അതുല്യ നേട്ടം നാലാം തവണ

2023ൽ ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻമാരിൽ രണ്ടാം സ്ഥാനത്തായിരുന്നു കോഹ്ലി. 27 മത്സരങ്ങളിൽ നിന്ന് 72.47 എന്ന മികച്ച ശരാശരിയിൽ 1377 റൺസ് നേടിയിരുന്നു. ഇതിൽ ആറ് സെഞ്ചുറികളും എട്ട് അർധസെഞ്ചുറികളും ഉൾപെടുന്നു. 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിലും വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് നടത്തിയത്.

ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് മാത്രമല്ല, ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ആയിരുന്നു കോഹ്‌ലി. ടൂർണമെന്റിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 765 റൺസ് നേടിയ കോഹ്‌ലിയുടെ മാസ്മരിക പ്രകടനം ഇന്ത്യയുടെ ഫൈനലിലേക്കുള്ള യാത്രയിൽ നിർണായക പങ്ക് വഹിച്ചു. 95.62 എന്ന ശരാശരിയും 90.31 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിന്റെ ആധിപത്യം പ്രകടമാക്കി.
ലോകകപ്പിലെ തന്റെ 11 ഇന്നിംഗ്‌സുകളിൽ ഒമ്പതിലും ഒരു അർധസെഞ്ചുറിയെങ്കിലും നേടിയ കോഹ്‌ലി ടൂർണമെന്റിൽ നേടിയ 765 റൺസ് ലോകകപ്പിൽ ഒരു ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ്. 2003ലെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ആണ് മറികടന്നത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബാറ്റ്സ്മാനായും കോഹ്‌ലി ചരിത്രം കുറിച്ചു. ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെയായിരുന്നു സച്ചിന്റെ റെക്കോർഡ് തകർത്തുള്ള അമ്പതാം സെഞ്ച്വറി നേട്ടം കരസ്ഥമാക്കിയത്.

ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റ് താരമെന്ന അവാർഡ് മൂന്ന് തവണ നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് കോഹ്ലി ഇപ്പോൾ പിന്തള്ളിയിരിക്കുന്നത്. 2012ലായിരുന്നു ആദ്യമായി കോഹ്‌ലിക്ക് പുരസ്‌കാരം ലഭിച്ചത്. പിന്നാലെ 2017ലും 2018ലും അംഗീകാരം തേടിയെത്തി.

Keywords: Cricket, Virat Kohli, ODI, Sports, ICC, Award, Batsman, Virat Kohli Wins ICC Men's ODI Cricketer of the Year Award 2023.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL