city-gold-ad-for-blogger
Aster MIMS 10/10/2023

Designer Award| ദേശീയ ഡിസൈനർ മത്സരത്തിൽ തിളങ്ങി കാസർകോട്; മികച്ച ബ്രൈഡൽ ഡിസൈനർ അവാർഡ് സ്വന്തമാക്കി ജസാശ് ഡിസൈൻസ്; ജസീല - റിയാസലി ദമ്പതികൾക്ക് അഭിമാന മുഹൂർത്തം

കാസർകോട്: (KasargodVartha) ദേശീയ ഡിസൈനർ മത്സരത്തിൽ മികച്ച ബ്രൈഡൽ ഡിസൈനർ അവാർഡ് സ്വന്തമാക്കി കാസർകോട്ടെ ജസാശ് ഡിസൈൻസ്. ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഡിസൈനർ ഫോറം (World Designer Forum- WDF) ഡിസംബർ 29, 30 തീയതികളിൽ ഡെൽഹിയിൽ നടത്തിയ മത്സരത്തിലാണ് പ്രശസ്ത ഡിസൈനർ ജസീല റിയാസ് നേതൃത്വം നൽകുന്ന ജസാശ് ഡിസൈൻസ് അഭിമാനമായത്. രാജ്യത്തെ മികച്ച ബ്രൈഡൽ ലഹങ്ക ഡിസൈനർ, സാരി ഡിസൈനർ അവാർഡുകളാണ് ഇവർ കരസ്ഥമാക്കിയത്.
   
Designer Award| ദേശീയ ഡിസൈനർ മത്സരത്തിൽ തിളങ്ങി കാസർകോട്; മികച്ച ബ്രൈഡൽ ഡിസൈനർ അവാർഡ് സ്വന്തമാക്കി ജസാശ് ഡിസൈൻസ്; ജസീല - റിയാസലി ദമ്പതികൾക്ക് അഭിമാന മുഹൂർത്തം

കേരളം ഉൾപെടെ രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിൽപരം ഡിസൈനർമാർ പങ്കെടുത്ത ബ്രൈഡൽ ലഹങ്ക ഡിസൈൻ - സാരി ഡിസൈൻ പ്രദർശനത്തിൽ അംഗീകാരം നേടാനായത് ജസാശ് ഡിസൈൻസിന്റെ മികവായി. ആദ്യമായാണ് ഈ അവാർഡുകൾ കേരളത്തിന്‌ ലഭിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കൂടാതെ കേരളത്തിന്റെ ടീമിന് നേതൃത്വം നൽകിയതും ജസീലയായിരുന്നു. ഡെൽഹിയിലെ ഗ്രീൻ പാം റിസോർടിൽ നടന്ന പ്രൗഢമായ അവാർഡ് ദാനചടങ്ങിൽ ആജ്തക് തലവൻ അമിത് ത്യാഗി, ബോളിവുഡ് നിർമാതാവ് രശ്മി എന്നിവർ അവാർഡുകൾ സമ്മാനിച്ചു.
   
Designer Award| ദേശീയ ഡിസൈനർ മത്സരത്തിൽ തിളങ്ങി കാസർകോട്; മികച്ച ബ്രൈഡൽ ഡിസൈനർ അവാർഡ് സ്വന്തമാക്കി ജസാശ് ഡിസൈൻസ്; ജസീല - റിയാസലി ദമ്പതികൾക്ക് അഭിമാന മുഹൂർത്തം

പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ സഭ്യ സാജിസത്പതി, ബോളിവുഡ് താരം ശാന്തി പ്രിയ എന്നിവർ ജൂറി അംഗങ്ങൾ ആയിരുന്നു. കേരളത്തിലെ ഒന്നാം നിര സെലിബ്രിറ്റി ഡിസൈനർമാരിൽ ഒന്നായി ഇതിനകം തന്നെ അറിയപ്പെട്ട കാസകോട്ടെ ജാസാശ് ഡിസൈൻ നേരത്തെ കൊച്ചിയിൽ നടന്ന ഐ എഫ് എൽ പ്രദർശനത്തിലും മികച്ച ഡിസൈനർ അവാർഡ് കരസ്ഥമാക്കിയിരുന്നു.

രാജ്യത്തെ ഫാഷൻ വസ്ത്ര വിപണിയെ ആഗോള തലത്തിൽ ഉയർത്തിക്കാട്ടുന്നതിനായി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ആവിഷ്കരിച്ച 'വോകൽ ഫോർ ലോകൽ' പദ്ധതിയുടെ സഹകരണത്തോടെയാണ് വേൾഡ് ഡിസൈനർ ഫോറം ആറാമത് ദേശീയ അവാർഡ് ദാനചടങ്ങും പ്രദർശനമത്സരവും സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കുന്നതിനായി ജസാശ് ടീം ഒരുമാസത്തിലേറെയായി അണിയറയിൽ സജീവമായിരുന്നുവെന്ന് മാനജിങ് ഡയറക്ടറും ജസീലയുടെ ഭർത്താവുമായ ടി കെ റിയാസലി കാസർകോട് വാർത്തയോട് പറഞ്ഞു.



2025-ഓടെ രാജ്യത്തെ ഫാഷൻ വിപണി 11-12% സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ 115-125 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജസാശ് ഡിസൈൻസ് അടക്കമുള്ള ഡിസൈനിങ് സംരംഭങ്ങൾ വിവിധ മേഖലകളിൽ മികവുകൾ പ്രകടിപ്പിക്കുന്നത് രാജ്യത്തിന് തന്നെ അഭിമാനവും വലിയ പ്രതീക്ഷയുമാണ്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, National competition, designer Competition, Kasaragod shines in national designer competition. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL