city-gold-ad-for-blogger
Aster MIMS 10/10/2023

Leprosy Battle | കുഷ്ഠരോഗ കേസുകളുടെ എണ്ണം കൂടുന്നു; നിർമാർജനത്തിനായി പ്രത്യേക കർമ പദ്ധതിയുമായി കാസർകോട് നഗരസഭ

കാസർകോട്: (KasargodVartha) നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുഷ്ഠരോഗ കേസുകളുടെ എണ്ണം ക്രമാതീതമായി കൂടി വരുന്ന സാഹചര്യത്തിൽ നിർമ്മാർജനത്തിനായി നഗരസഭ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ ഏകോപന യോഗത്തിലാണ് കർമ്മ പദ്ധതിക്ക് അന്തിമ രൂപമായത്.
  
Leprosy Battle | കുഷ്ഠരോഗ കേസുകളുടെ എണ്ണം കൂടുന്നു; നിർമാർജനത്തിനായി പ്രത്യേക കർമ പദ്ധതിയുമായി കാസർകോട് നഗരസഭ

കാസർകോട് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതി വിശദീകരിച്ചു. ജില്ലാ ലെപ്രസി ഓഫീസർ ഡോ. സന്തോഷ് രോഗികളെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മാർഗങ്ങൾ വിശദീകരിച്ചു.
  
Leprosy Battle | കുഷ്ഠരോഗ കേസുകളുടെ എണ്ണം കൂടുന്നു; നിർമാർജനത്തിനായി പ്രത്യേക കർമ പദ്ധതിയുമായി കാസർകോട് നഗരസഭ

ബാറ്റിൽ (BATTLE - Basici Awareness on Testing and Treatment for Leprosy Eradication) എന്ന പേരിൽ ജനറൽ ആശുപത്രി ആസൂത്രണം ചെയ്തു ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള പുതുമയാർന്ന ബോധവത്കരണ പരിപാടി യോഗത്തിൽ വിവിധ വകുപ്പുകൾക്ക് പരിചയപ്പെടുത്തി. റവന്യൂ, ആരോഗ്യം, പൊലീസ്, ലേബർ, ഹോമിയോ, ആയുർവേദം, പട്ടികജാതി പട്ടികവർഗ്ഗ വികസനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെകർ ശ്രീജിത്ത് എ വി സ്വാഗതവും മുൻസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ ലതീഷ് നന്ദിയും പറഞ്ഞു.

Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Hospital, Kasaragod Municipality with special action plan for leprosy eradication.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL