city-gold-ad-for-blogger
Aster MIMS 10/10/2023

Sisters Performance | മഹാരാഷ്ട്രയിൽ നിന്നെത്തി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിസ്മയം തീർത്ത് സഹോദരിമാർ; കാസർകോടിന് അഭിമാനമായി അർഫയും ത്വയ്ബയും; മത്സരിച്ച ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം

കാസർകോട്: (KasargodVartha) മഹാരാഷ്ട്രയിൽ നിന്നെത്തി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിസ്മയം തീർത്ത് സഹോദരിമാർ നാടിന് അഭിമാനമായി. ഹയർ സെകൻഡറി വിഭാഗം ഉറുദു കഥാരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി അർഫ ഉമറും ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ത്വയ്ബ ഉമറുമാണ് നേട്ടം കൈവരിച്ചത്. ഇരുവരും നായ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലേ പ്ലസ് ടു വിദ്യാർഥിനികളാണ്.
  
Sisters Performance | മഹാരാഷ്ട്രയിൽ നിന്നെത്തി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിസ്മയം തീർത്ത് സഹോദരിമാർ; കാസർകോടിന് അഭിമാനമായി അർഫയും ത്വയ്ബയും; മത്സരിച്ച ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം

മഹാരാഷ്ട്ര കോലാപൂർ സ്വദേശിയായ ഉമർ ഫാറൂഖ് - കാസർകോട് സ്വദേശിനിയായ ഖദീജ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കികൾ. രണ്ടുപേരും ജനിച്ചതും വളർന്നതുമെല്ലാം കോലാപൂരിൽ തന്നെയായിരുന്നു. പത്താം ക്ലാസ് വരെ അവിടെയായിരുന്നു പഠനം. ശേഷം തുടർപഠനത്തിനാണ് ഇവർ കാസർകോട്ട് എത്തിയത്. പഠനത്തോടൊപ്പം പാഠ്യേതര മേഖലയിലും മികവ് പ്രകടിപ്പിച്ച് ഇവർ ഏവരുടെയും മനം കവർന്നു.
  
Sisters Performance | മഹാരാഷ്ട്രയിൽ നിന്നെത്തി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിസ്മയം തീർത്ത് സഹോദരിമാർ; കാസർകോടിന് അഭിമാനമായി അർഫയും ത്വയ്ബയും; മത്സരിച്ച ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം

കേരളത്തെ ഏറെ ഇഷ്ടപ്പെട്ട സഹോദരിമാർ ഇനി ഇവിടെ തന്നെ പഠനം തുടരാനും താമസിക്കാനുമാണ് ആഗ്രഹിക്കുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരിക്കാനും വിജയം നേടാനും സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും പിന്തുണ കരുത്തായെന്നും അർഫയും ത്വയ്ബയും കാസർകോട് വാർത്തയോട് പറഞ്ഞു. അമ്മാവൻ മധൂർ ശരീഫിന് ഒപ്പമാണ് രണ്ടുപേരും കൊല്ലത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ എത്തിയത്.

Sisters Performance | മഹാരാഷ്ട്രയിൽ നിന്നെത്തി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിസ്മയം തീർത്ത് സഹോദരിമാർ; കാസർകോടിന് അഭിമാനമായി അർഫയും ത്വയ്ബയും; മത്സരിച്ച ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം

Sisters Performance | മഹാരാഷ്ട്രയിൽ നിന്നെത്തി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിസ്മയം തീർത്ത് സഹോദരിമാർ; കാസർകോടിന് അഭിമാനമായി അർഫയും ത്വയ്ബയും; മത്സരിച്ച ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം

Keywords:  News, Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, School-Arts-Fest, Sisters won at state school art festival. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL