city-gold-ad-for-blogger
Aster MIMS 10/10/2023

President's Oppana | വേദനിക്കുന്നവർക്ക് ഒപ്പം ഒപ്പനയിൽ മണവാളനായി പഞ്ചായത്ത് പ്രസിഡന്റ്!

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമത്തിലെ കലാപരിപാടിയിൽ അരങ്ങേറിയ ഒപ്പനയിൽ മണവാളനായി വേഷമിട്ടത് ഉദ്ഘാടകൻ കൂടിയായ പഞ്ചായത് പ്രസിഡന്റ്. ബളാൽ പഞ്ചായത് കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചായത് പാലിയേറ്റിവ് രോഗി ബന്ധു കുടുംബ സംഗമത്തിലാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് പ്രസിഡന്റ് രാജു കട്ടക്കയം ഒപ്പനവേദിയിൽ മണവാളന്റെ വേഷമണിഞ്ഞ് എത്തിയത്.

President's Oppana | വേദനിക്കുന്നവർക്ക് ഒപ്പം ഒപ്പനയിൽ മണവാളനായി പഞ്ചായത്ത് പ്രസിഡന്റ്!

രോഗത്താലും വേദനയിലും ദുരിതമനുഭവിക്കുന്ന കുടുംബ ങ്ങൾക്കൊപ്പംപാട്ടുപാടിയുള്ള ആഘോഷത്തിൽ അകന്ന് നിൽക്കാതെ അവർക്ക് ഒപ്പം ചേർന്ന് നിന്ന പ്രസിഡണ്ടിന് സദസ് നിറഞ്ഞ കയ്യടിയാണ് നൽകിയത്. അവതാരകനും നാടൻ പാട്ടു കലാകാരനും കൂടിയായ സുരേഷ് അറുകരയാണ് 80 വയസ് കഴിഞ്ഞ രണ്ട് അമ്മമാർക്ക് ഒപ്പം നടക്കുന്ന ഒപ്പനയിൽ ഒരു മണവാളൻ കൂടി വേണമെന്ന് മൈകിലൂടെ അഭ്യർഥിച്ചത്.

അവതാരകന്റെ അഭ്യർഥന കേട്ടപാടെ ഒപ്പന വേദിയിലേക്ക് പ്രസിഡന്റ് കയറി ചെന്നു. വേദിയിലും സദസിലും ഉള്ളവർ കരഘോഷത്തോടെ പഞ്ചായത് പ്രസിഡണ്ടിനെ സ്വീകരിച്ചു. തലയിൽ തൂവാലകൊണ്ട് തട്ടമിട്ട് വേദനിക്കുന്നവർക്ക്‌ ഒപ്പം ആഘോഷദിവസമാക്കിയാണ് രാജു കട്ടക്കയം വേദി വിട്ടത്



ബളാൽ പഞ്ചായത് 2023-24 വാർഷികപദ്ധതിയിൽ ഉൾപെടുത്തിയാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ, ടി അബ്‌ദുൽ ഖാദർ, മോൻസി ജോയ്, പഞ്ചായത് അംഗങ്ങളായ പി സി രഘുനാഥൻ നായർ, ദേവസ്യ തറപ്പേൽ, കെ വിഷ്ണു, സന്ധ്യ ശിവൻ, പി പത്മാവധി, ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ, എം അജിത, ബിൻസി ജെയിൻ, ബ്ലോക് പഞ്ചായത് അംഗം സി രേഖ, മെഡികൽ ഓഫീസർ രേഷ്മ കല്യാൺ, ഹെൽത് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ, വി രഞ്ജിത്, ഷാജി, പാലിയേറ്റിവ് നഴ്‌സ് ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായതിലെ ആശാ വർകർമാർ, ആരോഗ്യ പ്രവർത്തകർ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നും നടന്നു.

President's Oppana | വേദനിക്കുന്നവർക്ക് ഒപ്പം ഒപ്പനയിൽ മണവാളനായി പഞ്ചായത്ത് പ്രസിഡന്റ്!

Keywords: News, Malayalam News, Vellarikundu, Balal, President, Panchayath, Oppana, Raju Kattakayam, Panchayat president as groom in Oppana
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL