city-gold-ad-for-blogger
Aster MIMS 10/10/2023

Cyber Fraud | വീണ്ടും ഓൺലൈൻ തട്ടിപ്പ്; 'പെട്രോൾ പമ്പ് ഏജൻസി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം; വയോധികന് നഷ്ടമായത് 2.20 ലക്ഷം'

തൃക്കരിപ്പൂർ: (KasargodVartha) പെട്രോൾ പമ്പ് ഏജൻസി തരപ്പെടുത്തി തരാമെന്ന് ഓൺലൈനിലൂടെ വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. തൃക്കരിപ്പൂർ നടക്കാവ് സ്വദേശി പി വി ചന്ദ്രന്റെ (73) പരാതിയിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പരിചയപ്പെട്ട സംഘത്തിനെതിരെ ചന്തേര പൊലീസ് കേസെടുത്തത്.

Cyber Fraud | വീണ്ടും ഓൺലൈൻ തട്ടിപ്പ്; 'പെട്രോൾ പമ്പ് ഏജൻസി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം; വയോധികന് നഷ്ടമായത് 2.20 ലക്ഷം'

 ഇക്കഴിഞ്ഞ ഡിസംബർ 20നും 21നുമിടയിൽ ഐ ഒ ബിയുടെ പെട്രോൾ പമ്പ് ഏജൻസി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് ചന്ദ്രന്റെ അകൗണ്ടിൽ നിന്നും 2,20,950 രൂപ മഹാരാഷ്ട്ര ബാങ്ക് അകൗണ്ട് വഴി സംഘം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.

Cyber Fraud | വീണ്ടും ഓൺലൈൻ തട്ടിപ്പ്; 'പെട്രോൾ പമ്പ് ഏജൻസി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം; വയോധികന് നഷ്ടമായത് 2.20 ലക്ഷം'

പിന്നീട് പെട്രോൾ പമ്പ് ഏജൻസി തരപ്പെടുത്തി നൽകുകയോ കൊടുത്ത പണം തിരിച്ചുനൽകുകയോ ചെയ്തില്ലെന്ന് പരാതിക്കാരൻ പറയുന്നു. ഓൺലൈൻ വെബ്സൈറ്റ് തന്നെ അപ്രത്യക്ഷമായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത ചന്തേര പൊലീസ് അന്വേഷണം തുടങ്ങി.

Keywords: News, Malayalam, Kerala, Kasaragod, Trikaripur, Cyber Fraud, Crime, Nadakavu,  Man loses Rs. 2.20 lakhs to cyber fraud; Police booked
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL