city-gold-ad-for-blogger
Aster MIMS 10/10/2023

Minority Seminar | കാസർകോട്ട് ഫെബ്രുവരിയിൽ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സെമിനാര്‍ സംഘടിപ്പിക്കും; അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക ലക്ഷ്യം; സംഘാടക സമിതി രൂപവത്കരിച്ചു; നാസര്‍ ചെര്‍ക്കളം ചെയർമാൻ, ഫാദര്‍ പീറ്റര്‍ പാറക്കാട്ടില്‍ ജെനറല്‍ കണ്‍വീനർ

കാസർകോട്: (KasargodVartha) ജില്ലയില്‍ ഫെബ്രുവരി രണ്ടാം വാരം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍ സംഘടിപ്പിക്കും. ന്യൂനപക്ഷം, സൂക്ഷ്മ ന്യൂനപക്ഷം, ഭാഷാ ന്യൂനപക്ഷം വിഭാഗത്തിലുള്ളവര്‍ സെമിനാറിന്റെ ഭാഗമാകും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി റോസ, എ സെയ്ഫുദ്ദീന്‍ ഹാജി എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംബന്ധിച്ച ആലോചനായോഗം ചേര്‍ന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ അവര്‍ക്ക് ഭരണ ഘടന അനുവദിക്കുന്ന അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സെമിനാറുകള്‍ നടത്തി വരികയാണെന്നും സെമിനാറില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
  
Minority Seminar | കാസർകോട്ട് ഫെബ്രുവരിയിൽ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സെമിനാര്‍ സംഘടിപ്പിക്കും; അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക ലക്ഷ്യം; സംഘാടക സമിതി രൂപവത്കരിച്ചു; നാസര്‍ ചെര്‍ക്കളം ചെയർമാൻ, ഫാദര്‍ പീറ്റര്‍ പാറക്കാട്ടില്‍ ജെനറല്‍ കണ്‍വീനർ

സെമിനാർ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു

നാസര്‍ ചെര്‍ക്കളം ചെയർമാനായും ഫാദര്‍പീറ്റര്‍ പാറക്കാട്ടില്‍ ജനറല്‍ കണ്‍വീണറായുമുള്ള സംഘാടക സമിതി രൂപീകരിച്ചു. വൈസ് ചെയര്‍മാന്‍മാരായി സി. മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ തൃക്കരിപ്പൂര്‍, മുഹമ്മദ് ഷെരീഫ്, മന്‍സൂര്‍ കമ്പാര്‍, ഷെഫീഖ് നസറുള്ള എന്നിവരെയും ജോയിന്റ് കണ്‍വീണര്‍മാരായി ഫാദര്‍ ജോണ്‍സണ്‍ നെടുമ്പറമ്പില്‍, ജലീല്‍ കടവത്ത്, ഫാദര്‍ ജോര്‍ജ്ജ് വള്ളിമലയില്‍, വിജയന്‍ ബാറഡുക്ക, സുദര്‍ശന്‍ ജൈന്‍, സി.എം.എ ചേരൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. ചെര്‍ക്കള സി.സി.എം.വൈ പ്രിന്‍സിപ്പാള്‍ ഡോ. കെ.പി ഗീതയെ സെമിനാര്‍ കോ-ഓഡിനേറ്ററായി തീരുമാനിച്ചു.

യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളായ ടോംസണ്‍ ടോം, കെ.യേശുദ, ഡോ. കെ.പി.ഗീത, സി. മുഹമ്മദ് കുഞ്ഞി, അരുണ്‍ ക്രാസ്റ്റ, ജലീല്‍ കടവത്ത്, അബൂബക്കര്‍ ഉപ്പള, ടി.എം മുഹമ്മദ് ഷെരീഫ്, സുദര്‍ശന്‍, ബി. മഞ്ചേശ്വര്‍, എല്‍.ജോണ്‍, സി.ജെ കൃഷ്ണന്‍, ഷെഫീഖ് നസറുള്ള, യൂത്ത് സി.എ യൂസഫ്, ഫാദര്‍ ജോര്‍ജ്ജ് വള്ളിമല, ഫാ. ജോണ്‍സണ്‍ നെടുമ്പറമ്പില്‍, ഡൊമനിക് അഗസ്റ്റിന്‍, ഫാദര്‍ പീറ്റര്‍ പാറെക്കാട്ടില്‍, സുലൈമാന്‍ കരിവെളളൂര്‍, ഷാഫി അബ്ദുള്ള, സി.എം.എ ചേരൂര്‍, കന്തല്‍ സൂപ്പി മദനി, എം.എ.എച്ച് മുഹമ്മദ് ചെങ്കള, സി.എ മുഹമ്മദ് നാസര്‍, എച്ച്. റാഷിദ് മൊയ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. കോ ഓഡിനേറ്റര്‍ ഡോ. കെ.പി ഗീത സ്വാഗതവും ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം നന്ദിയും പറഞ്ഞു.
  
Minority Seminar | കാസർകോട്ട് ഫെബ്രുവരിയിൽ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സെമിനാര്‍ സംഘടിപ്പിക്കും; അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക ലക്ഷ്യം; സംഘാടക സമിതി രൂപവത്കരിച്ചു; നാസര്‍ ചെര്‍ക്കളം ചെയർമാൻ, ഫാദര്‍ പീറ്റര്‍ പാറക്കാട്ടില്‍ ജെനറല്‍ കണ്‍വീനർ
   
Minority Seminar | കാസർകോട്ട് ഫെബ്രുവരിയിൽ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ സെമിനാര്‍ സംഘടിപ്പിക്കും; അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക ലക്ഷ്യം; സംഘാടക സമിതി രൂപവത്കരിച്ചു; നാസര്‍ ചെര്‍ക്കളം ചെയർമാൻ, ഫാദര്‍ പീറ്റര്‍ പാറക്കാട്ടില്‍ ജെനറല്‍ കണ്‍വീനർ

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Cherkala, Seminar, State Minorities Commission will organize seminar in Kasaragod in February.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL