city-gold-ad-for-blogger
Aster MIMS 10/10/2023

Police | കടത്തിക്കൊണ്ട് പോയതായി പരാതിയുള്ള കാർ അഭിഭാഷകന്റെ ഓഫീസ് പരിസരത്ത് നിന്ന് കണ്ടെടുത്തു; വിശദീകരണവുമായി എതിർകക്ഷികൾ; പൊലീസ് അന്വേഷണം

കാസർകോട്: (KasargodVartha) കടത്തിക്കൊണ്ട് പോയതായി പരാതിയുള്ള കാർ അഭിഭാഷകന്റെ ഓഫീസ് പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. കോട്ടിക്കുളം ബദ്‌രിയ നഗർ പാക്യാരയിലെ ഖൈറുന്നീസയുടെ ഭർത്താവ് പരേതനായ മുഹ്‌നുദ്ദീന്റെ പേരിലുള്ള കെ എൽ 60 ആർ 0169 എന്ന ടൊയോട ഗ്ലാൻസ കാറാണ് വിദ്യനഗറിലെ അഭിഭാഷകൻ്റെ ഓഫീസ് പരിസരത്ത് നിന്ന് ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
  
Police | കടത്തിക്കൊണ്ട് പോയതായി പരാതിയുള്ള കാർ അഭിഭാഷകന്റെ ഓഫീസ് പരിസരത്ത് നിന്ന് കണ്ടെടുത്തു; വിശദീകരണവുമായി എതിർകക്ഷികൾ; പൊലീസ് അന്വേഷണം

2021 ഫെബ്രുവരി 12ന് ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവ് മുനീർ എന്നയാൾ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കാർ കടത്തിക്കൊണ്ട് പോയെന്ന് കാണിച്ച് ഖൈറുന്നീസ ഹൊസ്ദുർഗ് കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശപ്രകാരം ബേക്കൽ പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
  
Police | കടത്തിക്കൊണ്ട് പോയതായി പരാതിയുള്ള കാർ അഭിഭാഷകന്റെ ഓഫീസ് പരിസരത്ത് നിന്ന് കണ്ടെടുത്തു; വിശദീകരണവുമായി എതിർകക്ഷികൾ; പൊലീസ് അന്വേഷണം

അതേസമയം, മുനീർ തന്റെ ഓഫീസിലേക്ക് കാറിൽ വന്ന സമയത്താണ് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തതെന്ന് അഭിഭാഷകനായ ഉദയകുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. മുഹ്‌നുദ്ദീന്റെ മരണ ശേഷം ഇദ്ദേഹത്തിന്റെ പിതാവിന്റെ വിൽപത്രം (വസിയ്യത്ത്) പ്രകാരം കാറിൽ മറ്റുമക്കളായ റുബീന, താരീഫ്, തൗസീഫ് എന്നിവർക്കും അവകാശമുണ്ടെന്നും ഉദയകുമാർ കൂട്ടിച്ചേർത്തു. സംഭവത്തിൽ മൂന്ന് വർഷം കഴിഞ്ഞാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും എതിർകക്ഷികൾ പറയുന്നു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Case, Complaint, Police, Investigation, Vehicle, Police recovered car in the case from the lawyer's office premises

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL