city-gold-ad-for-blogger
Aster MIMS 10/10/2023

Budget History | ആ ചരിത്രം ഓർമയുണ്ടോ? മിച്ച ബജറ്റെന്ന് കേരളം, കമ്മി ബജറ്റ് തന്നെയെന്ന് കേന്ദ്രം, ഒടുവിൽ 1986ൽ സംഭവിച്ചത്!

തിരുവനന്തപുരം: (KasargodVartha) കേരള കോൺഗ്രസ് (എം) നേതാവായിരുന്ന പരേതനായ കെ എം മാണിയും ധനവകുപ്പും ബജറ്റും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഏറ്റവും കൂടുതൽ കാലം എംഎൽഎയായ വ്യക്തി, ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ചയാൾ, ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും കൂടുതൽ തവണ മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തയാൾ (13), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), കൂടുതൽ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്‌ത മന്ത്രി തുടങ്ങിയ റെക്കോർഡുകളും മാണിയുടെ പോക്കറ്റിലുണ്ട്.
   
Budget History | ആ ചരിത്രം ഓർമയുണ്ടോ? മിച്ച ബജറ്റെന്ന് കേരളം, കമ്മി ബജറ്റ് തന്നെയെന്ന് കേന്ദ്രം, ഒടുവിൽ 1986ൽ സംഭവിച്ചത്!

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് അവതരണത്തിന്റെ കണക്ക് എടുക്കുമ്പോള്‍ ഈ നേട്ടത്തില്‍ കെ.എം മാണിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉണ്ട്. കര്‍ണാടകയില്‍ 2019ൽ അന്ന് മുഖ്യമന്ത്രി കൂടിയായിരുന്ന സിദ്ധരാമയ്യ തന്റെ 13-ാം ബജറ്റാണ് അവതരിപ്പിച്ചത്. കെ.എം മാണിയും 13 തവണ ബജറ്റ് അവരിപ്പിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗം അവതരിപ്പിക്കുന്നതിലെ പ്രത്യേക ശൈലി കൊണ്ട് മാണിയെ ഈ രംഗത്തെ പരിചയസമ്പന്നനായാണ് കണക്കാക്കുന്നത്.


മിച്ച ബജറ്റോ കമ്മി ബജറ്റോ

1986 മാര്‍ച്ച് 26ന് കെ എം മാണി അവതരിപ്പിച്ച കേരള ബജറ്റ് പലത് കൊണ്ടും ശ്രദ്ധേയമായി. മിച്ച ബജറ്റ് എന്ന് പറഞ്ഞാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. പൊതുവെ സംസ്ഥാനങ്ങള്‍ക്ക് മിച്ച ബജറ്റ് അവതരിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകാത്ത പശ്ചാത്തലമായിരുന്നു അന്നത്തേത്. അതിനാൽ മാണിയുടെ മിച്ച ബജറ്റ് വലിയ രാഷ്ട്രീയ വിവാദമായി ഉയർന്നു. മിച്ച ബജറ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയത് വിവാദം കൊഴുപ്പിച്ചു.

മിച്ച ബജറ്റെന്നു പറഞ്ഞ് മാണി അവതരിപ്പിച്ച ബജറ്റ് കമ്മി ബജറ്റ് തന്നെയെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേരളത്തിലെ ബജറ്റ് മിച്ച ബജറ്റല്ല കമ്മി ബജറ്റ് തന്നെയാണെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി ജനാര്‍ദനന്‍ പൂജാരിയാണ് ലോക്സഭയില്‍ പ്രസ്താവിച്ചത്. മാണിയുടെ ബജറ്റ് ഒരേ സമയം മിച്ചവും കമ്മിയുമാണെന്നായിരുന്നു മുഖ്യമന്ത്രി കരുണാകരന്റെ വിചിത്ര ന്യായം. അതും ഏറെ വിവാദമായി.

Keywords : News, Top-Headlines, News-Malayalam-News, Budget, Kerala,Kerala-News, Kerala, Budget, Controversy, Kerala Budget of 1986 and Controversy.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL