Join Whatsapp Group. Join now!
Aster MIMS 10/10/2023

Face Pack | മുഖത്ത് ചുളിവുകള്‍ വന്നുതുടങ്ങിയോ? കരിമംഗലവും കറുത്ത പുള്ളികളും വീട്ടിലിരുന്ന് തന്നെ അകറ്റാം; ചര്‍മം കണ്ടാല്‍ പ്രായം തോന്നാത്ത രീതിയില്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ചെറിയ ടിപ്‌സ് ഇതാ

വെറും 7 ദിവസത്തെ ഫേസ് പാക് Rid, Wrinkles, Anti-Ageing, 4 Things, Kitchen, Tips, Skin, Lemon, Face pack, Coffee, Green Tea, Orange
കൊച്ചി: (KasargodVartha) വയസ് കൂടി വരുന്നത് തടുക്കാന്‍ പറ്റാത്ത കാര്യമാണെങ്കിലും ഇത് ആര്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. പ്രായമേറി വരുന്നതോടെ വയസന്‍/വയസി ആകുന്നുവെന്ന ചിന്ത പലരെയും ആകുലതപ്പെടുത്തുന്നതാണ്. തിളക്കമുള്ള ചര്‍മം നേടിയെടുക്കാനാണ് ഓരോരുത്തരും ഏറ്റവുമധികം ആഗ്രഹിക്കുന്നത്.

എന്നാല്‍, മുഖത്ത് ഉണ്ടാകുന്ന ഇരുണ്ട പാടുകളും മറ്റും ഇത്തരം സ്വപ്നങ്ങളെ മുഴുവനായും കവര്‍ന്നെടുക്കുന്നു. ചര്‍മത്തിലെ മെലാനിന്‍ ഉല്‍പ്പാദനത്തിന്റെ അളവ് അമിതമാകുമ്പോഴാണ് മുഖചര്‍മത്തില്‍ പാടുകള്‍, പുള്ളികള്‍ മുതലായവ പ്രത്യക്ഷപ്പെടുന്നത്.

പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്‌നമാണ് മുഖത്തെ ചുളിവുകള്‍. അത് സ്വാഭാവികമാണ്. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി.

പ്രായാധിക്യം മൂലം ഉണ്ടാവുന്ന പിഗ്‌മെന്റേഷന്‍, സണ്‍ടാന്‍, കറുത്ത പാടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ പ്രകൃതിദത്ത ഫേസ്പാകുകള്‍ക്ക് കഴിയും. ചര്‍മത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചര്‍മം സ്വന്തമാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ഇനിയിതാ, ചര്‍മം കണ്ടാല്‍ പ്രായം തിരിച്ചറിയാന്‍ പറ്റാത്തവിധം നമ്മുക്ക് ചെയ്യാവുന്ന പൊടിക്കൈകളെ കുറിച്ച് പറഞ്ഞുതരം. നമ്മുക്ക് ഏറ്റവും സൗകര്യവും എളുപ്പവുമുള്ള കാര്യങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്. അവ നോക്കാം.

7 ദിവസത്തെ ഫേസ് പാക്

നന്നായി നിറം വെയ്ക്കാനുള്ള ഉള്ള ഫേസ്പാക് ആണിത്. കറുത്ത പുള്ളികളോ, കരിമംഗലമോ, പാടുകളോ, കരിവാളിപ്പുകളോ ഉണ്ടെങ്കില്‍ മാറി കിട്ടാന്‍ അത്യുത്തമമാണ്. മുഖത്ത് ഉപയോഗിക്കുന്നതിന് മുന്‍പ് ആദ്യം കയ്യില്‍ എവിയെങ്കിലും ഉപയോഗിച്ച് മറ്റ് അസ്വസ്ഥകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

ആവശ്യമായ സാധനങ്ങള്‍: ചെറുനാരങ്ങയുടെ തൊലി അല്ലെങ്കില്‍ ഒാറഞ്ചിന്റെ തൊലി ഇത് രണ്ടും ലഭ്യമല്ലെങ്കില്‍ ഇവയുടെ നീര് ഉപയോഗിച്ചാലും മതി, ഇതിലേക്ക് അല്പം കസ്തൂരി മഞ്ഞള്‍, ചന്ദനത്തിന്റെ പൊടി, കറ്റാര്‍വാഴയുടെ നീര്, കടലമാവ് ഇവയെല്ലാം ഹാഫ് ടീസ്പൂണ്‍, തൈര് ആവശ്യത്തിന്, ഇവയെല്ലാം എടുത്തിട്ട് മിക്‌സ് ചെയ്ത് മുഖം കഴുകിയിട്ട് ഏഴ് ദിവസം ഇടവിട്ട് ഉപയോഗിക്കാം. കണ്ണിന് ചുറ്റും ഇടുന്നത് ഒഴിവാക്കുക. ഒരു മിനിറ്റ് നന്നായി മസാജ് ചെയ്തിട്ട് 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം കഴുകി കളയാം. 

മയണൈസ്

കഴിക്കാന്‍ മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മയണൈസ് ഉപയോഗിക്കാം. മുട്ടയുടെ വെള്ള അടങ്ങിയിരിക്കുന്ന മയണൈസ് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ നിങ്ങളെ സഹായിക്കും. സൂര്യതാപത്തില്‍ നിന്നും ഇവ സംരക്ഷിക്കുകയും ചെയ്യും. ചുളിവുകള്‍ അകറ്റാന്‍ മയണൈസ് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

കോഫി

ക്ഷീണമകറ്റാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫി സഹായിക്കും. കോഫിയിലിടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്ന ഘടകമാണ് മിക്ക സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളിലും ഉള്ളത്. മികച്ചൊരു ആന്റിഓക്‌സിഡന്റ് കൂടിയായ പോളിഫിനോള്‍സ് ചുളിവുകള്‍ അകറ്റുന്നതില്‍ മുന്നിലാണ്. വിറ്റാമിന്‍ ഇ, ബി2 എന്നിവയും അടങ്ങിയ ഗ്രീന്‍ ടീ മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും.

ചൂടുവെള്ളത്തിലിട്ട ഗ്രീന്‍ ടീ ബാഗ് എടുക്കുക. ശേഷം അത് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. തണുത്തതിന് ശേഷം അത് കണ്ണിന് മുകളില്‍ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞ് അവ നീക്കം ചെയ്യാം. കണ്ണിന് ചുറ്റുമുള്ള വളയങ്ങളും മറ്റും പോകാനും ഇത് സഹായിക്കും. സൗന്ദര്യ സംരക്ഷണത്തില്‍ ഗ്രീന്‍ ടീയുടെ സ്ഥാനം മുന്‍പന്തിയിലാണ്.

ചെറുനാരങ്ങ

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ചര്‍മസംരക്ഷണത്തിന് നല്ലതാണ്. 15 മുതല്‍ 20 മിനിറ്റ് വരെ നാരങ്ങാനീര് മുഖത്ത് ഇടുന്നത് ചുളിവുകള്‍ അകറ്റാനും ചര്‍മം തിളങ്ങാനും സഹായിക്കും.

പഞ്ചസാര കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, ഉപ്പ് കുറയ്ക്കുക, പുകവലി, മദ്യപാനം ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതും ചര്‍മം യൗവനയുക്തമായി നിലനില്‍ക്കാന്‍ സഹായിക്കും. ചര്‍മ സൗന്ദര്യം നിലനിര്‍ത്തുന്നതിന് പതിവ് പരിചരണവും പ്രയത്‌നവും ആവശ്യമാണ്. സൗന്ദര്യ ശാസ്ത്രശാഖ വളരെയേറെ പുരോഗമിച്ചതിനാല്‍ കൃത്യമായ ചികിത്സാരീതിയിലൂടെയും ശരീരസൗന്ദര്യവും വീണ്ടെടുത്ത് നല്‍കാന്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് സാധിക്കും.

Keywords: News, Kerala, Kerala-News, Kochi-News, Lifestyle, Lifestyle-News, Rid, Wrinkles, Anti-Ageing, 4 Things, Kitchen, Tips, Skin, Lemon, Face pack, To get rid of wrinkles with these things from your kitchen.

Post a Comment