city-gold-ad-for-blogger
Aster MIMS 10/10/2023

Award | സാഹിത്യ ശ്രേഷ്ഠ - കലാ ശ്രേഷ്ഠ അവാര്‍ഡ് സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും

കാസര്‍കോട്: (KasargodVartha) നാടന്‍കലാ ഗവേഷണ പാഠശാല നാലാമത് സംസ്ഥാന സാഹിത്യ ശ്രേഷ്ഠ - കലാ ശ്രേഷ്ഠ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര സംസ്ഥാന അംഗീകാരങ്ങളും നിരവധി ബഹുമതികളും നേടി എഴുത്തില്‍ നൂതനമായ ആശയ ചിന്താശൈലികളിലൂടെ വായനക്കാരെ സര്‍ഗാത്മകമാക്കിയ സാഹിത്യ സംഭാവനകള്‍ മാനിച്ചാണ് സുഭാഷ് ചന്ദ്രന് സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മനുഷ്യന് ഒരാമുഖം, സമുദ്രശില എന്നീ ബൃഹദ് നോവലിലൂടെ മനുഷ്യ ജീവിതത്തിന്റെ വര്‍ത്തമാന പരിതോവസ്ഥ വിട്ടുവീഴ്ച്ചകളില്ലാതെ യഥാവിധി വരച്ചുകാട്ടാന്‍ എഴുത്തുകാരന് കഴിഞ്ഞതായി അവാര്‍ഡ് കമിറ്റി വിലയിരുത്തി.

അനുഷ്ഠാനത്തിന്റെ ഭക്തിയും സ്വത്വവും ചോരാതെ എഴുത്തിലൂടെയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും തെയ്യത്തെ ലോകോത്തരമാക്കാന്‍ ചെയ്ത ദേശീയ-അന്തര്‍ ദേശീയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സജി മാടപ്പാട്ടിനുള്ള അംഗീകാരം. മലയാളത്തിലും ഇതര ഭാഷകളിലുമായി അദ്ദേഹം തയ്യാറാക്കിയ ദൈവങ്ങള്‍ നൃത്തം ചെയ്ത ദിനരാത്രങ്ങള്‍, ദൈവത്തിന്റെ സ്വന്തം നാടിന്റെ തെയ്യങ്ങള്‍, ദൈവത്തിന്റെ വികൃതികള്‍ എന്നീ തെയ്യം കഥകള്‍ വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷകമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത പഞ്ചലോഹ ശില്‍പവും 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലിന് കോഴിക്കോട് പ്രസ്‌ക്ലബില്‍ വെച്ച് ചേരുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി അവാര്‍ഡുകള്‍ സമ്മാനിക്കും.


Award | സാഹിത്യ ശ്രേഷ്ഠ - കലാ ശ്രേഷ്ഠ അവാര്‍ഡ് സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും

 
പുരസ്‌കാരം സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത്, പ്രോഗ്രാം ഓഫീസര്‍ വത്സന്‍ പിലിക്കോട്, ജെന. കണ്‍വീനര്‍ സജീവന്‍ വെങ്ങാട്ട്, വര്‍കിംഗ് കണ്‍വീനര്‍ സുനില്‍കുമാര്‍ മനിയേരി എന്നിവര്‍ പങ്കെടുത്തു.


Award | സാഹിത്യ ശ്രേഷ്ഠ - കലാ ശ്രേഷ്ഠ അവാര്‍ഡ് സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും
 
Award | സാഹിത്യ ശ്രേഷ്ഠ - കലാ ശ്രേഷ്ഠ അവാര്‍ഡ് സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും

Keywords: News, Kerala, Kerala-News, Kasaragod-News, Sahitya Shrestha Kala Shrestha Award, Subhash Chandran, Saji Madapattu, Press Meet, Press Club, Kasargod News, Sahitya Shrestha - Kala Shrestha Award to Subhash Chandran and Saji Madapattu.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL