city-gold-ad-for-blogger
Aster MIMS 10/10/2023

Investigation | മരവടി കൊണ്ട് കലാപരമായി മോഷണം നടത്തുന്ന വിരുതനെ വലയിലാക്കാൻ പൊലീസ്; സിസിടിവി ദൃശ്യം പുറത്തുവിട്ടു; അറിയുന്നവർ ബന്ധപ്പെടണമെന്ന് അഭ്യർഥന; കവർച്ചയ്ക്ക് ശേഷം തലപ്പാവ് ധരിച്ച് തട്ടുകടയിൽ കയറി വയറുനിറച്ച് ചായയും മോന്തി!

കാഞ്ഞങ്ങാട്: (KasargodVartha) മരവടി കൊണ്ട് കലാപരമായി മോഷണം നടത്തിയ വിരുതനെ വലയിലാക്കാൻ പൊലീസ് സിസിടിവി ദൃശ്യം പുറത്ത് വിട്ടു. മോഷ്ടാവിനെ കുറിച്ച് അറിയുന്നവർ പൊലീസിനെ ബന്ധപ്പെടാൻ ബേക്കൽ സിഐയുടെ മൊബൈൽ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 25ന് പുലർച്ചെ നാല് മണിക്കും 4.30 മണിക്കും ഇടയിലാണ് കീക്കാനം ചേറ്റുകുണ്ടിലെ പവിത്രന്റെ ഭാര്യ രമ്യയുടെ വീട്ടിൽ കവർച്ച നടന്നത്.

Investigation | മരവടി കൊണ്ട് കലാപരമായി മോഷണം നടത്തുന്ന വിരുതനെ വലയിലാക്കാൻ പൊലീസ്; സിസിടിവി ദൃശ്യം പുറത്തുവിട്ടു; അറിയുന്നവർ ബന്ധപ്പെടണമെന്ന് അഭ്യർഥന; കവർച്ചയ്ക്ക് ശേഷം തലപ്പാവ് ധരിച്ച് തട്ടുകടയിൽ കയറി വയറുനിറച്ച് ചായയും മോന്തി!

വീടിന്റെ കിടപ്പു മുറിയിലെ സ്റ്റഡി ടേബിളിന് മുകളിൽ വെച്ചിരുന്ന ഹാൻഡ്‌ബാഗിൽ സൂക്ഷിച്ച 1,81,500 രൂപ വില വരുന്ന നാലേ കാൽ പവൻ സ്വർണ മാലയും, കാൽ പവൻ തൂക്കം വരുന്ന സ്വർണ മോതിരവും 1500 രൂപയുമാണ് നഷ്ടമായത്. മരവടി ഉപയോഗിച്ച് ജനൽ വഴി ഹാൻഡ്ബാഗ് കവർന്ന് മോഷണം നടത്തുകയായിരുന്നു. രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 447, 341, 323, 506 വകുപ്പുകൾ പ്രകാരം ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സിസിടിവി ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്.

പൈജാമ ധരിച്ച ഒരു യുവാവ് വടി കൊണ്ട് വീടിന്റെ ജനൽ ഭാഗത്തേക്ക് നീങ്ങുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. ഇതേ യുവാവ് പിന്നീട് രണ്ട് കിലോ മീറ്റർ ദൂരെയുള്ള തട്ടുകടയിൽ നിന്നും ചായയും കടിയും വേണ്ടുവോളം മോന്തിയ ശേഷമാണ് തിരിച്ചുപോയത്. തട്ടുകടയിലെ വീഡിയോ ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 10 മിനുറ്റോളം തട്ടുകടയിൽ ചിലവഴിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് സിസിടിവി ദൃശ്യവും ഫോടോയും പൊലീസ് പുറത്തുവിട്ടത്. പൈജാമ ധരിച്ച യുവാവ് മോഷണത്തിന് ശേഷം തലപ്പാവ് ധരിച്ചാണ് തട്ടുകടയിൽ എത്തിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ബേക്കൽ സിഐയുടെ 9497964323 എന്ന മൊബൈൽ ഫോൺ നമ്പറിൽ വിവരം അറിയിക്കണമെന്ന് ബേക്കൽ ഇൻസ്പെക്ടർ യുപി വിപിൻ കാസർകോട് വാർത്തയോട് പറഞ്ഞു. യുവാവിനെ പിടികൂടിയാൽ സമാന രീതിയിൽ നടന്ന കവർച്ചകൾക്ക് തുമ്പാകുമെന്നാണ് പൊലീസ് കരുതുന്നത്.
 
Investigation | മരവടി കൊണ്ട് കലാപരമായി മോഷണം നടത്തുന്ന വിരുതനെ വലയിലാക്കാൻ പൊലീസ്; സിസിടിവി ദൃശ്യം പുറത്തുവിട്ടു; അറിയുന്നവർ ബന്ധപ്പെടണമെന്ന് അഭ്യർഥന; കവർച്ചയ്ക്ക് ശേഷം തലപ്പാവ് ധരിച്ച് തട്ടുകടയിൽ കയറി വയറുനിറച്ച് ചായയും മോന്തി!

Keywords:  Crime, Malayalam News, Kanhangad, CCTV, CCTV Visuals, Bekal, Keekanam, Chettukundu, Robbery, Kasaragod, Thief caught on CCTV camera.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL