Join Whatsapp Group. Join now!
Aster MIMS 10/10/2023

KAAPA | വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, മാരകമായി പരുക്കേല്‍പ്പിക്കല്‍, കഞ്ചാവ് ഇടപാട് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു

നടപടി ജില്ലാ കലക്ടറുടെ ശിപാര്‍ശ പ്രകാരം Kasargod News, Youth, Arrested, KAAPA, District Collector, House, Police, Accused, Arrested, Prison, Jail, Ca
കാസര്‍കോട്: (KasargodVartha) വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, മാരകമായി പരുക്കേല്‍പ്പിക്കല്‍, കഞ്ചാവ് ഇടപാട് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാനവാസ് എന്ന് ശാനുവിനെയാണ് (36) പിടികൂടിയത്.





കാസര്‍കോട് എസ് ഐ കെ പി വിനോദ്കുമാറും സംഘവും വീടുവളഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ശിപാര്‍ശയെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ ഐ എ എസ് ഇയാളെ കാപ പ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kasargod News, Youth, Arrested, KAAPA, District Collector, House, Police, Accused, Arrested, Prison, Jail, Case, Ganja, Kasargod: Youth Arrested under KAAPA.

Post a Comment