city-gold-ad-for-blogger
Aster MIMS 10/10/2023

Protest | 'അച്ചടി വ്യവസായം നേരിടുന്നത് കനത്ത പ്രതിസന്ധി'; കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ 31ന്

കാസര്‍കോട്: (KasargodVartha) കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ (KPA) നേതൃത്വത്തില്‍ അച്ചടി മേഖലയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ 31ന് രാവിലെ പത്ത് മണിമുതല്‍ പുലിക്കുന്ന് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളിന് സമീപം പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധര്‍ണയുടെ ഭാഗമായി പുലിക്കുന്ന് മുതല്‍ പഴയ ബസ് സ്റ്റാൻഡ് പരിസരം വഴി ഹെഡ്‌പോസ്റ്റ് ഓഫീസ് വരെ പ്രകടനം നടത്തും. അന്ന് ഉച്ചവരെ ജില്ലയിലെ പ്രസുകള്‍ അടച്ചിടും.
  
Protest | 'അച്ചടി വ്യവസായം നേരിടുന്നത് കനത്ത പ്രതിസന്ധി'; കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ 31ന്

കേരളത്തിലെ മാത്രമല്ല, ഇൻഡ്യയിലെ തന്നെ അച്ചടി വ്യവസായം വര്‍ഷങ്ങളായി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നികുതി വിമുക്തമായിരുന്ന അച്ചടി മേഖലയില്‍ 2005-ല്‍ വാറ്റ് നടപ്പാക്കിയപ്പോള്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. 2017-ല്‍ ജി എസ് ടി വന്നപ്പോള്‍ അഞ്ച് ശതമാനം, 12 ശതമാനം എന്നതായിരുന്നു ഭൂരിപക്ഷം അച്ചടി ഉല്‍പ്പന്നങ്ങളുടേയും നികുതി നിരക്ക്. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ ജി എസ് ടി നിരക്ക് 18 ശതമാനം ആക്കി കുത്തനെ വര്‍ധിപ്പിച്ചത് അച്ചടി വ്യവസായത്തിനും ഉപഭോക്താക്കള്‍ക്കും കനത്ത ആഘാതം ഏല്‍പ്പിച്ചു.

പ്രധാന അസംസ്‌കൃത വസ്തുവായ പേപറിന്റെ നികുതി നിരക്ക് 12 ശതമാനം ആണെന്നിരിക്കേ അച്ചടിക്ക് 18 ശതമാനം ജി എസ് ടിയാണ് നിലവില്‍ ഈടാക്കുന്നത്. 12 ശതമാനം ജി എസ് ടി നിരക്ക് അച്ചടി ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമാക്കണമെന്നാണ് ഒരു പ്രധാന ആവശ്യം. ഇന്ധന വില, വൈദ്യുതി ചാര്‍ജ് വര്‍ധനവ്, മറ്റു പൊതു ജീവിത ചിലവുകളുടെ വര്‍ധനവ് ഇവയൊക്കെ അച്ചടി മേഖലയെ കാര്യമായി ബാധിച്ചുവെന്നും ഭാരവാഹികൾ പറഞ്ഞു.

ധര്‍ണയില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കാസര്‍കോട് നഗരസഭ വികസന സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. കെപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹ്‌മദ് വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡണ്ട് ടി പി അശോക് കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രടറി റജി മാത്യു സ്വാഗതം പറയും. കെ എ മുഹമ്മദ് ഹനീഫ്, പി കെ ഫൈസല്‍, വരപ്രസാദ്, മാഹിന്‍ കോളിക്കര, ശോഭാ ബാലന്‍ മാണിയാട്ട്, സിബി കൊടിയാംകുന്നേല്‍, രാജാറാം പെര്‍ള തുടങ്ങിയവര്‍ സംബന്ധിക്കും.

വാർത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് വൈ വിജയന്‍, വൈസ് പ്രസിഡണ്ട് മുജീബ് അഹ്‌മദ്, ജില്ലാ പ്രസിഡണ്ട് അശോക് കുമാര്‍ ടി പി, സെക്രടറി റെജി മാത്യു, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജയറാം നീലേശ്വരം, സെക്രടറി ജിത്തു പനയാല്‍, കാസര്‍കോട് മേഖലാ സെക്രടറി സിറാജുദ്ദീന്‍ മുജാഹിദ്, ജില്ലാ ട്രഷറര്‍ മുഈനുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Kerala Printers Association protest dharna on 31st.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL