city-gold-ad-for-blogger
Aster MIMS 10/10/2023

Sewage water | കാസർകോട് നഗരമധ്യത്തിൽ മൂക്കുപൊത്തി വേണം നടക്കാൻ; മലിനജലത്തിൽ മുങ്ങി ടാക്‌സി സ്‌റ്റാൻഡും പരിസരവും

കാസർകോട്‌: (KasargodVartha) നഗരമധ്യത്തിലെ ടാക്‌സി സ്‌റ്റാൻഡും പരിസരവും മലിനജലം തളംകെട്ടി നാറുന്നു. ദിനേന നൂറുകണക്കിനാളുകൾ കടന്നുപോകുന്ന വഴിയാണിത്. കാല്‍നടയാത്രക്കാര്‍ക്ക് ഇതില്‍ ചവിട്ടിവേണം നടക്കാന്‍. സമീപത്തെ വ്യാപാരികള്‍ ദുര്‍ഗന്ധം ശ്വസിച്ചാണ് രാവിലെ മുതല്‍ സ്ഥാപനങ്ങളില്‍ ഇരിക്കുന്നത്. യാത്രക്കാരുടെയും ഓടോറിക്ഷ - ടാക്സി ഡ്രൈവർമാരുടെയും സ്ഥിതിയും ദയനീയമാണ്.
  
Sewage water | കാസർകോട് നഗരമധ്യത്തിൽ മൂക്കുപൊത്തി വേണം നടക്കാൻ; മലിനജലത്തിൽ മുങ്ങി ടാക്‌സി സ്‌റ്റാൻഡും പരിസരവും

ബസ്‌ സ്‌റ്റാൻഡ്‌ കെട്ടിടത്തിലെ കക്കൂസ്‌ മാലിന്യങ്ങളും മലിനജലവും സംഭരിക്കാൻ പുതുതായി നിർമിച്ച ടാങ്ക്‌ നിറഞ്ഞൊഴുകുന്ന അവസ്ഥയാണുള്ളത്. പുതുതാതി നിർമിച്ച സംഭരണിയുടെ മുകൾ ഭാഗത്തെ സ്ലാബിന്റെ അടക്കം പണി പൂർത്തിയാകും മുമ്പേ ബസ്‌ സ്‌റ്റാൻഡ്‌ കെട്ടിടത്തിലെ ഭക്ഷണ ശാലകൾ ഉൾപെടെ തുറക്കാനും മലിനജലം ഇവിടേക്ക്‌ ഒഴുക്കിവിടാനും അനുമതി നൽകിയതാണ്‌ പ്രശ്‌നം ഗുരുതരമാകാൻ കാരണമെന്നാണ് ആക്ഷേപം.
  
Sewage water | കാസർകോട് നഗരമധ്യത്തിൽ മൂക്കുപൊത്തി വേണം നടക്കാൻ; മലിനജലത്തിൽ മുങ്ങി ടാക്‌സി സ്‌റ്റാൻഡും പരിസരവും

നേരത്തെ ഇവിടത്തെ ഭക്ഷണശാലയിലെ മലിന ജലം സർവീസ്‌ റോഡി ലേക്ക് ഒഴുക്കിവിടുന്നതായും ആരോപണം ഉയർന്നിരുന്നു. മാധ്യമ വാർത്തയെ തുടർന്ന് മന്ത്രി എം ബി രാജേഷ്‌ ഇടപെട്ട്‌ ഉദ്യോഗസ്ഥരെത്തി കട താൽക്കാലികമായി അടപ്പിക്കുകയും ചെയ്തിരുന്നു. ദേശീയപാത മറികടന്നെത്തുന്ന പ്രദേശം കൂടിയാണ് ടാക്‌സി സ്‌റ്റാൻഡും പരിസരവും. ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ് ഇപ്പോൾ. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Sewage, City, Bus Stand, Auto-Taxi Drivers, Water, Issue, Sewage water in city: Public demands action.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL