city-gold-ad-for-blogger
Aster MIMS 10/10/2023

Municipal Chairman | 'കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ രണ്ട് ദിവസത്തിനകം രാജിവെച്ചേക്കും'; പാര്‍ടി കത്ത് നല്‍കി; അബ്ബാസ് ബീഗം പുതിയ നഗരപിതാവാകും

കാസര്‍കോട്: (KasargodVartha) നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ രണ്ട് ദിവസത്തിനകം രാജിവെക്കുമെന്ന് സൂചന. പദവി ഒഴിയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി യോഗം തിങ്കളാഴ്ച തീരുമാനം എടുത്തതിന്റെ പശ്ചാത്തലത്തിലാണ് മുനീറിന്റെ രാജിക്കുള്ള വഴി ഒരുങ്ങുന്നത്. ജനുവരി 15നകം രാജിവെക്കണമെന്നാണ് പാര്‍ടി കത്ത് നല്‍കിയിരിക്കുന്നത്.

Municipal Chairman | 'കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ രണ്ട് ദിവസത്തിനകം രാജിവെച്ചേക്കും'; പാര്‍ടി കത്ത് നല്‍കി; അബ്ബാസ് ബീഗം പുതിയ നഗരപിതാവാകും

മുന്‍ ധാരണപ്രകാരമാണ് പദവി വെച്ചുമാറുന്നത്. നിലവില്‍ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാനായ അബ്ബാസ് ബീഗം പുതിയ നഗരപിതാവാകും. തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണ പ്രകാരം ആദ്യത്തെ മൂന്ന് വര്‍ഷം അഡ്വ. വി എം മുനീറും, അവസാന രണ്ടുവര്‍ഷം അബ്ബാസ് ബീഗവും ചെയര്‍മാന്‍ ആകണമെന്നാണ് തീരുമാനിച്ചത്. കരാര്‍ പ്രകാരം ഡിസംബര്‍ 28ന് മുനീര്‍ രാജിവെക്കുകയും അബ്ബാസ് ബീഗം പുതിയ ചെയര്‍മാനാകുകയും വേണമെന്നാണ് തീരുമാനിച്ചിരുന്നത്.

പാര്‍ടിയുടെ ആസ്ഥാനമന്ദിര നിര്‍മാണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഗള്‍ഫിൽ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്നാണ് രാജി വൈകിയത്. പാര്‍ലമെന്ററി ബോര്‍ഡ് യോഗം തിങ്കളാഴ്ച ഉച്ചയോടെയാണ് നടന്നത്. ഈ മാസം അവസാനം തന്നെ പുതിയ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി വ്യക്തമാക്കി.

കരാര്‍ പ്രകാരമുള്ള തീയതി കഴിഞ്ഞിട്ടും മുനീര്‍ സ്വയം രാജിസന്നദ്ധത പ്രഖ്യാപിക്കാത്തത് പാര്‍ടിക്കുള്ളില്‍ ഏറെ ചര്‍ച്ചാവിഷയം ആയിരുന്നു. മുസ്ലിം ലീഗ് മുനിസിപല്‍ കമിറ്റിയും മണ്ഡലം കമിറ്റിയും ചെയര്‍മാന്‍ പദവി ഒഴിയുന്നത് സംബന്ധിച്ച് തീരുമാനമെടുത്ത് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനിടെ വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാനായ അബ്ബാസ് ബീഗം ചെയര്‍മാനാകുമ്പോള്‍ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയും. ഈ സ്ഥാനത്തേക്ക് പകരം ആരെ നിയമിക്കും എന്നതുസംബന്ധിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി അംഗമായ സഹീര്‍ ആസിഫിനാണ് സാധ്യതയെങ്കിലും ആസിഫ് നിലവില്‍ മുസ്ലിം യൂത് ലീഗ് ജില്ലാ ജെനറല്‍ സെക്രടറിയാണ്. മുസ്ലിം ലീഗിന്റെ തീരുമാനപ്രകാരം ഒരാള്‍ ഒരേ സമയം രണ്ട് പദവി വഹിക്കാന്‍ പാടില്ല.

സഹീര്‍ ആസിഫിന് പകരം ഇതേ കമിറ്റിയില്‍ അംഗമായിട്ടുള്ളത് ബി എസ് സൈനുദ്ദീനാണ്. സീനിയര്‍ നേതാക്കളായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മമ്മു ചാല, മജീദ് കൊല്ലമ്പാടി തുടങ്ങിയവര്‍ ഉള്ളപ്പോള്‍ ജൂനിയറായ ബി എസ് സൈനുദ്ദീനെ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാനാക്കുന്നതിനോട് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉണ്ടാകുമെന്നും പറയുന്നുണ്ട്.

അങ്ങനെ ഉണ്ടായാല്‍ മമ്മു ചാലയെയോ, മുഹമ്മദ് കുഞ്ഞി തായലങ്ങാടിയേയോ അവരവര്‍ ഉള്ള സ്റ്റാൻഡിങ് കമിറ്റിയില്‍ നിന്ന് ഒഴിവാക്കി വികസന കാര്യ സ്റ്റാൻഡിങ് കമിറ്റിയിലേക്ക് കൊണ്ടുവന്ന് ചെയര്‍മാനാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതേസമയം എല്ലാ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍മാരെയും മാറ്റി പുതിയവരെ കൊണ്ടുവരണമെന്ന ആവശ്യവും ലീഗ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഉയരുന്നുണ്ട്.

Keywords: News, Kerala, Kasaragod, Muslim League, Municipality Chairman, Malayalam News, Political Party, Kasaragod Municipality Chairman Adv VM Muneer will resign within two days.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL