city-gold-ad-for-blogger
Aster MIMS 10/10/2023

Stolen Bikes | ആദൂരിൽ നിന്ന് ബൈകുകൾ മോഷണം പോയ സംഭവത്തിൽ വഴിത്തിരിവ്! നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആക്രിക്കടയിൽ കണ്ടെത്തി; പിന്നാലെ നാല് യുവാക്കളും പിടിയിലായി; ഏറെ കൊതിച്ച് വാങ്ങിയ വാഹനം മുറിച്ച് കഷ്ണങ്ങളാക്കിയ നിലയിൽ, സങ്കടകരച്ചിലിൽ വിദ്യാർഥി; വേദനയോടെ വെൽഡിങ് തൊഴിലാളിയും

ആദൂർ: (KasargodVartha) ആദൂരിലെ രണ്ട് സ്ഥലങ്ങളിൽ നിന്നായി ബൈകുകൾ കവർന്ന സംഭവത്തിൽ നാല് യുവാക്കൾ പൊലീസ് പിടിയിലായി. ആദൂർ സി എ നഗറിലെ സുഹൈലിന്റെ കെ എൽ 60 എച് 2469 യമഹ എഫ് സെഡ്, സുജിത് കുമാറിന്റെ കെ എൽ 14 എൻ 4964 ഹോൻഡ യൂണികോൺ ബൈകുകളാണ് മോഷണം പോയത്. പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ ബൈകുകൾ പൊവ്വലിലെ ഒരു ആക്രിക്കടയിൽ നിന്നും വീട്ടിൽ നിന്നും മുറിച്ച് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടത്തിയതോടെയാണ് യുവാക്കൾ പിടിയിലായത്.
  
Stolen Bikes | ആദൂരിൽ നിന്ന് ബൈകുകൾ മോഷണം പോയ സംഭവത്തിൽ വഴിത്തിരിവ്! നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആക്രിക്കടയിൽ കണ്ടെത്തി; പിന്നാലെ നാല് യുവാക്കളും പിടിയിലായി; ഏറെ കൊതിച്ച് വാങ്ങിയ വാഹനം മുറിച്ച് കഷ്ണങ്ങളാക്കിയ നിലയിൽ, സങ്കടകരച്ചിലിൽ വിദ്യാർഥി; വേദനയോടെ വെൽഡിങ് തൊഴിലാളിയും

ഇവർക്ക് മറ്റ് വാഹന കവർച്ചയുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. ബൈകുകൾ മോഷ്ടാക്കൾ ആക്രിക്കടയിൽ തൂക്കി വിൽക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. മോഷണം സംബന്ധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്ത് വരികയാണെന്ന് ആദൂർ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചെയ്‌ക്കും ഇടയിലാണ് സംഭവം നടന്നത്. പെട്രോൾ തീർന്നതിന് തുടർന്ന് സുഹൈൽ ശനിയാഴ്ച രാത്രി ആദൂർ സി എ നഗർ മസ്ജിദിന് സമീപം റോഡരികിൽ ബൈക് നിർത്തിയിട്ടതായിരുന്നു. ഞായറാഴ്ച പുലർച്ചെ പെട്രോളുമായി തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. ഇതിന് തൊട്ടടുത്ത് തന്നെ തന്റെ വെൽഡിങ് കടയുടെ മുന്നിലാണ് സുജിത് ബൈക് നിർത്തിയിട്ടിരുന്നത്.
    
Stolen Bikes | ആദൂരിൽ നിന്ന് ബൈകുകൾ മോഷണം പോയ സംഭവത്തിൽ വഴിത്തിരിവ്! നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആക്രിക്കടയിൽ കണ്ടെത്തി; പിന്നാലെ നാല് യുവാക്കളും പിടിയിലായി; ഏറെ കൊതിച്ച് വാങ്ങിയ വാഹനം മുറിച്ച് കഷ്ണങ്ങളാക്കിയ നിലയിൽ, സങ്കടകരച്ചിലിൽ വിദ്യാർഥി; വേദനയോടെ വെൽഡിങ് തൊഴിലാളിയും

ഏറെ കൊതിച്ച് വാങ്ങിയ തങ്ങളുടെ ബൈക് മുറിച്ച് കഷ്ണങ്ങളാക്കിയ നിലയിൽ കാണേണ്ടി വന്നതിന്റെ സങ്കടത്തിലാണ് വിദ്യാർഥിയായ സുഹൈലും വെൽഡിങ് കടയുടമയായ സുജിത് കുമാറും. കാസർകോട്ടെ ഒരു സ്ഥാപനത്തിൽ അകൗണ്ടിംഗ് വിദ്യാർഥിയായ സുഹൈൽ ബസിലാണ് സ്ഥിരമായി കോളജിലേക്ക് വരുന്നത്. വീട്ടിൽ നിന്ന് ബസ് സ്റ്റോപിലേക്ക് ഏറെ നടക്കാൻ ഉള്ളത് ഇവിടേക്ക് വരുന്നതിനാണ് സുഹൈൽ ബൈക് ഉപയോഗിച്ചിരുന്നത്. വാഹനം ഈ അവസ്ഥയിലായത് വിദ്യാർഥിക്ക് കനത്ത ആഘാതമായിരിക്കുകയാണ്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, vehicle, investigation, Stolen bikes found as scrap.
 
Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL