city-gold-ad-for-blogger
Aster MIMS 10/10/2023

Republic Day | റിപ്പബ്ലിക് ദിനത്തെ കുറിച്ച് അറിയാം...

ന്യൂഡെല്‍ഹി: (KasargodVartha) 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കത്തിലാണ് രാജ്യം. ജനുവരി 26 ന് ആണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിവസം ദേശീയതലത്തില്‍ അവധി നല്‍കുന്നു.
ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമിറ്റിയാണ് രാജ്യത്തിന്റെ ഭരണഘടന തയാറാക്കിയത്.

ബ്രിടീഷുകാരുടെ ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യ ആക്ട് 1935ന് പകരമായി 1950 ജനുവരി 26ന് ഇന്‍ഡ്യന്‍ ഭരണഘടന രാജ്യമെമ്പാടും പ്രാബല്യത്തില്‍ വരികയായിരുന്നു. ഇന്‍ഡ്യയുടെ പരമോന്നത ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓര്‍മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ ആഘോഷം ഭരണഘടനയുടെ ശില്‍പിയായ ബി ആര്‍ അംബേദ്കര്‍ക്കുള്ള ആദരം കൂടിയാവുന്നുണ്ട്.


Republic Day | റിപ്പബ്ലിക് ദിനത്തെ കുറിച്ച് അറിയാം...

വിപുലമായ പരിപാടികളാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ഓരോ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനും അതിഥികള്‍ നമ്മുടെ രാജ്യത്ത് എത്തുന്നതും സാധാരണയാണ്.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡെല്‍ഹിയില്‍ വര്‍ണശബളമായ സൈനിക പരേഡ് നടക്കുന്നു. കര- നാവിക- വ്യോമസേനകളുടെ പരേഡ് കാണികളെ ആകര്‍ഷിക്കുന്നതാണ്. രാജ്പഥിലൂടെ പരേഡ് കടന്നുപോകുമ്പോള്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കുന്നു.

സൈനിക വിഭാഗങ്ങള്‍, പൊലീസ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അഞ്ച് സര്‍വീസ് ബ്രിഗേഡുകള്‍- തുടങ്ങിയവയ്ക്കുശേഷം പരമ്പരാഗത ശൈലിയില്‍ വേഷം ധരിച്ച ഭാരതമങ്ങോളമിങ്ങോളമുള്ള എല്ലാവരെയും പ്രതിനിധീകരിച്ച് സംസ്ഥാനങ്ങളുടെ ഫ്ളോടുകളും കടന്നുപോകുന്നു.

ജനുവരി 29ന് സൈനിക വിഭാഗങ്ങളുടെ മാസ് ബാന്‍ഡുകള്‍ പിന്‍വാങ്ങല്‍ ചടങ്ങുകള്‍ നടത്തുന്നതോടെയാണ് റിപ്പബ്ലിക് ദിനപരിപാടികള്‍ ഔദ്യോഗികമായി അവസാനിക്കുന്നത്.

Keywords: Know about Republic Day, New Delhi, News, Republic-Day, Celebration, Military Parade, Holiday, Politics, Chief Gust, Dr. B.R. Ambedkar, National News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL