city-gold-ad-for-blogger
Aster MIMS 10/10/2023

Uri Attack | 'ഉറി ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഐഎസ്‌ഐക്ക് പങ്ക്; അമേരിക്ക തെളിവുകൾ പ്രധാനമന്ത്രി നവാസ് ശരീഫിനെ നേരിട്ട് കാണിച്ചു'; പിന്നാലെ പാകിസ്താനിലുണ്ടായത് വലിയ മാറ്റങ്ങൾ; നിർണായക വെളിപ്പെടുത്തലുകളുമായി മുൻ നയതന്ത്രജ്ഞന്റെ പുസ്തകം

ന്യൂഡെൽഹി: ( KasargodVartha) 2016ൽ ഉറിയിലെ ഇന്ത്യൻ സൈനിക താവളത്തിൽ ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചനയിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. പാകിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയുടെ 'ആംഗർ മാനേജ്‌മെന്റ്: ദി ട്രബിൾഡ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ബിറ്റ്ബീൻ ഇന്ത്യ ആൻഡ് പാകിസ്ഥാൻ' എന്ന പുതിയ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ഉറി ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.

Uri Attack | 'ഉറി ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഐഎസ്‌ഐക്ക് പങ്ക്; അമേരിക്ക തെളിവുകൾ പ്രധാനമന്ത്രി നവാസ് ശരീഫിനെ നേരിട്ട് കാണിച്ചു'; പിന്നാലെ പാകിസ്താനിലുണ്ടായത് വലിയ മാറ്റങ്ങൾ; നിർണായക വെളിപ്പെടുത്തലുകളുമായി മുൻ നയതന്ത്രജ്ഞന്റെ പുസ്തകം

ആക്രമണത്തിന് തൊട്ടുപിന്നാലെ, ഐഎസ്‌ഐയുടെ പങ്ക് സംബന്ധിച്ച തെളിവുകൾ അമേരിക്ക പാകിസ്താന് കൈമാറിയതായും പുസ്തകത്തിൽ പറയുന്നു. 2016 സെപ്റ്റംബറിൽ നടന്ന സംഭവത്തിന് ശേഷം പാകിസ്താനിലെ അമേരിക്കൻ അംബാസഡർ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടയിൽ, ഐഎസ്‌ഐയുടെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്നതിന് തെളിവുകളുള്ള ഫയൽ അദ്ദേഹം കൈമാറി.

അമേരിക്കൻ അംബാസഡർ ഹാജരാക്കിയ തെളിവുകൾ വളരെ വിശ്വസനീയമായിരുന്നു, അത് പാകിസ്ഥാൻ സൈന്യത്തിൽ മാറ്റങ്ങൾക്ക് നവാസ് ഷെരീഫിനെ പ്രേരിപ്പിച്ചു. തെളിവുകൾ ശക്തമായതിനാൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു. ഇതിനുശേഷം, നടപടികൾ അതിവേഗം സംഭവിച്ചു. ഇത് പാക് രാഷ്ട്രീയത്തിൽ  വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. പിഎംഎൽ-എൻ പാർട്ടി മേധാവി നവാസ് ഷെരീഫിനെ 2017ൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കി. 2018-ൽ പാകിസ്ഥാൻ വിട്ട് പ്രവാസത്തിലേക്ക് പോകാൻ നിർബന്ധിതനായി. ഉറി ആക്രമണത്തിന് ശേഷം അമേരിക്ക എന്ത് പങ്കാണ് വഹിച്ചതെന്ന് ഈ പുസ്തകം നിരവധി പുതിയ കാര്യങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം, ഷെരീഫിനെ കണ്ട പാകിസ്താനിലെ യുഎസ് പ്രതിനിധിയുടെ പേര് ബിസാരിയ പുസ്തകത്തിൽ എഴുതിയിട്ടില്ല. എന്നിരുന്നാലും ആ സമയത്ത് പാകിസ്താനിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് ഹെയ്‌ലിയായിരുന്നു. 2016 ജനുവരിയിൽ പത്താൻകോട്ടിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ഇതിന് പിന്നിലെന്നും ആരോപിച്ചിരുന്നു.

നേരത്തെ പാകിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമാക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നു. 2014ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നവാസ് ഷെരീഫിന് ക്ഷണിക്കുകയും ചെയ്തു. 2015ൽ ഷരീഫിന്റെ ചെറുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോദി അപ്രതീക്ഷിതമായി ലാഹോറിൽ പോകുകയുമുണ്ടായി. എന്നാൽ, ഈ ആക്രമണങ്ങൾ ഇന്ത്യയുടെ സമാധാന ശ്രമങ്ങളുടെ താളം തെറ്റിച്ചു. ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുക്കാനാകാത്ത വിധം അകൽച്ചയിലാണുള്ളത്.

ഉറി ആക്രമണത്തിൽ ഐഎസ്ഐയുടെ പങ്കിനെക്കുറിച്ച് അമേരിക്ക നൽകിയ വിവരങ്ങളിൽ ഷെരീഫ് നിരാശനായിരുന്നുവെന്ന് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ അദ്ദേഹം സിവിലിയൻ, സൈനിക മേധാവികളുടെ യോഗം വിളിച്ചു. അന്നത്തെ പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അയ്‌ജാസ് അഹമ്മദ് ചൗധരി രാജ്യം നയതന്ത്രപരമായ ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുകയാണെന്ന് അന്ന് ഒരു യോഗത്തിൽ പറഞ്ഞിരുന്നു. പത്താൻകോട്ട് ആക്രമണത്തിന്റെ അന്വേഷണത്തിന് ശേഷം ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.

2016 ഒക്ടോബറിൽ പാകിസ്താൻ പത്രമായ ഡോൺ ആണ് ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോർട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇത് വിവാദത്തിലേക്ക് നയിച്ചു. അത് 'ഡോംഗേറ്റ്' എന്ന പേരിലാണ് അറിയപ്പെട്ടത്. അയൽപക്കത്ത് തീവ്രവാദികളെ വിന്യസിക്കുന്ന 'സുരക്ഷാ നയം' പരസ്യമായി ചോദ്യം ചെയ്യപ്പെട്ടതായും പുസ്തകം പറയുന്നു. സംഭവം പാകിസ്താൻ സൈന്യത്തിന് അമർഷവും നാണക്കേടുമുണ്ടാക്കി.

'നവാസ് ഷെരീഫിനെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദേശീയ താൽപ്പര്യത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ട പ്രധാനമന്ത്രിക്കെതിരെ സൈന്യം രാജ്യദ്രോഹക്കുറ്റം ചുമത്താൻ തുടങ്ങി', ബിസാരിയ എഴുതുന്നു. 2017 ജൂലൈയോടെ, 'പനാമ' അഴിമതി ആരോപണങ്ങളുടെ പേരിൽ ഷരീഫിനെ പാകിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി. എന്നാൽ, പിന്നീട്, ഷരീഫിനെ ശിക്ഷിക്കണമെന്ന് സൈനിക സ്ഥാപനങ്ങൾ ആവശ്യപ്പെട്ടതായി മുൻ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് സാഖിബ് നിസാർ രഹസ്യമായി രേഖപ്പെടുത്തിയിരുന്നു', ബിസാരിയ കൂട്ടിച്ചേർക്കുന്നു.

2019 ഫെബ്രുവരിയിൽ പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ചാവേർ ആക്രമണം ഉഭയകക്ഷി ബന്ധത്തിന് മറ്റൊരു പ്രഹരമേല്പിക്കുകയും ജെയ്‌ഷെ മുഹമ്മദിനെ വീണ്ടും കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റ് അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ പിടികൂടിയതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും പരസ്പരം മിസൈൽ ആക്രമണത്തിന്റെ വക്കിലെത്തി എന്നതിന്റെ വിശദാംശങ്ങൾ ബിസാരിയ നൽകുന്നു. 2008 ലെ മുംബൈ ആക്രമണത്തിന് ശേഷം കൂടുതൽ ശക്തമായി പ്രതികരിച്ചിരുന്നെങ്കിൽ പാകിസ്ഥാനിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്ന ഭീകരതയെ നേരിടാൻ ഇന്ത്യ കൂടുതൽ കരുത്തരാകുമായിരുന്നുവെന്നും  ബിസാരിയ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.

Keywords: News, World, US, Pakistan, Attack, Uri Terror, Indian Army Assault, US confronted Pakistan on ISI’s role in Uri attack: Ex-envoy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL