city-gold-ad-for-blogger
Aster MIMS 10/10/2023

Lal Jose | 'കലയും കലാകാരന്മാരും സുമനസുകളെ കോർക്കുന്ന മാന്ത്രിക ചരട്'; കാസർകോടിന്റെ നന്മ മനസ് വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞതാണെന്നും ലാൽ ജോസ്

കാസർകോട്: (KasargodVartha) കലയും കലാകാരന്മാരും സുമനസുകളെ കോർത്തിണക്കുന്ന മാന്ത്രിക ചരടാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് പറഞ്ഞു. ജില്ലയിലെ പ്രമുഖ കലാ സാംസ്കാരിക കൂട്ടായ്മയായ ടീം കാസർകോട് സംഘടിപ്പിച്ച 'മ്യൂസിക് ദർബാർ' പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്നു വരുന്ന കലാകാരൻമാർക്ക് ഇത്തരത്തിലുള്ള സംഗമങ്ങളിലൂടെ നൽകപ്പെടുന്ന പ്രോത്സാഹനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Lal Jose | 'കലയും കലാകാരന്മാരും സുമനസുകളെ കോർക്കുന്ന മാന്ത്രിക ചരട്'; കാസർകോടിന്റെ നന്മ മനസ് വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞതാണെന്നും ലാൽ ജോസ്

 കാസർകോടിന്റെ നന്മ മനസ് ഞാൻ വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞതാണ്. നല്ല കഴിവുള്ള നവ ഗായകരെ അണിനിരത്തി നടത്തുന്ന ഇത്തരം പരിപാടികൾ സർഗ വൈഭവമുള്ള കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കാൻ ഉപകാരപ്പെടുമെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. ഹൃസ്വചിത്ര സംവിധായകൻ വി അബ്ദുസ്സലാം, എം സ്കേപ്പ് പ്രഥമ റൈസിംഗ് സ്റ്റാർ അവാർഡ് നേടിയ സൗപർണിമ സജു, ശിവദ മധു, ഫ്ലവേഴ്സ് ടോപ്പ് സിങർ സീസൺ 4 ഫെയിം താര രഞ്ജിത്ത് എന്നിവർക്കുള്ള മെമന്റോ ലാൽ ജോസ് സമ്മാനിച്ചു.

ചെർക്കള ഗ്രീൻവാലി റിസോർട്ടിൽ നടന്ന പരിപാടിയിൽ വിവിധ കലാമത്സരങ്ങളിൽ ശ്രദ്ധേയരായ 20 ഓളം കുട്ടികൾ പങ്കെടുത്തു. ഗാനാലാപനം, ഒപ്പന, വൃന്ദവാദ്യം, നാടോടി നൃത്തം തുടങ്ങിയ വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ. ശിവ പ്രസാദ് (വൃന്ദവാദ്യ പരിശീലകൻ), നാസർ പറശ്ശിനിക്കടവ് (ഒപ്പന പരിശീലകൻ), ഡോ. അബ്ദുൽ സത്താർ (സാഹിത്യ പ്രവർത്തകൻ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Lal Jose | 'കലയും കലാകാരന്മാരും സുമനസുകളെ കോർക്കുന്ന മാന്ത്രിക ചരട്'; കാസർകോടിന്റെ നന്മ മനസ് വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞതാണെന്നും ലാൽ ജോസ്

ബി എം സാദിഖ് അധ്യക്ഷത വഹിച്ചു. സുരേഷ് രാമന്തളി, അഹമ്മദ് ഹാജി അസ്മാസ്, കലാഭൻ നന്ദന എന്നിവർ സംസാരിച്ചു. വി അബ്ദുൽ സലാം സ്വാഗതവും ഹമീദ് കാവിൽ നന്ദിയും പറഞ്ഞു. സ്വാലിഹ് ഹാജി ബേക്കൽ, ടി എ ഷാഫി , ശുഹൈബ് വൈസ്രോയി, മുഹമ്മദ് പട്ള, ഡോ. അബ്ദുൽ സത്താർ, അഷ്റഫ് അലി ചേരങ്കൈ,സിദ്ദീഖ് പടപ്പിൽ , അസൂബക്കർ ഗിരി, ലത്തീഫ് ചെമ്മനാട് എന്നിവർ പങ്കെടുത്തു. വിജയൻ ശങ്കരംപാടി പരിപാടികൾ നിയന്ത്രിച്ചു. കുട്ടികൾക്കൊപ്പം ജില്ലയിലെ മുതിർന്ന ഗായകൻമാരും ഗാനങ്ങൾ ആലപിച്ചു. രവി കൊട്ടോടി, സുധ മധു, ഉമേഷ് രാമൻ, ഗണേശൻ നീർച്ചാൽ, ശൈലജ ഉമേശ്, സൗമ്യ സജു എന്നിവർ നേതൃത്വം നൽകി.

Keywords: News, Malayalam, Kasaragod, Kerala, Laljose, Cherkala, Art, Music,  Lal Jose says that art and artists are magic strings that attract people
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL