city-gold-ad-for-blogger
Aster MIMS 10/10/2023

Midipp Project | ജീവിതശൈലീ രോഗങ്ങള്‍ക്ക് തടയിടാന്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത്; മിടിപ്പ് പദ്ധതിക്ക് തുടക്കമായി

ചീമേനി: (KasargodVartha) ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പുത്തന്‍ വഴികള്‍ തേടി നടപ്പാക്കുകയാണ് കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്. ജീവിത ശൈലീ രോഗനിയന്ത്രണത്തിനും മികച്ച ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി മിടിപ്പ് പദ്ധതി വാര്‍ഡുകളില്‍ നടപ്പാക്കിത്തുടങ്ങി. രക്തസമ്മര്‍ദ്ദവും പ്രമേയവും കൊളസ്‌ട്രോളുമൊക്കെ ആരോഗ്യ വകുപ്പ് പരിശോധിച്ച് നല്‍കുന്നുണ്ടെങ്കിലും ഇതിനുമപ്പുറം ഇത്തരം രോഗങ്ങളെ ചെറുത്തുനിര്‍ത്താനാണ് മിടിപ്പ് പദ്ധതി ആവിഷ്‌കരിച്ചത്.

ജീവിതശൈലീ രോഗങ്ങളെ ഇല്ലാതാക്കാന്‍ ആളുകളെ കൊണ്ട് വ്യായാമം ചെയ്യിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി പഞ്ചായത്തിലെ പതിനാറ് വാര്‍ഡുകളിലും വ്യായാമ ക്ലബ്ബ് രൂപീകരിച്ച് കഴിഞ്ഞു. വ്യായാമ ക്ലബ്ബില്‍ നിന്ന് പ്രായപരിധി നിശ്ചയിച്ച് സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കി പരമാവധി 25 പേരെ തെരഞ്ഞെടുത്തു. ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ സംഘം ചേര്‍ന്നാണ് വ്യായാമം നടത്തേണ്ടത്. ഇവര്‍ക്ക് കായിക അധ്യാപകര്‍ മുഖേന ഒരു ദിവസത്തെ പരിശീലനം നല്‍കും.


 
Midipp Project | ജീവിതശൈലീ രോഗങ്ങള്‍ക്ക് തടയിടാന്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത്; മിടിപ്പ് പദ്ധതിക്ക് തുടക്കമായി



പ്രഭാത നടത്തത്തിന് മുന്‍പും ശേഷവും നടത്തേണ്ട വ്യായാമ മുറകളാണ് പരീശീലിപ്പിക്കുന്നത്. തുടര്‍ന്ന് സംഘത്തെ നിരീക്ഷിക്കേണ്ട ചുമതല കുടുംബശ്രീ യൂണിറ്റുകള്‍ക്കും ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കുമാണ്. വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം ആരോഗ്യ സ്ഥിതിയും ജീവിതശൈലീ രോഗങ്ങളുടെ തോതുകളും ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തും. വ്യായാമം തുടങ്ങുന്ന ദിവസത്തെ ആരോഗ്യ സ്ഥിതിയും രോഗങ്ങളുടെ തോതും രേഖപ്പെടുത്തി ഒരു മാസത്തെ വ്യായാമത്തിനു ശേഷം വീണ്ടും ഇവ രേഖപ്പെടുത്തി നിരീക്ഷിക്കും. ഇങ്ങനെ പന്ത്രണ്ട് മാസത്തെ ആരോഗ്യ നിരീക്ഷണവും വ്യായാമവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Keywords: News, Kerala, Kerala-News, Kasaragod-News, Midip Project, Started, Kayyur - Cheemeni Panchayat, Prevent, Lifestyle Diseases, Kayyur - Cheemeni Panchayat to prevent lifestyle diseases.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL