city-gold-ad-for-blogger
Aster MIMS 10/10/2023

Nirmala Sitharaman | രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സർക്കാർ വിലക്കിയെന്ന് നിർമല സീതാരാമൻ; ന്യായീകരിക്കാൻ ക്രമസമാധാന പ്രശ്‌നങ്ങൾ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുകയാണെന്നും കേന്ദ്ര ധനമന്ത്രി

ന്യൂഡെൽഹി: (KasargodVartha) തിങ്കളാഴ്ച നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണുന്നതിന് തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരോപിച്ചു. ഈ നടപടി ഹിന്ദു വിരുദ്ധവും വിദ്വേഷവുമാണെന്ന് വിശേഷിപ്പിച്ച അവർ തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

Nirmala Sitharaman | രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സർക്കാർ വിലക്കിയെന്ന് നിർമല സീതാരാമൻ; ന്യായീകരിക്കാൻ ക്രമസമാധാന പ്രശ്‌നങ്ങൾ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുകയാണെന്നും കേന്ദ്ര ധനമന്ത്രി

'തമിഴ്‌നാട്ടിൽ ശ്രീരാമന് വേണ്ടി 200-ലധികം ക്ഷേത്രങ്ങളുണ്ട്. എച്ച്ആർ & സിഇ (ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ്) നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിൽ ശ്രീരാമന്റെ പേരിൽ പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവ അനുവദനീയമല്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്നും പൊലീസ് തടയുന്നു', നിർമല സീതാരാമൻ ട്വിറ്ററിൽ കുറിച്ചു.

പന്തൽ തകർക്കുമെന്ന് സംഘാടകരെ തമിഴ്‌നാട് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഈ ഹിന്ദു വിരുദ്ധവും വിദ്വേഷവും നിറഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നതായും ധനമന്ത്രി കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ ഭജനകൾ പാടി, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി, മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിക്കുന്നതിൽ നിന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് സങ്കടകരമാണെന്നും സീതാരാമൻ എക്‌സിൽ കുറിച്ചു. തത്സമയ സംപ്രേക്ഷണത്തിനിടെ പവർ കട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേബിൾ ടിവി ഓപ്പറേറ്റർമാരോട് പറഞ്ഞിട്ടുണ്ടെന്നും അവർ ആരോപിച്ചു.
ഇന്ത്യ സഖ്യത്തിന്റെ പ്രധാന സഖ്യകക്ഷിയായ ഡിഎംകെയുടെ 'ഹിന്ദു വിരുദ്ധ നീക്കം' എന്നാണ് ഇതിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. തത്സമയ സംപ്രേക്ഷണ നിരോധനത്തെ ന്യായീകരിക്കാൻ ക്രമസമാധാന പ്രശ്‌നങ്ങൾ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുന്നു. ഇതൊരു വ്യാജ കഥയാണ്. അയോധ്യ വിധി വന്ന ദിവസം ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസവും രാജ്യത്തുടനീളം ഒരു പ്രശ്നവും ഉണ്ടായില്ല. തമിഴ്‌നാട്ടിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷിക്കാൻ ജനങ്ങൾക്കിടയിലുള്ള സ്വമേധയാ ഉള്ള പങ്കാളിത്തവും ആവേശവും ഹിന്ദു വിരുദ്ധ ഡിഎംകെ സർക്കാരിനെ വല്ലാതെ വിഷമിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, ധനമന്ത്രിയുടെ ആരോപണങ്ങൾ നിഷേധിച്ച തമിഴ്‌നാട് ഹിന്ദു മതകാര്യ മന്ത്രി ശേഖർബാബു, രാമന്റെ പേരിൽ ഭക്തർക്ക് പൂജ നടത്തുന്നതിനോ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുന്നതിനോ തമിഴ്‌നാട് സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

ധനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ, പൂജകളും അന്നദാനവും നിരോധിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് തമിഴ്‌നാട് സർക്കാർ വാർത്താകുറിപ്പ് പുറത്തിറക്കി. പത്രവാർത്തയെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം നിരോധിച്ചുവെന്ന ആരോപണത്തെ കുറിച്ച് വാർത്താകുറിപ്പിൽ പരാമർശിച്ചിട്ടില്ല.

Keywords:  Ram Mandir, Inauguration, Nirmala Sitharaman, TN Govt, Telecast Ban, Ram Temple, PM Modi, DMK, MK Stalin, Ram Mandir Inauguration: Sitharaman Says TN Govt Unofficially Claiming Law & Order Issues To Justify Live Telecast Ban.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL