city-gold-ad-for-blogger
Aster MIMS 10/10/2023

Pressure After Delivery | പ്രസവവും നാട്ടുനടപ്പും പിന്നെ സ്ത്രീകളനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും!

 _ബസരിയ ആദൂർ_

(KasargodVartha) കുടുംബ വിപുലീകരണത്തിനും ലോക നില നിലനിൽപ്പിനും പ്രസവം അനിവാര്യമാണ്. പ്രസവമെന്ന പ്രക്രിയയിലൂടെയാണ് തലമുറകൾ ഉണ്ടാവുന്നത്. ഒരു കുഞ്ഞെന്ന സ്വപ്നം ഇല്ലാത്തവർ അപൂർവമായിരിക്കാം. ഒരു സ്ത്രീയുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ആദ്യം കുഞ്ഞിനെ കാണുന്ന സമയം ആയിരിക്കും. ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ രൂപവും നിറവും ആരോഗ്യവും അങ്ങനെ പലതും സ്വപ്നം കണ്ട് കാത്തിരുന്ന നാൾ വരുന്നു. 21 എല്ലുകൾ പൊട്ടുന്ന വേദന സഹിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. കുഞ്ഞിനെ കണ്ടതും വേദന മറന്നു പോകുന്ന ‘മാതാവിന്റെ മനസ്‘ അവിടെ നിന്ന് ഉണരുന്നു. പിന്നെ എല്ലാം കുഞ്ഞാണ് അവരുടെ ലോകം. ശരീര വേദനകളും സ്റ്റിച് വേദനകൾക്കുമൊപ്പം മാതാവും കുഞ്ഞും ആശുപത്രി വിടുന്നു. വീട്ടിലെത്തുന്നു പിന്നെ കാര്യങ്ങൾ തീരുമാനിക്കുന്നത് നാട്ടുനടപ്പാണ്.

Pressure After Delivery | പ്രസവവും നാട്ടുനടപ്പും പിന്നെ സ്ത്രീകളനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും!

ഒത്തിരി മാനസിക സങ്കീർണതകൾ നിറഞ്ഞ 40 നാളുകൾ! കുഞ്ഞ് കരഞ്ഞാൽ പാല് ഇല്ലെന്ന് പറഞ്ഞ് കുറ്റം പറയുന്നവർ. വയർ നിറഞ്ഞു പൊട്ടും വരെ ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കുന്ന കൂടെയുള്ളവർ. വേണ്ടെന്ന് പറഞ്ഞാൽ കുഞ്ഞിന് പാല് തികയില്ല, കുഞ്ഞിന്റെ ആരോഗ്യം മോശമാകുമെന്ന ഭീഷണി സ്വരങ്ങൾ പോലെയുള്ള ഉപദേശങ്ങൾ. പലർക്കും ഉറക്കമില്ലാത്ത രാത്രികൾ, ഒത്തിരി ശാരീരിക അസ്വസ്ഥകൾ, മാനസിക സങ്കീർണ്ണതകൾ. അതിലുപരി കുഞ്ഞിനെ കുറിച്ചുള്ള ആധിയും വ്യാധിയും, കുഞ്ഞ് കരയുമ്പോൾ ഉള്ള ഉൾഭയം. കുഞ്ഞിന്റെ പരിപാലനത്തിലുള്ള പരിഭ്രമം അങ്ങനെ ഒട്ടനവധി സങ്കീർണ്ണതകൾ നിറഞ്ഞതായിരിക്കും മാതാവിന്റെ മാനസിക അവസ്ഥ. പലതരം വിഷാദ രോഗങ്ങൾക്ക് എത്താൻ വരെ സാധ്യതയുണ്ട്.

കുഞ്ഞിന് പാല് തികയാതെ വരിക, നിപ്പിൾ ക്രാക്ക് പോലെയുള്ള പ്രശ്നങ്ങൾ എന്നിവ പല സ്ത്രീകളും നേരിടുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യം മോശമാവുക, സന്ദർശകരിൽ നിന്നുള്ള കുഞ്ഞിന്റെ വളർച്ചയെ കുറിച്ചുള്ള നെഗറ്റീവ് കമന്റ്റ്സ് കേൾക്കുക എന്നിവയും സമ്മർദം വർധിപ്പിക്കുന്നു. ആദ്യത്തെ പ്രസവം ആണെങ്കിൽ ഉത്കണ്ഠ കുടുതൽ ആയിരിക്കും. ഭാര്യ പ്രസവിച്ച് കിടന്നാൽ ഭർത്താവ് കൂടെ ഉണ്ടാകാൻ പാടില്ലെന്ന് കരുതുന്ന ചിലരുമുണ്ട്.
  
Pressure After Delivery | പ്രസവവും നാട്ടുനടപ്പും പിന്നെ സ്ത്രീകളനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും!

കുഞ്ഞ് കരഞ്ഞാൽ അതിനും പുലിവാലായി. കണ്ട് നിന്ന ആളുകളിൽ പലരും ആദ്യം ചോദിക്കുന്ന ചോദ്യം കുട്ടിയെ എവിടെയും കാണിച്ചില്ലേ എന്നാണ്? ആ ചോദ്യം കേൾക്കുന്നതോടെ മാതാവിന് മനസിൽ ടെൻഷൻ തുടങ്ങുന്നു, കുഞ്ഞിന് എന്തെങ്കിലും അസുഖം കാണുമോ? കുഞ്ഞിനെന്തെങ്കിലും സംഭവിക്കുമോ? ആദ്യത്തെ കുഞ്ഞാണെങ്കിൽ പിന്നെ ഒന്നും പറയണ്ട! അവരുടെ ഭയം ഇരട്ടിയായിരിക്കും.

വീട്ടിൽ സുഖമായി ഉറങ്ങുന്ന കുഞ്ഞ്, അധികം വസ്ത്രം ഇല്ലാതെ, ഡയപ്പർ ശല്യമില്ലാതെ അധിക ആളുകളോ ശബ്ദങ്ങളോ ഇല്ലാതെ സമാധാനപരമായി അന്തരീക്ഷത്തിൽ നിന്ന് ചുറ്റും ആളുകളും ശബ്ദങ്ങളും ഉള്ള സ്ഥലത്തേക്ക് മാറുമ്പോൾ കുഞ്ഞിന് ഉണ്ടാകുന്ന പിരിമുറുക്കങ്ങൾ സാധാരണ ഒരാൾക്കു ചിന്തിക്കാവുന്നതാണ്. എല്ലാ കുട്ടികളും കരയണമെന്നില്ല. ഏത് ബഹളത്തിലും ഉറങ്ങുന്ന കുഞ്ഞുങ്ങൾ ഉണ്ട്. ചെറിയ ഒരു ശബ്ദത്തിൽ പോലും ഉറങ്ങാൻ കഴിയാത്ത കുഞ്ഞുങ്ങളും ഉണ്ടാവാറുണ്ട്. കരയുന്നത് എപ്പോഴും അസുഖങ്ങൾ കാരണമല്ല. എന്നാൽ ചില കുഞ്ഞുങ്ങൾ വേദന കൊണ്ടോ മറ്റു രോഗ ലക്ഷണങ്ങൾ കൊണ്ടോ കരയാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

പങ്കാളിയുടെ നല്ല പെരുമാറ്റവും സ്നേഹവും പിന്തുണയും ഗർഭകാലത്തും പ്രസവ സമയത്തും ശേഷവും കൂടുതൽ പ്രധാനമാണ്. കുഞ്ഞിന് മാത്രമല്ല, കുഞ്ഞിന്റെ മാതാവിനും ആവശ്യ പരിഗണന നൽകുക. വീട്ടിലുള്ളവർ ആയാലും മറ്റു ആളുകൾ ആയാലും കുഞ്ഞിനെ കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങൾ അവരോട് പറയാതിരിക്കുക, അത്യാവശ്യമാണെങ്കിൽ മാത്രം ഡോക്ടറെ കാണാൻ ഉത്തരവാദിത്തപ്പെട്ടവരോട് സൂചിപ്പിക്കാം.

Keywords:  Article, Editor’s-Choice, Mental health, Health Tips, Lifestyle, Harassment  after delivery, Birth, Mental health issues after birth. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL