city-gold-ad-for-blogger
Aster MIMS 10/10/2023

Academy | പള്ളങ്കോട് മദനീയം അകാഡമി ശിലാസ്ഥാപനം 25ന്; കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും

കാസർകോട്: (KasargodVartha) സമന്വയ വിദ്യാഭ്യാസവും സാമൂഹ്യ സേവനവും ലക്ഷ്യം വെച്ച് പള്ളങ്കോട് മദനീയം കാംപസില്‍ ആരംഭിക്കുന്ന മദനീയം അകാഡമിയുടെ ശിലാസ്ഥാപനം ജനുവരി 25ന് ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ നിര്‍വഹിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പള്ളങ്കോട് പയസ്വിനി പുഴയുടെ ചാരത്ത് 10 ഏകര്‍ വിസ്തൃതിയിലാണ് മദനീയം കാംപസ് സജ്ജമാക്കിയിട്ടുള്ളത്.
  
Academy | പള്ളങ്കോട് മദനീയം അകാഡമി ശിലാസ്ഥാപനം 25ന്; കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും

അകാഡമിയില്‍ ഡിജിറ്റല്‍ യുഗത്തിലെ വിദ്യാർഥികളുടെ അഭിരുചിക്കിണങ്ങിയ നൂതന കോഴ്‌സുകളും സംരംഭങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഖുര്‍ആന്‍ സെന്റര്‍, വനിത കോളജ്, ശരീഅ കോഴ്‌സ്, കംപ്യൂടർ സെന്റര്‍, സയന്‍സ് ലാബ്, സാന്ത്വന കേന്ദ്രം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ ഒരുങ്ങുന്നത്. രാവിലെ 7.30ന് നടക്കുന്ന പള്ളങ്കോട് മഖാം സിയാറതിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍അഹ്ദല്‍ ആദൂര്‍ നേതൃത്വം നല്‍കും. ശിലാസ്ഥാപന സംഗമം സയ്യിദ് അലിബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

അകാഡമി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം അധ്യക്ഷത വഹിക്കും. ജെനറല്‍ കണ്‍വീനര്‍ മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം സ്വാഗതമാശംസിക്കും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തും. പേരോട് അബ്ദുർ റഹ്‌മാന്‍ സഖാഫി സംസാരിക്കും. സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി കുറ സമാപന പ്രാര്‍ഥന നടത്തും. കര്‍ണാടക സ്പീകര്‍ യുടി ഖാദര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ പഞ്ചായത് മെമ്പര്‍ പിബി ശഫീഖ്, കുറ്റൂര്‍ അബ്ദുർ റഹ്‌മാന്‍ ഹാജി മുഖ്യാതിഥികളാകും.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ഹസന്‍ ഇമ്പിച്ചി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍, സയ്യിദ് ഉമര്‍ ജിഫ്രി തങ്ങള്‍ പാണ്ടി, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെപി ഹുസൈന്‍ സഅദി കെസി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ നാസര്‍ ഹാജി പള്ളങ്കോട്, കെപിസിസി അംഗം ഹകീം കുന്നില്‍, ടൈഗര്‍ ശമീര്‍ മവ്വല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ജമാല്‍ സഖാഫി ആദൂര്‍, റശീദ് സഅദി പൂങ്ങോട് സംബന്ധിക്കും.

വാർത്താസമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം, അബ്ദുല്‍ നാസര്‍ ഹാജി പള്ളങ്കോട്, പിഎസ് യൂസുഫ് ഹാജി എന്നിവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Pallangod Madaneeyam Academy foundation stone on 25th.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL